(സന്തോഷിന്റെ കാരുണ്യവാനായ അപരിചിതന് ഉണര്‍ത്തിയ ഒരോര്‍മ്മ)
സെപ്റ്റംബര്‍ 11 കഴിഞ്ഞ് ഒരാഴ്ചയേ ആയുള്ളൂ. ഞങ്ങള്‍ യു. എസില്‍ കാല് കുത്തിയിട്ട് ഒരു മാസവും. ട്വിന്‍ ടവേര്‍സ് തകര്‍ന്നു വീണപ്പോള്‍ പുതിയ ആശങ്കകള്‍ ഞങ്ങളുടെ മനസ്സില്‍ ഉയരുകയായിരുന്നു. കുറച്ച് ദിവസത്തേക്കെങ്കിലും പൊതുസ്ഥലങ്ങളില്‍ നിന്നും കഴിയുന്നത്ര വിട്ട് നില്‍ക്കണമെന്നും, ആന്റി-മുസ്ലിം ക്രൈം തരംഗം സൂക്ഷിക്കണമെന്നും പള്ളിയില്‍ നിന്നും നോട്ടീസ്. മുസ്ലിം പള്ളികളുടേയും, ഭവനങ്ങളുടേയും നേരെ നടക്കുന്ന അക്രമങ്ങളുടെ കഥകള്‍. എല്ലാം അടങ്ങുന്നത് വരേക്കെങ്കിലും എന്റെ വേഷം മാറ്റാന്‍ വീട്ടില്‍ നിന്നുള്ള വിളികള്‍. സംശയത്തോടേയും, ഭയത്തോടേയുമല്ലാതെ ലോകത്തെ നോക്കാനാവാത്ത മാനസികാവസ്ഥ.
നാല്പത് മിനിറ്റ് ദൂരേയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍, തിരക്കേറിയ റോഡില്‍ വെച്ച് ഞങ്ങളുടെ കാറിന് ഫ്ലാറ്റ് ടയര്‍. പതിയെ തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാറൊതുക്കി വെച്ച് ഇനിയെന്തെന്ന് ഞങ്ങള്‍. ഒക്കുന്ന വിലക്ക് വാങ്ങിയ പഴഞ്ചന്‍ കാറില്‍ സ്പേര് ടയര്‍ ഇല്ല, മെക്കാനിക് എവിടെയെന്നറിയില്ല, എന്തിന് കൈയില്‍ ഒരു സെല്‍ഫോണ്‍ പോലുമില്ല. ആ വഴി പോകുന്നവരില്‍ ചിലര്‍ ഞങ്ങളെ എത്തിനോക്കുന്നുണ്ട്. ആര്‍ക്കും ആരേയും തിരിഞ്ഞു നോക്കാന്‍ നേരമില്ലാത്ത നാട്.
എവിടെ നിന്നെന്നില്ലാതെ ഒരു സ്ത്രീ ഞങ്ങള്ക്കരികില് കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള മെക്കാനിക്കിന്റെ നമ്പര്‍ തന്ന് പോയി. ആശ്വാസത്തോടെ ഫോണ്‍ ബൂത്ത് കണ്ട് പിടിക്കാനൊരുങ്ങുമ്പോള്‍ അവര്‍ യൂ റ്റേണ്‍ എടുത്ത് വീണ്ടും വന്ന് ഞങ്ങളുടെ കൈയില്‍ ഫോണ്‍ ഉണ്ടോയെന്ന് അന്വേഷിച്ചു. (ഇവിടെ ഒരഞ്ച് ! ചിഹ്നം അധികാവില്ലല്ലോ?) മെക്കാനിക്കിനെയും, ഞങ്ങളുടെ സുഹൃത്തിനെയും വിളിച്ച് വിവരമറിയിക്കാന്‍ ഫോണ്‍ തന്നിട്ട് ആ സ്ത്രീ പോയി, ഏതോ അക്രമത്തിന് ഇരയാകാനെന്ന പോലെ ഒരുങ്ങി നിന്ന എന്റെ മനസ്സിന് ഒരു കുത്തും തന്നിട്ട്. അന്ന് മുതല്‍ അമേരിക്കക്കാരെ സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ എന്ന ലേബലൊട്ടിക്കുന്നിടത്തെല്ലാം ഞങ്ങള്‍ ആ സ്ത്രീക്ക് വേണ്ടി വാദിക്കാനും തുടങ്ങി.
44 comments:
good people are everywhere...
