Friday, December 22, 2006

ഓര്‍കുട്ടിനാവുന്നത്

ചെത്തി മിനുക്കിയ ഒരു പെന്‍സില്‍ ഓര്‍കുട്ട് കയ്യില്‍ വെച്ച് തരുമ്പോള്‍ അത് വാങ്ങി പഴയ പോലെ തറയില്‍ മുട്ടും കുത്തിയിരിക്കാതെ പറ്റില്ല, ലഞ്ച് ബ്രേക്കില്‍ ക്ലാസ്സിലെ തറയില്‍ കൂട്ടമായി മുട്ടും കുത്തിയിരുന്ന് മരപ്പലകക്കല്‍ക്കിടയിലെ നേരിയ വിടവുകളില്‍ കാലം കൊണ്ടിട്ട മണ്ണ് ഇളക്കിയിളക്കി മണ്ണിനിടയില്‍ നിന്നും ഒടിഞ്ഞ പെന്‍സില്‍ മുനകളും, കൊട്ടിന് അടികിട്ടിയിരുന്ന തുന്നല്‍ ക്ലാസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ട തുരുമ്പിച്ച സൂചികളും, ദ്രവിച്ച റബ്ബര്‍ ബാന്‍ഡുകളും പെറുക്കിയെടുക്കാം. ഒരു വിലയുമില്ലാത്ത വസ്തുക്കള്‍, അത് കൊണ്ടു തന്നെ വിലപിടിച്ചവ.

ഓര്‍ക്കാപ്പുറത്തൊരു ബാസ്കറ്റ്ബോള്‍ എറിഞ്ഞു തരും ഓര്‍കുട്ട്. കോര്‍ട്ടിനരികിലെ മാവുകള്‍ ചെറിയ പച്ചമാങ്ങകള്‍ നീട്ടി കൊതിപ്പിക്കുന്ന മാസങ്ങളില്‍ ജഡ്-ജഡ്-ജഡ് കോര്‍ട്ടിലിറങ്ങി ജഡ്-ജഡ്-ജഡ് മാവിലെറിയുന്ന അതേ ബോള്‍; ഇരുണ്ട കോണ്വന്റ് മുറികളില്‍ നിന്നൊരു കന്യാസ്ത്രീ മരവിച്ച മുഖവുമായി വരാന്തയിലേക്കിറങ്ങി നില്‍ക്കുന്ന വരെ ജഡ്-ജഡ്-ജഡ്.

നീല
പിനോഫരുകളുടേയും
വെള്ള
ഷര്‍ട്ടുകളുടേയും
തിളങ്ങുന്ന
ഷൂസുകളുടേയും,
അസ്സംബ്ലി
ബെല്ലിന്
തൊട്ട്
മുന്‍പായി
കൂട്ടുകാരിയുടെ
ഭംഗിയുള്ള
കെട്ടില്‍
നിന്ന്
മുറിച്ചെടുത്ത്
ധൃതിയില്‍
മുടിയില്‍
കെട്ടിയ
റിബ്ബണുകളുടേയും
ഒറ്റ
വരിയായി
വെയിലത്ത്
നീണ്ട
ദിവസത്തിന്റെ
തുടക്കത്തില്‍
നിര്‍ത്താനും
ഓര്‍ക്കുട്ടിനാവും.
ഒരു
കഷ്ണം
രിബ്ബണ്‍.
പ്ലീസുമില്ല
താങ്ക്യൂമില്ല
സൌഹൃദം
ഇന്ന്
കാണാനില്ലാത്ത
രൂപത്തില്‍.

