Wednesday, January 19, 2011

അകന്നകന്നു പോകുന്നവ

ഏതോ ഒരു തണുപ്പ് കാലത്ത് ഒരു കടല്‍ത്തീരത്ത് നിന്നു ആകര്‍ഷണം തോന്നിയ ഒരു ചിപ്പിത്തോട് ജാക്കറ്റിന്റെ കീശയിലിട്ടിരുന്നു. അതിനെ പിന്നെ ഒരിക്കലും പുറത്തെടുത്തിട്ടില്ല എന്നാണു ഓര്‍മ്മ. അരിക് അല്പ്പം പൊടിഞ്ഞ ആ ചിപ്പിത്തൊണ്ട് കാക്കത്തൊള്ളായിരം പ്രാവശ്യം കീശക്കുള്ളില്‍ വച്ചു തന്നെ കൈവിരലുകള്‍ സ്പര്‍ശിച്ചിട്ടുണ്ട്. മിനുസമുള്ള ഉള്‍ഭാഗവും പരുക്കന്‍ മറുഭാഗവും പല തവണ, പല സന്ദര്‍ഭങ്ങളില്‍, പല സ്ഥലങ്ങളിലായി തൊട്ടറിഞ്ഞിട്ടുണ്ട്. സ്വബോധത്തിനു പിടിതരാതെ വഴുതി മറയുന്ന പലതിനും നടുവില്‍ വച്ചു വിരലുകള്‍ ആ ചിപ്പിത്തോടിനെ തേടിച്ചെല്ലുകയും, പ്രത്യേകിച്ച് ഒരു അര്‍ത്ഥമോ യുക്തിയോ ഇല്ലാത്ത - എനിക്ക് കണ്ടെത്താനായിട്ടില്ലാത്ത- ആ തോടിന്റെ നിലനില്പ്പില്‍ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ട്. ജാക്കറ്റ് ഉപേക്ഷിക്കുമ്പോഴും ആ ചിപ്പിത്തോട് എടുത്ത് നോക്കാന്‍ തോന്നിയില്ല. ഓര്‍മ്മയില്‍ ആ തോട് പല നിറങ്ങള്‍ പൂകുന്നു, അകം പുറം മറിയുന്നു, ദ്രവ്യരൂപം എടുക്കുന്നു, വിരലുകള്‍‌ക്കിടയിലൂടെ ഒഴുകുന്നു.

11 comments:

മുകിൽ said...

ചിപ്പിത്തോട് ഒരു അവയവമായി മാറിയിരുന്നു, ല്ലേ..

അ‌ബ്ദു. said...

വീണ്ടും എഴുതിക്കണ്ടതില്‍ നിറഞ്ഞ സന്തോഷം

രാജ് said...

loved this one

യൂസുഫ്പ said...

രാകി മിനുക്കിയ രാക്കനവുകൾ.

ViswaPrabha | വിശ്വപ്രഭ said...

ചിന്തയുടെ ഉത്സവപ്പറമ്പുകളിൽ അലഞ്ഞുതിരയുകയായിരുന്നു...

കളഞ്ഞുപോയ എന്തൊക്കെയോ തിരഞ്ഞ് പഴകിക്കീറിയ സ്വന്തം മടിശ്ശീലകളിൽ വെറുതെ കൈയിട്ടു നോക്കുകയായിരുന്നു.

ഇപ്പോളാണു് പഴയ ഈ ചിപ്പിത്തോടിനു് ഇതുവരെ തൊട്ടറിയാഞ്ഞ ഇങ്ങനെയൊരരികും കൂടെ കണ്ടതു്.

മുത്തൊഴിഞ്ഞ ചിപ്പിക്കോ ചിപ്പിപോയ മുത്തിനോ തോനെ സങ്കടം?

Manoraj said...

എവിടെയോ പറഞ്ഞുകേട്ടതാണ് മലയാളത്തിലെ ആദ്യ ബ്ലോഗര്‍ രേഷ്മയെന്ന്. അങ്ങിനെ എങ്ങിനെയോ കറങ്ങി തിരിഞ്ഞ് ഇവിടെയെത്തി. ഏതാണ്ട് ആറു വര്‍ഷം ബ്ലോഗിങ്! സത്യത്തില്‍ വിസ്മയം തോന്നുന്നു.

ജുവൈരിയ സലാം said...

:)

Sameer Thikkodi said...

http://www.facebook.com/home.php?sk=group_190718457614956&ap=1

ഇത് വഴിയാണ് ഇവിടെ എത്തിയത് ...

മലയാളത്തിലെ ആദ്യ വനിതാ ബ്ലോഗ്ഗര്‍ ആണെന്നറിഞ്ഞപ്പോള്‍ ഒന്ന് വന്നു കാണണം എന്ന് തോന്നി ... വന്നിരിക്കുന്നു .. വായിച്ചിരിക്കുന്നു.

ഒരു പക്ഷെ മുന്‍പ് പലപ്പോഴും ഇത് വഴി വന്നിരിക്കണം ... പക്ഷെ കമന്റുന്ന ശീലം ഉണ്ടായിരുന്നില്ല ... ഞാനെന്തു പറയാന്‍ !! എന്ന നിസ്സന്കത എന്നും കൂടെ ഉണ്ടായിരുന്നു .. ആ ചിപ്പിതോട് പോലെ ... ഈയിടെയായി അത് കൈവിട്ടു പോയപ്പോള്‍ ചില സ്വാതന്ത്ര്യങ്ങള്‍ , കൂട്ടുകള്‍ .. കൂട്ടുകാര്‍ എന്നിവ കൈവന്നു ...

ബ്ലോഗ്ഗിങ്ങിന്റെ ആര് വര്‍ഷങ്ങള്‍ ... നന്മ നേരുന്നു ...

ചുമ്മാ ഒരു ചെറിയ സംശയം : ജാക്കറ്റ് ആവുമ്പോള്‍ അലക്കണ്ട അല്ലെ ?? :)

ബെഞ്ചാലി said...

congrats

P.R said...

kure kalayirunnu ividnnu oru post vayichittu, athinte oru sukham... :-)

ചേച്ചിപ്പെണ്ണ് said...

Aadiyude buss vazhi , oru pazhaya post vazhi , athil kanda link vazhi ivide ..
blog ishtamayi valare ..
:)))