മുറിയില്‍ കുടുങ്ങിയ ഈച്ച ജനല്‍ചില്ലിന്മേല്‍ തലയിടിച്ചുകൊണ്ടിരുന്നു. മണ്ടനീച്ചേന്റെ മണ്ടക്കിടി കിട്ടി. നേര്‍വരയില്‍ പറന്ന്, ചില്ലില്‍ മുട്ടി തെറിച്ച്, പിന്നേയും തിരിച്ചു വന്നു സര്‍വ്വശക്തിയുമുപയോഗിച്ച് അത് ചില്ലിന്മേല് തലയിടിച്ച് കൊണ്ടിരുന്നു. ഒരു പാട് നേരം.
ഞാന്‍ നോക്കിയിരുന്നു,
ശാന്തമായി.
അതാണെന്നെ പേടിപ്പിക്കുന്നതും.
28 comments:
ഒരിക്കല്‍ ആ ചില്ല് പൊട്ടും,മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ
ഒരു മ കൂടിയിട്ടിരുന്നെങ്കില്‍ ശാന്തമ്മായി എന്ന് വായിക്കായിരുന്നു. അപ്പൊ കുറച്ചും കൂടി അര്‍ത്ഥം പ്രവഹിച്ചേനെ...:-)
കമറുദ്ദീന് ആമയത്തിന്റെ ‘സ്വാതന്ത്ര്യം‘ എന്ന മനോഹരമായൊരു കവിതയാണിതോര്മ്മിപ്പിക്കുന്നത്.
http://www.harithakam.com/html/Kamaruddeen.htm
രേഷ്മേ, ഇതേ ആശയമുള്ള ഒരു കഥ ഞാന്‍ ചെറുപ്പത്തില്‍ നാട്ടിലെ വായനശാലയില്‍ നിന്ന് വായിച്ചിട്ടുണ്ട്.ചില കലാതത്വങ്ങളെ വിശദീകരിക്കാന്‍ വേണ്ടിയായിരുന്നു ആ കഥ അതില്‍ ഉപയോഗിച്ചിതെന്ന് തോന്നുന്നു.രേഷ്മ അത് വായിച്ചു കാണില്ല.പുസ്തകത്തിന്റെ പേരും വിശദാംശങ്ങളും ഓര്‍ക്കുന്നില്ല.
ഈ ഈച്ചയുടെ ഒരു കാര്യം...എപ്പോഴെങ്കിലും ജന്നല്പ്പടികള് തുറക്കുമെന്നൊരു പ്രതീക്ഷയോടെ ആ റൂമിലിരുന്ന് അടിച്ചുപൊളിയ്ക്കുന്നതിനു പകരം..
ഒന്നുമില്ലേലും രേഷ്മേച്ചി കൂട്ടിനില്ലേ :-)
നല്ല കഥ...ഇഷ്ടായീട്ടോ
സ്നേഹപൂര്‍വ്വം
പാവം ഈച്ച. ചക്കമുള്ളഞ്ഞില് വന്നിരിക്കുന്ന ഈച്ചയുടെ അവസ്ഥയേക്കാള്‍ എന്തുകൊണ്ടും മെച്ചമായതിനാല്‍, ഞാന്‍ ശാന്തമായി ഇരിക്കട്ടെ.
each reader brings himself/herself to a text:)
നന്ദി:)
qw_er_ty
സെല്ഫോഫോബിയയാണല്ലേ ?
ന്യൂട്ടന്റെ ഫസ്റ്റ് ലാ ഓര്‍മ്മിപ്പിച്ചു.:)
സ്കൂളുകളില്‍ ഇതു നിരോധിക്കേണ്ടിയിരിക്കുന്നു.
ആശംസകള്‍
രേഷ്മേ,
പ്ലീസ് ആ ജനലൊന്നു തുറന്നു കൊടുക്കു. എനിക്കിപ്പോള്‍ യാതൊരു ശാന്തതയുമില്ലാതായി. ആ ഈച്ചയെ പുറത്തു വിട്ടെന്നറിയിച്ചാല് നന്ദിയുണ്ട്.
-സുല്‍
തടവറയിലകപ്പെട്ടവന്റെ വേദന ആരറിയുന്നു.ജനാലയിലൂടെ ലോകത്തിന്റെ വെളിച്ചം കാണുമ്പോള്‍ ഈച്ച സ്വാതന്ത്ര്യത്തിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുന്നു...
നന്നായിട്ടുണ്ട്.
ഈച്ച പറഞ്ഞു:
ഈ വൃത്തിഹീനരായ മനുഷ്യര്‍ സൃഷ്ടിച്ചുവെച്ച ഈ ചില്ല് മന്ദിരങ്ങള്‍ വരുന്നതുവരെ എത്ര സുന്ദരമായിരുന്നു ഈ ലോകം. ഒരു യുഗത്തില്‍ ഞാങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഈ ജീവികളുടെ ജീര്‍ണിച്ച ശവങ്ങള് ഞങ്ങളായിരുന്നു നീക്കം ചെയ്തിരുന്നത്.
ഇനി ആ കാലം തിരികെ വരും. അവര്‍ നിര്‍മിച്ച ചില്ലു മേടകള് അവര്‍ തന്നെ തകര്കും.
ഇരുകാലികളില്ലാത്ത ഒരു സ്വര്‍ഗ്ഗലോകവും കാത്തു്.