തെറ്റായ ഇംഗ്ലീഷ് വ്യാകരണമുള്ള ഹിന്ദി ടീച്ചറെ ചൂണ്ടികാണിച്ച് ചിരിപ്പിക്കും ഓര്‍കുട്ട്, പുതിയ വാക്കുകള്‍ ബോറ്ഡിലെഴുതാന്‍ ടീച്ചര്‍ തിരിഞ്ഞതും വായ പൊത്തി, ഷൂസുകള്‍ നിലത്തുരച്ച് അന്ന് ക്ലാസ്സ് മുഴുവന്‍ ചിരിച്ച പോലെ. ചുവന്ന മുഖവും, തിളങ്ങുന്ന കണ്ണുകളുമായി തിരിഞ്ഞ് നിന്ന് ടീച്ചര്‍ I turn the board you laugh why, ചോദിച്ചതോര്‍ക്കുമ്പോള്‍ അന്നത്തെ പോലെ പിടിച്ചാല്‍ കിട്ടാത്ത ചിരി തൊണ്ടയിലൂടെ ഇറങ്ങിയോടും. ആ മുഖമന്ന് ചുവന്നത് ദേഷ്യം കൊണ്ടായിരുന്നില്ലെന്ന് അറിഞ്ഞ നിമിഷം തൊണ്ടയില്‍ സാന്‍ഡ് പേപ്പറിട്ട് ഉരക്കുന്നതും ഓര്‍കുട്ട് തരുന്ന ചിരി തന്നെ.

തട്ടിപ്പറിക്കാനുമറിയാം ഓര്‍കുട്ടിന്. നഴ്സറിക്ക് പിന്നിലെ ആ വലിയ ആല്‍മരം, ചുറ്റും കൊച്ച് സിമന്റ് ബെഞ്ചുകളുള്ള ആ വലിയ മരത്തെ പോലും തട്ടിപ്പറിക്കാനാവും ഓര്‍കുട്ടിന്. ഒരു ബെഞ്ചില്‍ നിന്ന് അടുത്തതിലേക്ക്
ചാടി ചാടി
ചുവന്ന കള്ളിയൂണിഫോം ദിവസങ്ങളുടെ മങ്ങിയ ഓര്‍മ്മയില്‍
ചാടി ചാടി
മരത്തിന് ചുറ്റും വട്ടത്തില്‍
ചാടി ചാടി
ഓര്‍കുട്ട് കണ്ടുപിടിച്ച് തന്ന പഴയ കൂട്ടുകാരികളൊന്നും ആ മരം ഓര്‍ക്കുന്നില്ലെന്നറിയുമ്പോള്‍, ഇനി ചാടി പിടിക്കാനുള്ള അടുത്ത ബെഞ്ച് ഓര്‍കുട്ട് തട്ടിപ്പറിച്ചിരിക്കുന്നെന്ന്...

33 comments:

Anonymous said...

ഒരു കൂ‍ട്ട് .

Peelikkutty!!!!! said...

എന്റെ സെന്റ് ആന്റണീസിനെ ഓര്‍‌ത്തുപോയി.

-B- said...

ഓര്‍ക്കുട്ടിന്റെ മതിലിനു മുകളിലൂടെ എത്തി നോക്കാനാവുന്നുണ്ടെനിക്ക്‌.

മുട്ടിനു തൊട്ടു മുകളില്‍ നില്‍ക്കുന്ന നീല പാവാടയും, വെളുത്ത ഷര്‍ട്ടുമിട്ട്‌ അതാ പോകുന്നു സൌമ്യ. കഴുത്തില്‍ പക്ഷേ ബാംഗ്ലൂരിലെ കമ്പനിയുടെ റ്റാഗ് ഉണ്ടല്ലോ.

അപ്പുറത്താരാ ആ ഗൈഡിങ്ങിന്റെ യൂണിഫോമില്‍, പച്ച ബാഡ്ജ് കുത്തിയിട്ട്? രശ്മിയല്ലേ? അമേരിക്ക എന്നെഴുതിയ വട്ടത്തിന്റെ ഉള്ളിലാണെങ്കിലും ചുറ്റും എന്തോരം കൂട്ടുകാരാ. എല്ലാവരേയും എനിക്കറിയാം.

“രാജശ്രീ രസായനം“ എന്ന് ഞാനുറക്കെ വിളിച്ചു കൂവിയപ്പോള്‍ മൂന്ന് പേരാ ഒരുമിച്ച് തിരിഞ്ഞു നോക്കിയത്. ചെന്നൈയില്‍ നിന്നും, സിയാറ്റിലില്‍ നിന്നും, മുംബയില്‍ നിന്നും. പക്ഷേ അവരെന്നെ കാണുന്നതിന് മുന്‍പ് എനിക്ക്‌ കുനിയേണ്ടി വന്നു.