[i saw ur site through http://www.keralatips.org/]
മരുപ്പച്ചകള്‍ പോലെ ചില മനുഷ്യരുണ്ട് രേഷ്മാ...
ഇല്ലെങ്കില്‍ ഈ ലോകത്തെ നാമെല്ലാം വെറുത്തേനേ...
ഹും...എന്തൊരു വിരോധാഭാസം.
എന്നോടൊത്തിരി ഇന്ത്യാക്കാര്‍ ഓഫീസിലൊക്കെ പോവുമ്പൊ ഒരു ചെറിയ പൊട്ടു തൊട്ടു നടക്കണമെന്ന് പറഞ്ഞു, മുസ്ലീം ആണെന്ന് ‘തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍’. അതു കേട്ട് എനിക്ക് സങ്കടവും ദേഷ്യവും വന്നതു കാരണം, എന്റെ കൂട്ടുകാരീന്റെ തട്ടം(സ്കാര്‍ഫ്) ഇട്ടു നടന്നു ഞാന്‍ രണ്ടു ദിവസം, ആരോടോക്കെയോ പ്രതിഷേദ്ധിക്കാന്!
എല്ലായിടത്തും നല്ലതും ചീത്തയും(?) ആള്ക്കാര് ഉണ്ട്. എല്ലാവരും മഞ്ഞക്കണ്ണട ഊരിയിട്ട് ലോകത്തെ നോക്കിയിരുന്നെങ്കില്‍...........:)
നന്മയുടെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാവുക നാം.
ഒരോര്മ്മക്കുറിപ്പിടാന് പ്രചോദനമായി, രേഷ്മാ...
പണ്ട് പൂനെയില്‍ വച്ച് ഒരനുഭവം എനിയ്ക്കുമുണ്ടായി - തനിയ്ക്കു ദ്രോഹം വരുമെന്നറിഞ്ഞിട്ടും, എന്നെ സഹായിച്ച ഒരു പാവം കാലിച്ചെക്കന്റെ സംഭവം - അവനോടുള്ള ഒരു നന്ദിയായി ആ ലിങ്ക് ഒന്നിവിടിടട്ടേ..? - http://tedka.blogspot.com/2006/09/mid-summer-memory.html
രേഷ്മാ, മനോഹരമായി പറഞ്ഞിരിക്കുന്നു. അപരിചിതരുടെ കാരുണ്യം എത്രയോ വട്ടം ഞാനും അനുഭവിച്ചിരിക്കുന്നു.
ഓഫ് : പൊട്ടു തൊട്ടോണ്ടോഫീസില് പോവേ ??? ഈ ഇഞ്ചി ഏതമേരിക്കയിലാ ?
ഇതേ പോലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ടു്.ശരിക്കും ദൈവത്തിന്റെ രൂപത്തിലെത്തുന്ന നന്മയുടെ കിരണങ്ങളല്ലേ ഇവര്‍.
മനോഹരമായെഴുതിയിരിക്കുന്നു.
സഹായം, കാരുണ്യം ഒരു റിലേ ബാറ്റണ്‍ കൈമാറ്റം പോലെയാണ്. ഈ അപരിചിത ചെയ്ത സഹായം നാളെ നിങ്ങള്‍ ആര്‍ക്കെങ്കിലും ചെയ്യും.
ഓടോ: ഈ അമേരിക്കന്‍ ബ്ലോഗേഴ്സ് മീറ്റ് നടക്കാത്തതെന്ത്? അമേരിക്കക്കാരുടെ ആ മെന്റാലിറ്റി -ഒന്നിനും നേരമില്ല- അമേരിക്കന്‍ മലയാളികള്‍ക്കും കിട്ടിയോ?
അപരിചിതര്‍ കാരുണ്യവാന്മാരാകുമ്പോള് പരിചിതര്‍ ആയി മാറുന്നു. :)
qw_er_ty
സങ്കുചിതാ,
അമേരിക്കയിലുള്ള മലയാളി ബ്ലൊഗ്ഗേര്‍സ് അധികവും കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് അകലങ്ങളിലായി ജീവിക്കുന്നവരല്ലേ?മീറ്റണമെങ്കില് പോക്കറ്റ് ഒന്നിളകും :)ന്യൂ ജേസി ഭാഗത്താന്ന് തോന്നുന്നു ബൂലോകരുടെ ഡെന്‍സിറ്റി കൂടുതല്‍.എന്നെങ്കിലും കുട്ട്യേട്ത്തി ടിക്കറ്റും എടുത്ത് തന്ന് പഫ്സ് തിന്നാന്‍ വാ കൂട്ടരേന്ന് വിളിക്കാരിക്കും ല്ലേ?
