Thursday, June 14, 2007

Deja vu

ഇന്ന് വൈകുന്നേരം ആടിപ്പാടിനിന്ന ഇലകളില്‍ തട്ടി വെയില്‍ മറിഞ്ഞ് വീണത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചു. ഒന്നുമറിയാതെ നീയുറങ്ങി. ഇലകളുടെ തിളക്കം കോരിയെടുത്ത്, പൈന്മരങ്ങളുടെ മണം പിഴിഞ്ഞെടുത്ത്, വിന്‍ഡ് ചൈമിന്റെ ചിരി പറിച്ചെടുത്ത് ഞാന്‍ ഫോണ്‍ ബുക്കിനുള്ളില്‍ ഉണങ്ങാന്‍ വെക്കാം, നാളെ നീയും ഞാനും ഇന്നത്തെ ആകാശം നോക്കി കിടക്കുമ്പോള്‍ നാവിലിട്ട് അലിയിക്കാന്‍. നീല മനസ്സിലടങ്ങുന്നത് വരെ, കണ്ണുകളടങ്ങുന്നത് വരെ. പിന്നെ, തല ചെരിച്ച് കാലു വീശി നീയൊരു ചവിട്ട്. അത് കണ്ട് ഞാനും. നമ്മെ നോക്കി നിന്ന മരങ്ങള്‍ കുലുങ്ങിചിരിച്ചൊരു ചിത്രം പൊഴിക്കും. നോക്ക് മമ്മാ, ഇതില്‍ നമ്മളാ നീ അതിശയിക്കും. ചിത്രത്തില്‍ ആടിപ്പാടുന്ന ഇലകളില്‍ തട്ടി വെയില്‍ വീഴുന്നത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചോടി വരുന്നതും നോക്കി ആകാശത്തിന് കീഴെ നമ്മള്‍. എനിക്കും അതിശയം തോന്നും.

14 comments:

Paul said...

:-)
വായിച്ചപ്പോള്‍ റെഡിഫിലെ മൈലാഞ്ചിയുടെ ഒരു ഓര്‍മ്മ വന്നു... എന്താണെന്നറിയില്ല....

Anonymous said...

മലയാളം ബ്ലോഗേഴുത്തുകളില്‍ മിക്കതിലും ഒരു കൃത്രിമത്വം അനുഭവപ്പെടാറുണ്ട്.കടമെടുത്തതോ, തയ്യാറാക്കിയതോ ആയ ഒരു ചട്ടകൂടില്‍ പറയാനുള്ള വാക്കുകള്‍ അടുക്കിവെച്ചപോലെ ( ഭംഗിയായി തന്നെ )

ഇവിടെ,
വാക്കുകളുടെ ഒരൊഴുക്കാണ്.അതിലൊരു പ്രതിഭയുടെ മനസ്സ് തെളിഞ്ഞു കാണാം.

qw_er_ty

G.MANU said...

small but strong

Anonymous said...

എനിക്കിതിന്റെ ഇംഗ്ലീഷ് ആണ് ഇഷ്ടായെ.

സാരംഗി said...

വളരെ നന്നായി എഴുതിയിരിക്കുന്നു രേഷ്മ, മനസ്സില്‍ ചിത്രങ്ങള്‍ വരയുന്ന എഴുത്ത്...

anjithanair said...

മുഴുവനും ഒന്നും മനസ്സിലായില്ല. ചിലതൊക്കെ ഇഷ്ടപ്പെട്ടു.ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്‌.ഒരു മറുനാടന്‍ മലയാളിക്കുട്ടിയായിരുന്നു മലയാളം പഠിച്ചുവരുന്നു. മലയാളം എഴുതുവാന്‍ റൂള്‍സ്‌ ഉണ്ടെങ്കില്‍ പറഞ്ഞുതരുമോ?
anjithamohan@gmail.com

വിനയന്‍ said...

ഒരു സന്ധ്യ ...മനസ്സില്‍ തണുത്ത മഴ...

“നീല മനസ്സിലടങ്ങുന്നത് വരെ“
നല്ല വരികള്‍

reshma said...

പോള്‍, ‘കണ്ണും പൂട്ടി’ എഴുതിയതാ ഇത്. പഴയ മൈലാഞ്ചിയില്‍ അങ്ങനെയേ എഴുതീട്ടുള്ളൂ.ഈ തോന്നലും എന്നെ അതിശയിപ്പിച്ചു:)

സു, തുളസി,മനു, സാരംഗി, അഞ്ചിത, വിനയന്‍, സന്തോഷമുണ്ട്.

ആധാരികേ ഒരു ഓട്ടോഗ്രാഫ് തരട്ടേ പ്ലീസ് പ്ലീസ്:D

Siji vyloppilly said...

nannaayirikkunnu..

Siji

Raji Chandrasekhar said...

എന്താ പറയേണ്ടതെന്നറിയില്ല.

നല്ല ഒഴുക്കുണ്ട്.
ഇനിയുമൊഴുകട്ടെ.
സ്വന്തം
രഹസ്യലോകം

ചില നേരത്ത്.. said...

വാക്കുകളിലൊതുങ്ങാതെ, അനുഭവവേദ്യമാകുന്ന ഒരു ചെറുകുറിപ്പിന്റെ അപാര സൌന്ദര്യം!!

Siji vyloppilly said...

Reshma..parayaan marannu.
'Deja vu ' .. enna thala kettu valare nannaayi ee kurippinu.
Enikku eppozhum undaakunna kaaryamaanu eee 'Dejavu'..;)

iamshabna said...

Hi Reshma..
iam Shabna
studying in Al ain UAE
i like ur mailaanchi..
please visit my blog
www.iamshabna.blogspot.com
mail me
iamshabna@gmail.com

പരിഷ്കാരി said...

:)