ആഹാ! അജിത് സാറ് ഇവിടെയും ട്യൂഷന്‍ ക്ലാസ്സ് തുടങ്ങിയോ? നമ്മടെ ബറ്റാലിയന്‍ മൊത്തമാ‍യിട്ടുണ്ടല്ലോ? ഹായ്.. ഹായ്.. ഇവിടെ.. ഇവിടെ.. എനിക്ക് നിങ്ങളെയൊക്കെ കാണാം.

എന്നെ കാണാന്‍ പറ്റണില്ല ല്ലേ? :( എന്താ ചെയ്യാ? സോറി ട്ടോ.

രേഷ്മാ... ഇത് ഓര്‍ക്കുട്ടിനെക്കൊണ്ടാവാത്തത്. :)

qw_er_ty

reshma said...

ബിക്കു,ഈ മതില്‍ മതിലെന്ന് പറയുന്ന സാധനം ചാടിക്കടക്കാനുള്ളതല്ലെ?അതോ മിസ്റ്റര്‍ ഇന്‍ഡ്യേലെ അനില്‍കപ്പൂര്‍ കെട്ടിയ ചോന്ന വാച്ചും കെട്ടിയാ ബിക്കൂന്റെ നടപ്പ്? :)


qw_er_ty

സു | Su said...

ഓര്‍ക്കുട്ട്.

എനിക്കാരേയും കാണാനാവുന്നില്ല. എന്റെ മനസ്സ് ഓടുന്നത് എനിക്കറിയാത്ത ഊടുവഴിയിലൂടെയാണ്. വിമാനത്തിന്റെ സ്വരം മുകളില്‍ കേള്‍ക്കുമ്പോള്‍, അതിറങ്ങാന്‍ പോകുന്ന താഴ്വാരം എന്നെ പേടിപ്പിക്കുന്നു. പച്ചപ്പുല്ലിലൂടെ, ഒരു തുമ്പി പായുമ്പോള്‍, അതെന്നെ ദേഷ്യം പിടിപ്പിക്കുന്നു. എന്നെത്തന്നെ എനിക്കു കാണാനാവുന്നില്ല.

ഓര്‍ക്കുട്ട്.

ഒരു കൂട്ട്.

സ്നേഹത്തിന്റെ രണ്ട് വളപ്പൊട്ട്.

മുന്നിലെ സ്ക്രീനിലുള്ള നെറ്റിയില്‍, സ്നേഹത്തിന്റെ പൊട്ട്.


(എന്തോ പറ്റി. അതാണ്, അതുമാത്രമാണിത്.)

ചില നേരത്ത്.. said...

ഒര്‍കുട്- എനിക്ക് ഒരു പുതിയ അനുഭവം.
പഴയ കൂട്ടുകാര്‍ തിരഞ്ഞെത്താവുന്ന സകല സാധ്യതകളും ഇല്ലാതാക്കി,ഒര്‍കുട്ടില്‍ ഒരു പൊയ്‌മുഖം എടുത്ത് വെച്ചിരിക്കുന്നു.
എന്നിട്ടും തലനീട്ടുന്നു പലരും, അങ്ങിനെ, സമര്‍ത്ഥനായൊരു സഹപാഠിയുടെ മരണവും
മറ്റൊരാളെ ജീ‍വഛവമാക്കിയ വാഹനദുരന്തവും അറിയാനായി.

രാജ് said...

നശിച്ച ഓര്‍ക്കുട്ട്. എന്റെ പഴയ കാമുകിക്കു ഞാനൊഴികെ ലോകത്തിലെല്ലാവര്‍ക്കും സ്ക്രാപ്പെഴുതാം, എനിക്കതു വായിക്കേം ചെയ്യാം.

ഡാലി said...

ഹൊ വായിച്ചീട്ട് ആ നൊവാള്‍ജിയ വന്നു. സ്കൂളൊക്കെ ഓര്‍ത്തു. പ്രത്യേകിച്ചും ആ റിബ്ബര്‍ മുറിച്ച് കെട്ടല്‍! എന്തൊരു കാലം.

ഓര്‍ക്കുട്ടകത്തില്‍ പക്ഷേ എന്തോ അത്ര വലിയ നൊവാള്‍ജിയ ഇല്ല. ആകെ തേടി വന്നത് ഒരെ ഒരു ക്ലാസ്സ്മേറ്റ്.