രേഷ്മാ, ഒരു ചെറിയ ഉദ്ദേശം വച്ചു തോന്നുന്നൂ, ഇല്ലിനോയി-മിഷിഗണ്‍ ഏരിയായിലും, എന്‍ജെ-എന്‍വൈ ഏരിയായിലും ഡെന്‍സിറ്റി ഉണ്ടെന്ന്... അങ്ങനെയെങ്കില്‍ രണ്ടു മീറ്റായിട്ടു നടത്താന്‍ എളുപ്പമാവും...
ദിവാ, ആദീ, സിബൂ, നമ്മക്കൊരു ഡ്രൈവ് പോയാലോ..? മഞ്ജിത്തിനെക്കൊണ്ട് ഒരു അഞ്ചാറു പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കിക്കുകയും ചെയ്യാം ;-)
"സഹായം, കാരുണ്യം ഒരു റിലേ ബാറ്റണ്‍ കൈമാറ്റം പോലെയാണ്. ഈ അപരിചിത ചെയ്ത സഹായം നാളെ നിങ്ങള്‍ ആര്‍ക്കെങ്കിലും ചെയ്യും"
സങ്കുചിതന് പറഞ്ഞത് വളരെ ശരി.
സ്വതവേ അമേരിക്കന്‍സ് മറ്റുള്ളവരെപ്പറ്റിയുള്ള ആശങ്കകളൊക്കെ ഒരു ‘r u alright' - ല്‍ ഒതുക്കുമെങ്കിലും അവശ്യഘട്ടത്തില്‍ സഹായിക്കാന്‍ മടി കാട്ടാറില്ല.
പിന്നെ ഏതു അടിയന്തിര ഘട്ടത്തിലും തൊള്ളായിരത്തിപ്പതിനൊന്ന് വിളിച്ചാല്‍ മതിയെന്നതുകൊണ്ട് അതില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ല. എന്നു വച്ച് ഇവര്‍ വികാരം പ്രകടിപ്പിക്കാത്തവരാണെന്നും പറയാന്‍ പറ്റില്ല. നമ്മള് കാണുന്ന അവസരത്തില്‍ അവര്‍ കരയാറില്ലായിരിക്കും.
കഴിഞ്ഞ ദിവസം ഒരു ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി റൂമിന്റെ (ER) മുന്നില്‍ വച്ച് ഒരു അമേരിക്കന്‍ ഫാമിലി പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടു. കുടുംബത്തിലെ ആരോ സീരിയസായി അകത്തുകിടക്കുന്നുവെന്ന് ഊഹിച്ചു.
പിന്നെയും ഒത്തിരി ഉദാഹരണങ്ങള്‍; ഒരെണ്ണം (നേരത്തെ എവിടെയോ എഴുതിയതാണ്) - ഭര്‍ത്താവ് മരിച്ചിട്ടും മക്കള്‍ ഇല്ലാതിരുന്നിട്ടും അമ്മായിയമ്മയെ നോക്കി ശുശ്രൂഷിച്ച് ജീവിക്കുന്ന ഒരു അമേരിക്കന്‍ വനിതയുടെ ഒപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ചെയ്യുമോ അത്രയും ?
റ്റെഡി said "
"ദിവാ, ആദീ, സിബൂ, നമ്മക്കൊരു ഡ്രൈവ് പോയാലോ..? "
ഞാന്‍ റെഡിയാണ്. പക്ഷേ ഈ തണുപ്പത്ത് യാത്ര... അതും ശനിയാഴ്ച ഫാമിലിയെ പിരിഞ്ഞ്... കുട്ടികളെയും കൊണ്ട് പോകാമെന്ന് വച്ചാല്‍ അതും...
ഒരിത്തിരി കാത്തിരുന്ന് ഈ തണുപ്പൊന്നു കുറഞ്ഞാല്‍ ഒരു ഔട്ട്-ഡോര്‍ മീറ്റു തന്നെ സംഘടിപ്പിക്കാമായിരുന്നു.