രേഷ്മയുടെ എഴുത്തും കൈപ്പള്ളിയുടെ എഴുത്തും കൊള്ളാം. എന്നാലും ആ “ശാന്തമായി” എന്ന പ്രയോഗം എന്നേയും പേടിപ്പിക്കുന്നു! അസ്സലായി രേഷ്മേ.. -സു-
നല്ല കഥ. ഈച്ചകളൊക്കെ ഉള്ളിലിരുന്ന് ചത്തുപോയാല്‍, പുറത്തിരിക്കുന്ന ശവങ്ങളുടെ മേലെ ആരിരിക്കും എന്നൊരു ചോദ്യം മനസ്സില്‍ വന്നു. പാവം ശവങ്ങള്.
ഇന്നത്തെ പേപ്പര്‍ കൈയിലെടുക്കൂ, രേഷ്മേ,
ചുരുട്ടൂ,
എന്നിട്ടൊരടി....
“പ്ടേ....”
ഓം, ശാന്തി!!
പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടുമണിപ്പൂക്കള്‍ എന്നൊരു കഥ ബാലപംക്തിയില്‍ വന്നിരുന്നു. ഒരു കൊച്ചു കുട്ടി എഴുതിയ കഥ. നാലോ അഞ്ചോ വരി മാത്രം. പക്ഷേ അതിന്റെ അവസാന വരി വായിച്ചു കഴിഞ്ഞ് വല്ലാത്തൊരു ഞെട്ടലായിരുന്നു ഉള്ളില്‍. രേഷ്മയുടെ ആ ‘ശാന്തമായി’ എന്ന വാക്കും അതു പോലെ ഒരു ഞെട്ടലായിരുന്നു തന്നത്. എനിക്കിതു വരെയും അതിന്റെ ഗൂഢാര്‍ത്ഥം പിടി തന്നിട്ടില്ല. അല്ല ഇനിയാരേലും പറഞ്ഞു തരാമെന്നാണേല് അതും വേണ്ട.. കാരണം അതു തന്നെയാണു കഥ.
പിന്നെ ഒപ്പം സൂ പറഞ്ഞു പോയ ഒരു തോന്നലും.. ‘ഉള്ളിലിരുന്നു ചത്തു പോകുന്ന ഈച്ചകളെ‘ പറ്റി..
എന്തൊരു വിഷ്വലുകളാ മാഷമ്മാരേ നിങ്ങളുടെയൊക്കെ മനസ്സില്‍..!! സമ്മതിച്ചിരിക്കുന്നു.
ഈച്ചക്കുട്ടാ,
ഹം ഹോംഗേ കാമിയാബ്...
ഹം ഹോംഗേ കാമിയാബ്...
ഹം ഹോംഗേ കാമിയാബ്... ഏക് ദിന്...
മന് മേ ഹേ വിശ്വാസ്...
പൂരാ ഹേ വിശ്വാസ്...
ഹം ഹോംഗേ കാമിയാബ് ഏക് ദിന്...
തുറക്കുവിന്‍ ജനലുകളെ!!! രേഷ്മയുടെ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക!!! ഈച്ചകള്‍ക്കു നീതി കൊടുക്കുക!!!
ഈച്ചയുടെ തലതല്ലല്‍ ജനാലച്ചില്ലിലായിരിക്കാം, എന്നാല്‍ ആ ‘ശാന്തമായി’ ഇടിക്കുന്നത് വായനക്കാരന്റെ ഹൃദയത്തിലാണ്. മറ്റൊരു തികഞ്ഞ രേഷ്മക്കഥ.
qw_er_ty
rEshmakkum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
good keep it up
realy copy
എന്റെ രേഷ്മക്കുട്ട്യേ,
ഇപ്പോഴാ ഇതൊക്കെ കാണുന്നത്.കൃസ്തുമസ്സ് കാലത്ത് ഞാന്‍ ലീവിലായിരുന്നു.
ഈച്ചയുടെ കഥയിലെ ആ 'ശാന്തമായി' എന്ന വാക്ക് എന്നേയും ഒന്നു ഞെട്ടിച്ചു.മരണത്തെയെയാണോ,അസ്വതന്ത്രതയെയാണോ നായിക അങ്ങിനെ നോക്കിനിന്നത്?
വിര്ല്ത്തുമ്പുകൊണ്ടാ ജനല്‍ തുറന്നാല്‍ നിലനിര്‍ത്താവുന്ന ജീവന്.
ഈ നിസ്സംഗത അത്യന്തം ഭയാനകം!
സിജി, ചെയ്യാനാവുന്നതും ചെയ്യാതെ തികഞ്ഞ ശാന്തതയോടെ, പൊരുതിതോക്കുന്നവരെ നോക്കികാണുന്നതിനെ പറ്റി രണ്ട് വാക്ക്.pathetic apathy.അത്രന്നെ.
qw_er_ty
രേഷ്.. പാചകം ചെയ്യുമ്പോള്‍ ജനല്‍ തുറന്നിട്ടിട്ടല്ലെ ഈച്ച വന്നു കയറുന്നത്? എന്നിട്ടതിന്റെ കൊല്ലാന്‍ വിട്ടു. പാവം.
qw_er_ty
രേഷ്മേ
ചിന്തിപ്പിക്കുന്ന ഒരു കുഞ്ഞുപോസ്റ്റ്. നന്നായി.
qw_er_ty
ഇരുന്നിരുന്നങ്ങുറങ്ങിപ്പോയോ?
good story
രേഷ്മ,
എന്താ ഇവിടെ ചുടുചുടാ പുതിയതായൊന്നും വരാത്തത്.സമയമില്ലേ?
Post a Comment