ബിക്കു, അജിത് സാറിന്റെ റ്റൂഷ്യന്‍ ക്ലാസ്സെന്തിനോ ഞാനുമിന്നോര്‍ത്തു പോയി...

Physel said...

ഈ ഒര്‍ക്കുട്ടിലേക്ക് ആരേലും എനിക്കൊരു ക്ഷണപത്രം അയക്കാമോ?

physelpoilil@gmail.com

ബിന്ദു said...

കുറേ തേടി അലഞ്ഞു, എനിക്ക് പഴയ ആരേയും കണ്ടുപിടിക്കാന്‍ പറ്റിയില്ല ഇതുവരെ.
:(

Inji Pennu said...

ഇതുവരേയും സ്കൂളി പഠിച്ച അന്നുമുതലുള്ള ഒരൊറ്റ കൂട്ടുകാരെപ്പോലും എത്ര ജീവിത തിരക്കുകളുണ്ടായിട്ടും(?) മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും കത്തുകളില്‍ നിന്നും ഫോണില്‍ നിന്നും ഈമെയിലില്‍ നിന്നും ചാറ്റില്‍ നിന്നും ഒന്നും ഞാനൊരിക്കലും അകത്തി നിര്‍ത്താതുകൊണ്ട്, എനിക്ക് ഓര്‍ക്കുട്ട് കാണുമ്പോള്‍ സഹതാപമാണ് വരുന്നത്. :)

പ്രത്യേകിച്ച് സ്ക്രാപ്പുകളുടെ പബ്ലിക്ക് സ്വഭാവം എനിക്കങ്ങട്ട് പിടിക്കണേയില്ല. അതെന്തിന് എന്നാലോചിച്ചിട്ട് എനിക്ക് മനസ്സിലാവുന്നില്ല.:(

പിന്നെ ഫാന്‍സ്, പിന്നെ ടെസ്റ്റിമോണികള്‍, ഹൊ! എന്നെയെങ്ങ് കൊല്ല്! :-)

സു | Su said...

ഇഞ്ചിയുടെ കൂട്ടുകാര്‍ എന്നാല്‍ സ്കൂളിലും കോളേജിലും കൂടെ പഠിച്ചവര്‍ മാത്രമാണെന്ന് മനസ്സിലായി. സന്തോഷം.

Inji Pennu said...

ച്ഛായ്! സൂവേച്ചി എന്റെ ഒരു വല്ല്യ പോയിന്റിനെ നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുന്നു...:-(

അങ്ങിനെയല്ല, പഴയ സുഹൃത്തുകളെ അന്വേഷിച്ച് നടക്കുന്നിടം ഓര്‍ക്കുട്ടെന്നൊരു ബിന്ദൂട്ടീന്റെ കമന്റില്‍ നിന്ന് ഉല്‍ഭവിച്ചതാണാ കമന്റ്....

reshma said...

ബിന്ദു പഠിച്ച(?) ഇസ്കൂളിന്റേയും, കോളേജിന്റേയും ഗ്രൂപ്പ് തപ്പിയെടുത്ത് അതില്‍ ചേര്‍ന്ന് തപ്പൂ. അല്ലെങ്കില്‍ ബൂലോകത്തില്‍ തിരിഞ്ഞുകളിക്കുന്ന എന്നെയൊക്കെയേ അവിടേം കിട്ടൂ:)

‘പ്രത്യേകിച്ച് സ്ക്രാപ്പുകളുടെ പബ്ലിക്ക് സ്വഭാവം എനിക്കങ്ങട്ട് പിടിക്കണേയില്ല. അതെന്തിന് എന്നാലോചിച്ചിട്ട് എനിക്ക് മനസ്സിലാവുന്നില്ല’ എന്ന ഇഞ്ചീന്റെ ചോദ്യത്തിന് പെരിങ്ങോടര് പറഞ്ഞതില്‍ കൂടുതല്‍ പറയാനില്ല ‘എന്റെ പഴയ കാമുകിക്കു ഞാനൊഴികെ ലോകത്തിലെല്ലാവര്‍ക്കും സ്ക്രാപ്പെഴുതാം, എനിക്കതു വായിക്കേം ചെയ്യാം.’:D

ടെസ്റ്റി, ഫാന്‍ പട്ടം- ഒരൂസം ഒരു സൂചി വന്ന് കുത്തും, അപ്പോ ബലൂണ്‍ ട്ടോ!;)

സ്കൂളിലെ കൂട്ട് ഇന്നുമുണ്ടേല്‍ ഓര്‍ക്കൂട്ടിന്റെ നോ ആവശ്യം.ഇവിടെ അങ്ങനെയല്ല:|

Inji Pennu said...