ഓ, പിന്നെ ഒരു കാര്യം സങ്കുചിതാ : എല്ലാവരും കൂടി മീറ്റൊന്നും വച്ചിട്ടില്ലെങ്കിലും ആദിയും സിബുവും തമ്മില്‍ മീറ്റിയിട്ടുണ്ട്. സിബുവും ഞാനും തമ്മില്‍ കണ്ടിട്ടുണ്ട്, ഞാനും ‘സൊലീറ്റയുടെ മമ്മി’ എന്ന ബ്ലോഗറും തമ്മില്‍ കണ്ടിട്ടുണ്ട്, ‘ചിക്കാഗോ ഗേള്‍’ എന്നൊരു ബ്ലോഗറെയും ഞങ്ങള്‍ കണ്ടിട്ടുണ്ട്... :-)) (ബാക്കിയുള്ള ആരെങ്കിലും തമ്മില്‍ കണ്ടിട്ടുണ്ടോന്നറിയില്ല)
അങ്ങനെ വരുമ്പോള്‍, A=B, B=C, so A=C എന്നൊരു തത്വം വച്ച് മിക്കവരും തമ്മില്‍ തമ്മില്‍ കണ്ടില്ലേ :^)
വേറൊന്ന്, ആദി x ശനിയന്‍, ശനിയന്‍ x ഏവൂരാന്, റീനി x യാത്രാമൊഴി x ബാബു കണക്റ്റിക്കട്ട്
qw_er_ty
ദിവായും, സൊലീറ്റയുടെ മമ്മിയും തമ്മില്‍ എന്നും മീറ്റുന്നുണ്ടല്ലോ അല്ലേ?. ഇല്ലെങ്കില്‍ മീറ്റണം.അത്പോലെ തന്നെ റീനിയും, ബാബുവും.
ഡ്രൈവും മീറ്റും തീറ്റയും കഴിഞ്ഞു മടങ്ങുമ്പോള്‍ സംഘത്തോട് ഒരു ചെറിയ ഡിറ്റോറ് എടുക്കാന്‍ അഭ്യര്‍ത്ഥന- ജസ്റ്റ് നോര്‍ത്ത് കരോലിന വരെ- രണ്ട് പൈനാപ്പിള്‍ കേക്ക് ഇവിടെ ഡ്രോപ്പ് ചെയ്തിട്ട് റ്റാറ്റാ ബൈ ബൈ അടിക്കാം:)
qw_er_ty
അയ്യൊ! അമേരിക്കന്‍ ബ്ലൊഗേര്സിന്റെ അഭിമാനത്തെ തൊട്ടു കളിച്ചല്ലൊ. ആരവിടെ?
ഫ്ലോറിഡായിലേതു മലയാളം ബ്ലോഗര്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാം എന്റെ വീട്ടില്‍ നാളെ തന്നെ ഒത്തു കൂടാം :)
ആ ഇട്ടാ വട്ടം ദുഫായില് മീറ്റും മീനും കൂടുന്നതൊന്നും വല്ല്യ കാര്യമല്ല. നിങ്ങള്‍ ചുമ്മ അപ്പറത്തെ ഫ്ലാറ്റിലോട്ടൊന്ന് പോയാ പോരെ?:)
ഈശ്വരാാ........ ആരെങ്കിലും ഫ്ലോറിഡായില്‍ ഉണ്ടായിരിക്കണേ>>:)അല്ലേ, ഈ ഫ്ലോറിഡ വരെ പോവാനാണോ ഇത്ര പാട്? വിലാസം താ.നമുക്കു മീറ്റാം.:)പോരുമ്പോള്‍ കുറച്ചു ചക്കയും തേങ്ങയും ഒക്കെ കൊണ്ടു പോരുകയും ചെയ്യാം അല്ലെ ഇഞ്ചീ.;)
ഫ്ലോറിഡായിലേക്ക് വിളിച്ചല്ലേ?
ഒരാഴ്ച മുന്നേ ചെയ്തില്ലല്ലോ.
ആരവിടെ?
ഫ്ലോറിഡായിലേതു മലയാളം ബ്ലോഗര്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാം എന്റെ വീട്ടില്‍ നാളെ തന്നെ ഒത്തു കൂടാം :)
എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. ഫ്ലോറിഡയില്‍ എന്റെ 7 കൂട്ടുകാര്‍ ഉണ്ട്. ദുര്യോധനന് കര്‍ണ്ണനെ ആയുധക്കാഴ്ച്കയുടെ മൈതാനത്ത് വെച്ച് അംഗരാജ്യത്തിന്റെ അധിപനായി വാഴിച്ചതു പോലെ എനിക്കുള്ള കാക്കത്തൊള്ളായിരം ബ്ലോഗുകളില്‍ ഓരോന്നിന്റെ അഡ്മിന്‍സ് ആയി ഞാന്‍ അവരെ ഏഴുപേരെയും വാഴിക്കുന്നു. ഇന്നു മുതല്‍ അവര്‍ മലയാളം ബ്ലോഗേഴ്സ് ആയിരിക്കും.
