Tuesday, March 28, 2006

വായന

മുന്തിരിയെ നീ വര്‍ണ്ണിച്ചത് വായിച്ച് ഞാന്‍‌ ആ വാക്കുകളിലെ മുന്തിരിനീര് രുചിച്ചിട്ടുണ്ട്. ചെറി പൂക്കള്‍ കൊഴിയുന്നതെങ്ങെനെയെന്ന് നീ കാണിച്ചതിനു ശേഷമാണ് ഞാനവയുടെ സംഗീതം കേള്‍ക്കുന്നത്.
എന്നാല്‍ ‍പെണ്‍മനസ്സിന് നീ ചാര്‍ത്തികൊടുക്കുന്ന നിഗൂഡതക്ക് മുന്‍പില്‍ ഞാനൊന്ന് മടിച്ച് നില്‍ക്കും. പിന്നെ, യുട്ടോപ്പിയന്‍ തെരുവുകളില്‍ പറക്കുന്ന പച്ച ആനകളെ കുറിച്ച് വായിക്കുന്ന കൌതുകത്തോടെ വായന തുടരും.

10 comments:

ചില നേരത്ത്.. said...

അതെ, ബനാന റിപബ്ലിക്കില്‍ നിന്ന് നോബല്‍ സമ്മാനാര്‍ഹരായി വന്നിട്ടുള്ളതില്‍ അധികവും അത്തരം നിഗൂഡതകളെ സ്പറ്ശിച്ചെഴുതിയവയായിരുന്നു.

കുറച്ചെങ്കിലും തീവ്രം.മനോഹരം!!

Unknown said...

:) മനോഹരം!!

രാജീവ് സാക്ഷി | Rajeev Sakshi said...

രേഷ്മയുടെ 'വായന'യ്ക്ക് ഒപ്പമെത്താന്‍ എനിക്കാവുന്നില്ല. ഞാനിന്നും ഒരുപാട് പിന്നിലാണ്.

രാജ് said...

ഞാനൊരു കഥ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ടൊത്തിരി നാളായി.

അതുല്യ said...

it's true - i hav to grow up more.

nalan::നളന്‍ said...

ഉറക്കെ വായിച്ചാല്‍ കേള്‍ക്കാമായിരുന്നു.

ഇന്ദു | Preethy said...

രേഷ്മയുടെ ഭാഷയ്ക്ക് വല്ലാത്തൊരു ഭംഗിയുണ്ട് കേട്ടോ... അതീ വായനയുടെ ഗുണം തന്നെയാവണം! പിന്നെ ഈയിടെ കഥയൊന്നുമില്ലാത്തതിന്റെ കാരണം മനസ്സിലായി. അവിടെ ‘ഗ്രീന്‍ ചട്ണി’ ഒരുക്കുന്ന തിരക്കിലാണല്ലേ? :) അതും അസ്സലാവുന്നു!

Anonymous said...

മുന്തിരി നീരു രുചിച്ചു നോക്കാനും, ചെറി പൂക്കളുടെ സംഗീതം കേള്‍ക്കാനും സാധിച്ച രേഷ്മ എത്ര ഭാഗ്യവതി.

ബിന്ദു

Anonymous said...

രേഷ്മാ.. എന്താ ഇങ്ങോട്ടേക്കു നോക്കാത്തത്‌??

ബിന്ദു :)

അഭയാര്‍ത്ഥി said...

സുബാഷ്‌ ചന്ദ്രന്റെ റിപ്പബ്ളിക്‌ എന്ന കഥയില്‍ പറയുന്ന ഒരു വരിയുണ്ടു. മറ്റൊരാള്‍ ചറ്‍ദ്ദിച്ച വരികളിലൂടെ നാം ഈ ലോകത്തെ അറിയുന്നു കാണുന്നു. മൈലാഞ്ചിക്കു ചെറിപൂക്കളുടെ കൊഴിച്ചിലും മുന്തിരിയുടെ രസവും പറഞ്ഞു തന്നതു വഴിത്താര.

കവിക്കു മുന്നില്‍ കാല്‍പ്പാടുകളെ ഉള്ളു വഴി കാട്ടികളില്ല. ഭാവന അയാളെ നയിക്കുന്നു. തനിക്കു പോലും അറിയാത്ത അനുഭൂതി കേന്ദ്രങ്ങളില്‍ നിന്നു അതിനെക്കുറിച്ചെഴുതുക നിയോഗം.

ഈ നിയോഗം ഭംഗിയായിരിക്കുന്നു മൈലാഞ്ചിയുടെ.