എന്നുവെച്ചാല്‍ പെരിങ്ങ്സിനു കാമുകിയുണ്ടായിരുന്നു എന്നു നമ്മളെയൊക്കെ വിശ്വസിപ്പിക്കാന്‍ നോക്കിയ ഒരു ചിന്ന അടവായിട്ടേ അതെനിക്ക് തോന്നിയുള്ളൂ...ആ ചെക്കന് കാമുകിയോ? ബെസ്റ്റ്! :-D.
അതിലും ഭേസം ഏവൂര്‍ജിക്ക് പിന്മൊഴിയില്‍ നടക്കുന്നതെന്തെന്നും ആരു ആരുടെ ഭാര്യയാണെന്നൊക്കെ അറിയാമെന്നും പറയുന്നതാ...

ബിന്ദു said...

അയ്യോ.. ഇഞ്ചി എന്നെ പറഞ്ഞതായിരുന്നൊ?:) എന്റെ പഴയ കൂട്ടുകാരൊക്കെ മനസ്സില്‍ ഉണ്ട്(അതു പുതിയ പോസ്റ്റ് കണ്ടപ്പോ മനസ്സിലായില്ലെ?;))ഹൃദയത്തില്‍ ഉണ്ട്, ഫോണ്‍ നമ്പര്‍ ഉണ്ട്. പക്ഷേ അവിടെ കണ്ട് എന്നുമിങ്ങനെ ഇന്നെന്ത് വച്ചു , ഇന്നവിടെ മീനെന്താ എന്നൊക്കെ ചോദിക്കുന്നതൊരു രസമല്ലെ? അതുപറ്റണില്ല.:) ഞാനൊക്കെ വയസ്സിയല്ലേ, അന്നൊന്നും ഈമെയില്‍ ഉണ്ടായിരുന്നില്ല. :( ഇപ്പോ പ്രശ്നം മനസ്സിലായല്ലൊ. :) ഞാന്‍ ഉറങ്ങാതെ ഇരുന്നതെന്തു നന്നായി.;)രേഷ്.. ഞാന്‍ അത്ര വിശദമായി നോക്കിയില്ലാട്ടൊ. ചിലപ്പൊ കാണുമായിരിക്കും.

Unknown said...

ഇഞ്ചിച്ചേച്ചീ,
പെരിങ്സിനെ പറ്റി ആ പറഞ്ഞത് കറക്റ്റ്. കൊട്കൈ! (എന്നെ പറ്റി ഒന്നും പറയണ്ട. പ്ലീസ്) :-)

reshma said...

ഹ ഹ ഹ ഇഞ്ചീയാരേ! ഇനിയെനിക്കൊന്നും പറയാനില്ല- ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരി‍വെട്ടം ഓര്‍കൂട്ടില്‍ മിസ്സിങ് മിസ്സിങ് ദാറ്റ്സ് ആള്‍.(bs)

Inji Pennu said...

അപ്പൊ ഈമെയില്‍ ഇല്ലാത്ത കൂട്ടുകാരെങ്ങിനാ ഓര്‍ക്കുട്ടില്‍ വരുന്നെ? ഏഹ്? പണ്ട് പണ്ട് സിന്ദഗിയോം കീ സിന്ദഗീ കേ മുന്‍പ്, യൂണികോടിനും ഈമെയിലിനും,കമ്പ്യൂട്ടറുകള്‍ക്കും എന്തിനു കറന്റിനു പോലും മുന്‍പ്
ഏക് ചിഠി ചിഠി എന്ന് പറഞ്ഞൊരു സാധനമുണ്ടായിരുന്നു. അഭ് ഭീ അങ്ങിനെയൊന്നുണ്ട്. :)

അതിന്റെ ഗുണം എന്താന്ന് വെച്ചാല്‍,
മടിയില്ലാത്തവര്‍ക്ക് മടിയില്‍ വെച്ച് എഴുതാന്‍ സാധിക്കുന്നത് :)