ഇനി ആ അഡ്രസ്സ് ഒന്നു തന്നേ. അവരോട് ബ്രെയ്ക്ക് ഫാസ്റ്റിനേ എത്താന്‍ പറയണോ അതോ ലഞ്ചിനെത്തിയാല് മതിയോ?
അഡ്ഡ്രസിനാണൊ പഞ്ഞം?
ഇഞ്ചിപ്പെണ്ണ്,
34-C,ഇഞ്ചി എസ്റ്റേറ്റ്സ്,
ഇഞ്ചി കവല പി.ഒ.
ഫ്ലോറിഡ - 33089
നാളെ ബിന്ദൂട്ടീന്റെ ഇവിടെ കണ്ടില്ലെങ്കില്‍ അടി.
സോറി ആദിയേ, ഡിസംബര്‍ രണ്ടാം തീയതി അവര്‍ മലയാളം ബ്ലോഗിന്റെ ഉടമകള്‍ ആയിരുന്നിരിക്കണം :)
അയ്യോ, ആദി ഇവിടെ വന്നായിരുന്നൊ? ഞാന്‍ അറിഞ്ഞില്ലല്ലൊ? :-) ഹിഹിഹി
ഞാന്‍ ചിലപ്പോ വേഷം മാറിയും വരാന്‍ ചാന്‍സുണ്ട് ട്ടൊ.:) അവിടെ വല്യ മുതലാളിമാരാന്നു തോന്നുന്നല്ലൊ, എല്ലാം ഒരു ഇഞ്ചിമയം.;)അവിടേ ഒരു തടാകം ഉള്ള സ്ഥിതിക്ക് കുളി അവിടെ വന്നിട്ടാകാം അല്ലെ? ഇവിടെ നിന്നെന്താ കൊണ്ടുവരേണ്ടത്? :)
രേഷ്... ഗ്ലോബ്...മാപ്പിലൊന്നും തീരില്ല ഇത്.:)
ഈശ്വരാ..അപ്പൊ ഇത്രേം നാളും കുളിക്കാണ്ടിരുന്നത് ഇവിടെ വന്നിട്ട് കുളിക്കാനാണൊ? എന്നാ വേഗം വരൂ, ബിന്ദൂട്ടീന്റെ ചേട്ടനെ ഓര്‍ത്തിട്ടെങ്കിലും...
ഉം..കാനഡയില്‍ എന്തുട്ടാ കിട്ടാ? ഒരു പോളാര്‍ ബെയര്‍ ആയല്ലൊ.
ഇഞ്ചീസെ, ഞാന്‍ ഫ്ലോറിഡായിലേക്ക് താമസം മാറ്റി, വിന്റര്‍ സമയത്തേക്ക്. ബ്രേക്ക്ഫസ്റ്റിന് എന്തുവാ? പുട്ടും മൊട്ടക്കറീം? പാലപ്പോം മൊട്ടക്കറീം?
ആ, റീനിയായിരുന്നൊ അത് എന്നെ കണ്ടപ്പൊ ഹായ് പറഞ്ഞത് ഇന്നലെ വഴീല് വെച്ച്?
നാളെ ബ്രേക്ക്ഫാസ്റ്റ് ആക്ചുവലി ഓട്ട്സാണ് കാരണം നാളേ ഇവിടുത്ത ചേട്ടന്മാരെല്ലാം കൂടി ക്രിസ്തുമസ്സിന് ആടും താറാവും കാളേം ഒക്കെ ഫ്രെഷ് ആയിട്ട് വെടിവെച്ചു പിടിക്കാന്‍ ഒരു ഫാമില്‍ പൂവാ.. ലഞ്ച് ഉഗ്രന്‍ ആയിരിക്കും. അവരു വിശന്നു വരുമ്പൊ എന്തേലും കാര്യായിട്ട് കൊടുത്തില്ലെങ്കില്‍ തല്ലിപ്പൊളിക്കും. ലഞ്ചിന് പോന്നേരെ.
ഇത്രേം നിസ്സാരം മതിയോ? ഇവിടെ കൊച്ചിനു കളിക്കാനായി കൊണ്ടുവന്ന ഒരെണ്ണം ഉണ്ട്,കൊണ്ടുവന്നേക്കാം.:)അപ്പോ അപ്പോം സ്റ്റൂവും എടുത്തുവച്ചേക്കു.ദാ എത്തി.
