Thursday, March 23, 2006

ഞാനും

ഇന്നലെ രാത്രിയും, ടിവിയിലെ പതിവ് ദൃശ്യങ്ങള്‍ കണ്ടിരിക്കുമ്പോള്‍, ചോരയൊലിച്ച് കിടക്കുന്ന ഇറാഖി യുവാവിനെ ചുമന്ന് കൊണ്ടോടുന്നവരുടെ അരോചകമായ നിലവിളികള്‍‍ക്കു മീതെ, മതിലിനപ്പുറത്ത് നിന്ന് ആക്രോശങ്ങളും ആരൊക്കെയോ എന്തൊക്കെയോ തള്ളിയിടുന്ന ശബ്ദവും. അയല്‍ക്കാരാണ്. പരസ്പരം കുത്തിമുറിവേല്‍പ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത വാക്കുകള്‍ കേട്ട് സ്തബ്ദരായി ഇപ്പുറം ഞങ്ങള്‍, മിണ്ടാതെ അനങ്ങാതെ, ആരുടെയോ സ്വകാര്യതയിലേക്ക് എത്തിനോക്കിയ പരിഭ്രമത്തോടെ. ഒടുവില്‍ അകത്തെ മുറിയിലേക്ക് പിന്‍‌വലിയുമ്പോള്‍ അപ്പുറത്ത് നിന്ന് നേര്‍ത്ത തേങ്ങല്‍ മാത്രമായിരുന്നു. അവളുടേത്.

ഇന്ന് വസന്തമറിയിച്ച് വിരിഞ്ഞ് കൊഴിഞ്ഞ പൂക്കള്‍ക്ക് വേണ്ടി മനസ്സിനെ വേദനിക്കാന്‍ വിട്ട്കൊണ്ട് ഞാന്‍ നടക്കുമ്പോള്‍ എതിരെ അവന്‍. കയ്യുയര്‍ത്തി കൊണ്ടവന്‍ ചിരിച്ചു.

5 comments:

aneel kumar said...

അവനു ചിരിക്കാനാവും... അവനെയോര്‍ത്ത് അവള്‍ക്കും.

സു | Su said...

അവന് ചിരിക്കാം,
കാരണം എതിരേ വന്നയാള്‍ അല്ല അവന്റെ ശത്രു.

അവള്‍ക്കും ചിരിക്കാം.
അവരുടെ വിഡ്ഡിത്തമോര്‍ത്ത്.

വീട്ടില്‍ ഉള്ളവളോ?
അവള്‍ക്കും ചിരിക്കാം.
ജീവിതം തെന്നിത്തെന്നി വീഴുന്നത് കണ്ടിട്ട്.
ജീവിതം അവളുടെ ചങ്ങാതി അല്ലേ?

Anonymous said...

ചട്ടീം കലോം ആയതുകൊണ്ടു തട്ടുകേം മുട്ടുകേം ഒക്കെ ചെയ്തതാവും.

ബിന്ദു

Anonymous said...

തിരിച്ചും കൈ വീശി ചിരിക്കണം, അവളെ കാണുമ്പോഴൊക്കെ. ചാരി നില്‍ക്കാന്‍ ഒരു നിലവിളി പോലും കൂട്ടിനില്ലാത്തവര്‍ക്ക്‌ നമുക്ക്‌ ചേതമില്ലാത്ത ഒരു നോട്ടം ഒരു വാക്ക്‌ ഒരാശ്വാസം എന്നതിനുമപ്പുറം ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഒരു കാരണവുമായേക്കാം.

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനിയും വസന്തം വരും. പൂവുകള്‍ വിടരുകയും കൊഴിയുകയും ചെയ്യും. പക്ഷെ വേദനിക്കാനുള്ള മനസ്സ് എന്നും കൂട്ടായുണ്ടായാല്‍ നല്ലത്, കൂട്ടായുണ്ടായിരിക്കടെ.