അപ്പൊ എനിക്ക് ഈമെയില്‍ ഐഡിയില്ലെങ്കില്‍ ബിന്ദൂട്ടി എന്നെ ലിസ്റ്റില്‍ നിന്ന് വെട്ടുമെല്ലെ? അതു ശരി!:-) (ഏ, എന്തു ഇപ്പോഴേ ലിസ്റ്റില്‍ ഇല്ലാന്ന് പറയുന്നൊ? ) :-)

താങ്ക്സ് ദില്‍ബൂട്ടിയെ, ഈ പ്രോത്സാഹനം ഒന്ന് മാത്രമാണ് എന്റെ പ്രചോദനം.

Inji Pennu said...

രേഷ്മേ, ഹിഹി ആ ബി.എസ് എന്ന ഇംഗ്ലീഷ് അക്രോണിണിമിന് മറ്റൊരു ഫുള്‍ ഫോം നോം കാണുന്നു. പക്ഷെ രണ്ടിനും സേം അര്‍ത്ഥം :-D

Adithyan said...

‘പ്രത്യേകിച്ച് സ്ക്രാപ്പുകളുടെ പബ്ലിക്ക് സ്വഭാവം എനിക്കങ്ങട്ട് പിടിക്കണേയില്ല. അതെന്തിന് എന്നാലോചിച്ചിട്ട് എനിക്ക് മനസ്സിലാവുന്നില്ല’ എന്ന ഇഞ്ചിയേച്ചീന്റെ ചോദ്യത്തിന് എന്റെ ഉത്തരം.

ലവളും മറ്റവളും തമ്മില്‍ പറയുന്നതെന്തായിരിക്കും എന്നുള്ള എന്റെ ജിഗ്നാസയെ മുതലാക്കിയതാണത്. അതല്ലേ ഓര്‍ക്കൂട്ടിന്റെ വിജയരഹസ്യം? പരസ്യമായ ഗോസിപ്പിങ്ങ്.

പിന്നെ പെരിങ്ങ്സ് പറഞ്ഞ പോലെ, അവള്‍ ഞങ്ങളുടെ പൊതുവാ‍യ കൂട്ടുകാര്‍ക്കൊക്കെ വിടാതെ സ്ക്രാപ്പ് എഴുതുന്നതും, അവരുടെ ഒക്കെ ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ളതും ഒക്കെ കാണുമ്പോള്‍ മനസിന്റെ അന്തരാളങ്ങളില്‍ നാമ്പിടുന്ന ആ മധുരവികാരം... അതും ഓര്‍ക്കൂട്ടിന്റെ പ്ലസ്സ് പോയന്റ്.

വല്യമ്മായി said...

ബിന്ദു പറഞ്ഞ പ്രശ്നം എനിക്കുമുണ്ട്,കോളേജിന്റെ കമ്മ്യൂണിറ്റിയില്‍ ഓര്‍ക്കുട്ടിലുള്ളവരൊക്കെ പുതിയ കുട്ടികള്‍,നമുക്കവിടെയൊരു വയസ്സിക്ലബ് തുടങ്ങിയാലോ

ബിന്ദു said...

എനിക്കെന്നും കാണണം എന്റെ കൂട്ടുകാരെ.ങീ..ങ്ങീ...
മടിയില്ലാത്തവര്‍ക്ക് ലാപ്ടോപ്പ് പറ്റില്ല അല്ലേ?;)
ആദി പറയുന്ന അസുഖം അസൂയ ആണ് അതിന് ഓര്‍ക്കുട്ടില്‍ മരുന്നില്ലാന്നു തോന്നുന്നു.:)

reshma said...

130 ഡിഗ്രി കുരിതക്കിപ്പോ കൊടുക്കുന്നുന്റോ ഗുരുവേ? കാത്തിരിന്ന് നോക്കട്ടേ.
ആ ആക്രിനിം പൊളിക്കൂ.

Unknown said...

ഓര്‍ക്കുട്ടില്‍ മാത്രം കാണപ്പെടുകയും മറ്റൊരു സ്ഥലത്തും കാണാന്‍ കിട്ടാത്തതും പറയാനുള്ളത് വല്ലാതെയങ്ങ് പബ്ലിക്കായി പറയാന്‍ പറ്റാത്തതുമായ ചില വന്യജീവികളുണ്ട്. അപ്പൊഴൊക്കെയാണ് പെരിങ്സ് പറഞ്ഞത് പോലെ പ്രാന്താവുന്നത്. :-)

ബിന്ദു said...