അയ്യോ.സ്റ്റൂവില്‍ മട്ടണ്‍ പീസുണ്ടല്ലൊ ബിന്ദൂട്ടിയേ, അത് എടുത്തു കളഞ്ഞേക്കട്ടെ. ;)
മിണ്ടാണ്ടിരുന്നാല്‍ പോരായിരുന്നൊ? ഞാന്‍ എങ്ങനെ അറിയാനാ?.;)
രേഷ്മ നോര്‍ത് കരോലിനയിലാണോ? ഷാര്‍ലറ്റില്‍ നിന്നും എത്ര ദൂരം? (ഉത്തരം പറഞ്ഞാല്‍ ജനുവരി മധ്യത്തില്‍ പാരയാവാന്‍ സാധ്യത:))
ഇഞ്ചീസെ, ഈ ചേട്ടായിമാരെല്ലാം നാളെ മൃഗങ്ങളെ ഫ്രഷ് ആയി വെടിവെച്ചാല്‍ CHRISTMAS വരെ ഫ്രീസറില്‍ കയറ്റേണ്ടെ?
റീനിയേച്ചിയേ,
ഈ ഇഞ്ചിയേച്ചി ഇങ്ങനെ ചുമ്മാ പുളുവടിക്കുന്നത് റീനിയേച്ചി അല്ലാതെ ആരേലും വിശ്വസിക്കുമോ? ;) ചിലപ്പോ ജെ ഡബ്ലിയു ബുഷിന്റെ കൂടെ ഡിയര്‍ ഹണ്ടിങ്ങിനു പോയി എന്നൊക്കെ പറഞ്ഞു കളയും.
രേഷ്മേച്ചീ, ഇത് ഒരു പഞ്ചായത്താക്കി മാറ്റിയതില്‍ എന്റെ അവാച്യമായ നന്ദി, ഛെ, ക്ഷമ അറിയിച്ചു കൊള്ളുന്നു. :)
രേഷ്മ,
ഭയങ്കരമായ മാനസിക വിഷമങ്ങള്‍ വരുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്യുക.പ്രയാസങ്ങള്‍ കുറഞ്ഞു കിട്ടും.
- ആര്‍ട് ഓഫ് ലിവിങ് ക്ലാസ്സില്‍ റ്റീച്ചറുടെ ഉപദേശം.
സന്തോഷ്, ഞങ്ങള്‍ Fayetteville-ല്‍. അസ്സല് അട്ടപ്പാടി. ഷാര്ലറ്റിന്നും ഞാനാണ് ഡ്രൈവുന്നെങ്കില് 3 1/2 hrs, കണവനാണെങ്കില് 3. ജനുവരിയില്‍ ഷാര്‍ലറ്റ് ട്രിപ്പാ? ചുമ്മാ കടന്ന് പോര് ഇങ്ങോട്ടും,അമേരിക്കന്‍ അട്ടപ്പാടി ഒക്കെ ഒന്ന് കാണണ്ടേ? പാര ആര്‍ക്ക് ആര് എന്ന് അപ്പോ പിടികിട്ടും:)
ദാ, ഇപ്പോഴാണിതു കണ്ടതും വായിച്ചതും.
ജാതി, മതം, ഭാഷ, നിറം എന്നിവ നോക്കാതെ അവശ്യം നേരത്ത് മനുഷ്യന്നെ സഹായിക്കുന്നവരെ, അല്ലെങ്കില്‍ പരസ്സഹായം പുണ്യം എന്നു കരുതുന്നവരെ, നിങ്ങള്‍ക്കേത് രാജ്യത്തും കാണാം. ഒരു പക്ഷെ നിങ്ങള്‍ക്കാവശ്യമുള്ള സമയത്ത് കണ്മുന്പില് വന്നെത്തുന്നില്ല എന്നു മാത്രം. ഇവിടെ മുട്ടുവില്‍ തുറക്കപെടും എന്ന പോളിസി പ്രകാരം ഇത്തരം ആളുകള്‍ക്കായി തിരയുക, കാത്തിരിക്കുക എന്നിവ സ്വയം ചെയ്തേ മതിയാവൂ.