വല്യമ്മായി,നമ്മള്‍ ക്ലബും തുടങ്ങി എന്തുചെയ്യാന്‍?:)വയസ്സി ക്ലബ്ബ് ന്നു കാണുമ്പോഴേ ഓടും .:)

Inji Pennu said...

അപ്പൊ ആദി പറഞ്ഞതനുസരിച്ച് മുന്തിയ ബാറില്‍ ഇരുന്ന കള്ളു ‘സിപ്പ്’ ചെയ്യുന്നതും കള്ള് ഷാപ്പില്‍ ഇരുന്ന കള്ള് ‘മോന്തുന്നതും’ തമ്മിലുള്ള വ്യത്യാസം :-) കമ്പ്യൂട്ടറും കുറച്ച് ജാര്‍ഗണുകളും ഉണ്ടെങ്കില്‍ എന്തും കൂ‍ൂള്‍ :-)

ഇപ്പൊ നോക്കിക്കോണെ രേഷ്മൂസ് പലരും ഇവിടെ കിടന്ന് കറങ്ങും, അവര്‍ക്കൊക്കെ ഇല്ലാത്തെ പഴയ കാമുകിള്‍ ഉണ്ടെന്ന് സ്ഥപിച്ചെടുക്കാന്‍.
ബാച്ചിലര്‍മാര്‍ പ്രത്യേകിച്ച്..ഹിഹി..
വിവാഹിതര്‍ ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കൂല്ല..ഹ്ഹ്ഹ്..

അക്രോണിം. ബുള്‍.... മനസ്സിലായൊ? :-)

സു | Su said...

എനിക്കും കൂട്ടുകാരുണ്ട്, ഇഷ്ടം പോലെ. അവര്‍ക്കൊന്നും ഓര്‍ക്കുട്ട് എന്താണെന്ന് പോലും അറിയുന്നുണ്ടാവില്ല. എന്നുവെച്ച് ഞാന്‍ ഓര്‍ക്കുട്ടില്‍ ചേരരുത് എന്നാണെങ്കില്‍ എന്നെ അങ്ങോട്ട് പിടിച്ചുവലിച്ചിട്ടവര്‍ ഉത്തരം പറയട്ടെ.

പിന്നെ, ബിന്ദുവിന്റെ കാര്യത്തില്‍ എനിക്കും രേഷ് പറഞ്ഞതേ പറയാന്‍ ഉള്ളൂ. ബൂലോഗത്തില്‍ കറങ്ങിനടക്കുന്ന എന്നെയേ അവിടെയും മുട്ടൂ. :D

പിന്നെ, പെരിങ്ങ്‌സേ, അതൊക്കെ വായിക്കാന്‍ കിട്ടുന്നുണ്ടല്ലോയെന്നോര്‍ത്ത് ലഘുചിത്തനായി ഇരിക്കാന്‍ ശ്രമിക്കൂ. വേണമെങ്കില്‍ ഒരു പാട്ടും പാടൂ. പോനാല്‍ പോകട്ടും പോടാ. ;)

എന്നാലും ഇഞ്ചി ഒരൊറ്റ കമന്റ് കൊണ്ട് ബൂലോഗത്ത് ആരും സുഹൃത്തുക്കള്‍ അല്ലായെന്ന് തെളിച്ചു പറഞ്ഞിരിക്കുന്നു.

Adithyan said...

ബി എസ് ബുള്‍ ആണെന്ന് എല്ലാര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസിലായി... അതല്ലാതെ രേഷ്മേച്ചി ഉദ്ദേശിച്ചതെന്താന്നാ മനസിലാവാത്തെ. (ഇഞ്ചിയേച്ചീനെ beautiful stupid എന്ന് വിളിച്ചതാണോന്നാ എന്റെ സംശയം)

പിന്നെ, ബാറും ഷാപ്പും... ഫ്രണ്ട്സിന് ഈ മെയില്‍ അയച്ചാലോ ഗ്രൂപ്പില്‍ മെയില്‍ അയച്ചാലോ ഓര്‍ക്കൂട്ടില്‍ ഉള്ളപോലെ ഓര്‍ഗനൈസ്‌ഡ് ഇന്‍ഫൊര്‍മേഷന്‍ ട്രാന്‍സ്ഫര്‍ നടക്കുന്നുണ്ടോ? ഗ്രൂപ്പില്‍ എല്ലാരേം കേപ്പിച്ചോണ്ട് ചോദിക്കണ്ടാന്നു വെക്കുന്ന കാര്യങ്ങള്‍ പോലും സ്ക്രാപ്പ് ആയി ഇടാറില്ലെ?