അതുപോലെ തന്നെ ഉപദ്രവിക്കാന്‍/കബളിപ്പിക്കാന്‍/വഞ്ചിക്കാന്‍ കച്ചകെട്ടി നടക്കുന്നവരേയും എല്ലാ രാജ്യത്തും കാണാം. ഇവരെ കാണാന്‍ വെറുതെ ചുറ്റിലും നോക്കിയാല്‍ മതി, കാത്തിരിക്കേണ്ട ആവശ്യം വരുന്ന പ്രശ്നമില്ല.
റീനിയെ, ഇപ്പൊ ഫ്രീസറില്‍ വെച്ചാലും ഈ വാള്-മാര്‍ട്ടിലെ കെമിക്കല്‍ അടിക്കണ സാധനം കഴിക്കണ്ടല്ലോ..മാത്രമല്ല. ഫ്രീസര്‍ ബാഗില്‍ വാക്യുമൈസ് ചെയ്തു വെച്ചാല്‍ മതി. നല്ല പുത്തന്‍ പോലെ ഇരിക്കും.
ആദി, ജോര്‍ജ്ജ് ബുഷ് ഡീര്‍ ഹണ്ടിങ്ങ് ചെയ്യില്ല.
പുള്ളിക്ക് ഡക്ക് , ക്വൈല്‍ ആണ് ഇഷ്ടപ്പെട്ടത്. :)
രേഷമാസ്, ഞാന്‍ നിറുത്തി. സോറി :)
ഇഞ്ചീസെ, നല്ല ഐഡിയ. ഞാനിവിടെ കൃസ്തുമസ്സിന് ബിരിയാണി ഉണ്ടാക്കാന്‍ മലയാളിക്കടയില് നിന്നും വാങ്ങുന്ന മട്ടന്‍ എത്ര വര്‍ഷം പഴകിയതാണന്ന് കൃസ്തുവിനും, കൃഷ്ണനും, ആടിനെ വെട്ടിയവനും മാത്രമെ അറിയു.
രേഷ്മെ,സോറി. പഞ്ചായത്ത് മീറ്റിംഗ് തുടരുന്നതില്‍.
പഞ്ചായത്തു വര്‍ത്താനങ്ങള്‍ക്കിടയില്‍, ഇപ്പോ ഓ.ടൊ ആയി ഒരു കാരുണ്യവര്ത്തമാനം കൂടെ പറയട്ടേ..?
ഒരു അഞ്ചാറു മാസം മുന്നേ, ഞാന്‍ ഡാലസ്സീന്നു സ്പൊക്കേയ്നിലോട്ടു പോകുന്ന വഴി - ഫ്ലൈറ്റ് Frontier - അലവലാതി എയര്‍ലൈന്‍സ് ആണെന്ന് ഇതോടെ മനസ്സിലായി - എച്ചികള് !!! സംഭവമിതാണ് - രാത്രി ഫ്ലൈറ്റാണ് - ഞാനാണേല് വെള്ളിയാഴ്ച്ച ജോലികഴിഞ്ഞ് ഇറങ്ങാന്‍ താമസിച്ച കാരണം നേരേ എയര്പോര്ട്ടിലോട്ടാ പോയത് - ഭക്ഷണം ഒന്നും കഴിയ്ക്കാനോത്തില്ല. എനിയ്ക്കാണേല്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ തലകറക്കം, തലവേദന, വാളുവെയ്ക്കല്‍ മുതലായ കലാപരിപാടികള്‍ ഉണ്ട് - കൊച്ചിലേ മുതലുള്ളതാ.
എന്തായാലും, ഞാന്‍ ഫ്ലൈറ്റ് പൊങ്ങിക്കഴിഞ്ഞ്, എയര്‍ഹോസ്റ്റസ് സ്നാക്സുമായി വരുന്നതും കാത്തിരുന്നു. എന്റെ അടുത്ത് ഒരു അമേരിക്കക്കാരന് ആണിരുന്നത് - എകദേശം എന്റെ പ്രായം വരുമായിരുന്നിരിയ്ക്കണം. എന്തായാലും, പുള്ളിക്കാരി ഉന്തുവണ്ടിയുമായി വന്ന് സ്നാക്സിന്റെ ഒരു കുഞ്ഞു പായ്ക്കറ്റ് വച്ചു നീട്ടി.
സായിപ്പു പറഞ്ഞു - “നന്ദി, പക്ഷേ എനിയ്ക്കു വേണ്ട”.
തുടര്‍ന്ന് ഞാന്‍ പറഞ്ഞു “നന്ദി, പക്ഷേ, ഒരെണ്ണം കൂടെ തരാമോ..?”
ആ സ്ത്രീ പറയുവാ - “ക്ഷമിയ്ക്കണം, പക്ഷേ, ഒരാള്‍ക്ക് ഒരെണ്ണമേ തരാന്‍ പറ്റൂ”
ഞാന്‍ അസ്ഥപ്രഞ്ജന് - കേട്ടതു വിശ്വസിയ്ക്കാന്‍ സാധിച്ചില്ല - അമേരിക്കന്‍ കസ്റ്റമര്‍ കെയറിന്റെ അപമാനം എന്റെ മുന്നില്‍ മനുഷ്യരൂപം പൂണ്ടൂ നില്ക്കുന്നു.
എന്റെ അടുത്തിരുന്ന അമേരിക്കക്കാരന് ഈ സംഭാഷണം ശ്രദ്ധിച്ചിരുന്നു - എന്നിട്ട് ഉറനേ കൈ നീട്ട് “എനിയ്ക്കു വേണം” എന്നു പറഞ്ഞ് ഒരു പായ്ക്കറ്റ് അവരുടെ കൈയ്യില്‍ നിന്ന് എടുത്തു. എന്നിട്ട് എനിയ്ക്കു വച്ചു നിട്ടി.
ആ സ്ത്രീ ഇത്തിരി നീരസത്തോടെ മുന്നോട്ടു നീങ്ങി.
അവരു പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു - “അവര്‍ക്കു വട്ടാ... റ്റെയ്ക്ക് ഇറ്റ് ഈസി മാന്‍”
ഇഞ്ചീ, റീനി, എന്നോടൊരു സോറി പറഞ്ഞാ ഞാന്‍ ലോറിപിടിച്ച് സോറിയുമായി വരുമേ.ഇവിടെ ഓഫടിച്ച് ആര്‍മ്മാദിക്കൂ( ഏവൂരാന് വടിയുമായി വരുമ്പോ ഞാന്‍ മാറി നിന്ന് കൈകൊട്ടി ചിരിച്ചോളാം:))
റ്റെഡിച്ചായാ, ആ സ്നാക്ക് എന്താരുന്നു? കൊച്ചുപാക്കറ്റിലെ 4 പീനട്ട്സാ?
qw_er_ty
ഇങ്ങള് പടച്ചോനെ കണ്ടിട്ടിണ്ടാ? ഇല്ല..... എന്നാല്‍ ഞമ്മള് കണ്ട്...എന്റെ മൈമുനാന്റെ രൂപത്തില്‍....ഓര്‍മ്മയുണ്ടൊ?....ഈ വാക്കുകള്‍...ഇനി ഇയാള്‍ക്കും പറയാം ഇതുപൊലെ......
ങും :“( നാലു പീനട്സും, രണ്ടു പ്രെസ്റ്റത്സും. അലവലാതികള്‍ ഒരു കോക്ക് തികച്ചു തരില്ലെന്നേ - ഒരു ക്യാന്‍ പൊട്ടിച്ച് അതു രണ്ടു ഗ്ലാസ്സിലാക്കിയാ കൊടുക്കുന്നേ... പര എച്ചികള് !! എന്തായാലും ഒരു തവണയേ Frontier-ല്‍ കേറിയുള്ളൂ, അതോടെ നിര്‍ത്തി. നമ്മുക്ക് AA തന്നെ സിന്താബാദ് :-)
qw_er_ty
you are right Teddy,
I hate when airhostesses refuse to provide supply for genuine needs, who else we ask for stuff, up in the air. It was hell when I took Solita to India. These hostesses dont even care that the child is 5 months old (she was 5 months then)
well, who dont hate their job, right ?
:-)
രേഷ്മാ...
കാണാന്‍ അല്പം വൈകി..
അതില്‍ വിഷമം തോന്നി...
അനുഭവങ്ങളുടെ ആര്‍ദ്രത ഓരോ രചനകളിലുമുണ്ട്...
അത്
വരികള്‍ക്ക് സത്യസന്ധത നല്‍കുന്നുമുണ്ട്...
ഇനിയും നല്ലനല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു....
, അന്ന് മുതല്‍ അമേരിക്കക്കാരെ സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ എന്ന ലേബലൊട്ടിക്കുന്നിടത്തെല്ലാം ഞങ്ങള്‍ ആ സ്ത്രീക്ക് വേണ്ടി വാദിക്കാനും തുടങ്ങി.,
മീറ്റിന്റെ തിരക്കിനിടയില്‍ ഈ വാചകത്തിന്റെ ഭംഗി കാണാതിരിക്കരുത് :)
good post
Post a Comment