പിന്നേം ഒണ്ട് ഒത്തിരി പുകിലുകള്‍ എക്‌സ്ട്രാ ആയിട്ട് - ടെസ്റ്റിമോണി (അങ്ങോട്ടും ഇങ്ങോട്ടും), ക്രഷ് നോട്ടിഫിക്കേഷന്‍, കൂള്‍ ഫാക്റ്റര്‍...

reshma said...

ന്റെ bs= back scratching:)ബോത് ആര്‍ മാത്തമാറ്റിക്സ് റ്റൂ.

Inji Pennu said...

back scratching :-) രണ്ടിനും സേം അര്‍ത്ഥം :-) ഹിഹിഹി...

പിന്നെ പിന്നെ ഭയങ്കര ഓര്‍ഗനൈസ്ഡ് ഇന്‍ഫര്‍മേഷന്‍ ട്രാന്‍സ്പര്‍!ഹൊ!
ആ പഴയ പ്രോസ്സസറുകളുടേയും ത്രെഡുകളുടേയും‍ അജഗജാന്തരങ്ങളില്‍ തൂങ്ങിയുള്ള ആ കമന്റായിരുന്നു ഇതിലും ഭേദം..ഹിഹിഹി (പാപ്പാന്‍ ജിക്കൊരു എസ് ഓ എസ് അയക്കട്ടെ)
:-)

ദേവന്‍ said...

ഓര്‍ക്കുട്ട്‌ കൊള്ളാവോ കൊള്ളത്തില്ലിയോ എന്തോ, പിന്മൊഴീല്‍ "എപ്പ വന്ന്? " "എവിടേടാ?" തിരക്കാണോഡേ" ഇമ്മാതിരി ചുമ്മാ മെസ്സേജുകള്‍ വരുന്നത്‌ കൊറഞ്ഞ്‌. വല്യേ ആശ്വാസം.

സ്പാം, അപരിചിതര്‍, ഒക്കെ ഓര്‍ക്കുട്ടിന്റെ ഒരു ഭാഗമാണേ. പഴേ ആളുകളെ തപ്പി കാണുന്നുണ്ട്‌. പിന്നെ നാട്ടാരറിഞ്ഞാല്‍ ബോറടിക്കുന്നതും രഹസ്യമൊന്നുമല്ലാത്തതുമായ കാര്യങ്ങളേ ക്രാപ്പുബുക്കില്‍ വിടാറുള്ളു. മെയില്‍ അയക്കല്‍ എതാണ്ട്‌ തീരെ ഇല്ലാത്തതിനാല്‍ ഇതൊരു സൌകര്യം.

ഓടോ. പ്രൈവസി എന്നതിന്റെ ഡെഫനിഷന്‍ അനുസരിച്ചിരിക്കും ഓര്‍ക്കുട്ട്‌ പ്രൈവസിയേല്‍ കേറി അള്ളുമോ ഇല്ലയോ എന്നത്‌. ഓസാമാ മുതന്‍ ഇഞ്ചിപ്പെണ്ണ്‍ വരെയുള്ളവര്‍ഫ്‌ കര്‍ശനമായും ഓര്‍ക്കുട്ടാന്‍ പാടില്ല, പിടി വീഴും!

എന്റെ നിരീക്ഷണം> ഓര്‍ക്കുട്ടുകൊണ്ട്‌, പ്രത്യേകിച്ച്‌ ഗുണവുമില്ല, ദോഷവുമില്ല. ജീവിതത്തിലെ മിക്കവാറും കാര്യങ്ങള്‍ അങ്ങനെ ഒക്കെ തന്നല്ലേ, ഇതും ഇരിക്കട്ട്‌.

Kalesh Kumar said...

കലക്കൻ!