Sunday, December 04, 2005

കൂടു മാറ്റം

സ്വന്തം ഭാഷ കൈവിട്ടു പോകാതിരിക്കാനായി, മുഴച്ചു നിൽക്കുന്ന തെറ്റുകൾ തിരുത്തി കിട്ടാനായി, എഴുതി എഴുതി ഇത്തിരിയെൻകിലും തെളിയാനായി പുതിയ കൂട്. ഈ ഭാഷയിലെ സാധ്യതകൾ കാണിച്ചു തരുന്നതിനു ബൂലോഗത്തിലെ എല്ലാവർ‍ക്കും നന്ദി; മഹാവൃക്ഷങ്ങളുടെ തണലിലെ നനവിൽ ഇത്തിരി പോന്ന പുൽകൊടികളും മുളക്കുമല്ലോ.

എന്നേയും നിന്നേയും പടച്ചവനിൽ നിന്നുള്ള സമാധാനവും, സ്നേഹവും എന്നും!

11 comments:

.::Anil അനില്‍::. said...

മൈലാഞ്ചി ഇവിടെ വന്നതാണോ?
നന്നായി. അവിടുള്ള പോസ്റ്റുകളും ഇവിടെത്തുമെന്ന വിശ്വാസത്തോടെ സ്വാഗതം. :)

rocksea | റോക്സി said...

മൈലാഞ്ചിക്കുട്ടീ, ബൂലോഗത്തേയ്‍ക്കു സ്വാഗതം.

ബൂലോഗത്തിലെ സഞ്ചാരം എളുപ്പമാക്കാന്‍ കുറച്ചു കാര്യങ്ങള്‍:
1. join http://groups.google.com/group/blog4comments and set your comments to be send to blog4comments at googlegroups
2. give your link to http://www.cs.princeton.edu/~mp/malayalam/blogs/

പിന്നെയെന്താ.. മൈലാഞ്ചിമണമുള്ള കുറേ പോസ്റ്റുകളിങ്ങു പോരട്ടെ!

ദേവന്‍ said...

വരൂ വരൂ. മയിലാഞ്ചിപ്പോസ്റ്റുകൾ തുടങ്ങിയാട്ടെ.
(എവൂരാന്റെ പാതാളക്കരണ്ടിയിലും സിബുവിന്റെ ചീനവലയിലും പെട്ടില്ലല്ലോ ഈ ബ്ലോഗ്. എന്താണാവോ..)

സു | Su said...

രേഷൂ,
ഇവിടെ വന്നത് നന്നായി. അവിടെ ആയിരുന്നെങ്കിലും എനിക്ക് കുഴപ്പം ഇല്ലായിരുന്നു :) കുറെ നാളത്തെ ഇടവേളയിലെ വിടവു നികത്താൻ പോസ്റ്റുകൾ പോന്നോട്ടെ വേഗം.

Reshma said...

അനിൽ‍ : അതെ, ഇവിടെ ആണ് നല്ലതെന്നു പെരിങ്ങോടരും, മേഘങ്ങളും പറഞ്ഞപ്പോ, ഞാൻ‍ ഇങ്ങോട്ടു ചാടി:)

Rock-Sea : Shukriya! Thankz!

ദേവരാഗം : നന്ദി, നമ്മൾ- ഒരു ‘പിടികിട്ടാപ്പുല്ല്’;)

സൂ: * ഒരു ചെവിയിന്നും മറു ചെവി എത്തുന്ന പുഞ്ചിരി* :D

സിബു::cibu said...

ദേവരാഗം പറഞ്ഞതുപോലെ, എന്താണിത്‌ ഗൂഗിളിന്റെ ബ്ലോഗ് സേര്‍ച്ചില്‍ കിട്ടാത്തത്‌ എന്നു തന്നെയാണ് ഞാനും ആലോചിക്കുന്നത്‌.. രേഷ്മ, Could you verify that, in the blog settings, publishing->Notify Weblogs.com is Yes. If not, make it yes.

പെരിങ്ങോടന്‍ said...

രേഷ്മാ ഒരാദി ബ്ലോഗനായ ആഷിക്കിനെ കുറിച്ചു് വല്ല വിവരവുമുണ്ടോ? പറഞ്ഞിട്ടു് പോയതാണെങ്കില്‍ കൂടി ആ ഡയറിക്കുറിപ്പുകള്‍ നഷ്ടമായതില്‍ വിഷമം തോന്നുന്നു. ഇവിടെ പാപ്പാന്‍ എന്നൊരു വിദ്വാനുണ്ടായിരുന്നു. കുറച്ചു കാലം വളരെ ആക്റ്റീവ് ആയിരുന്ന മൂപ്പിലാനെയും കാണുന്നില്ല. ശെടാ എന്തൊരു കഷ്ടമാണിതു് :|

വിശാല മനസ്കന്‍ said...

'വെൽക്കം റ്റു ഊട്ടി. നൈസ്‌ റ്റു മീറ്റ്‌ യു'

സ്വാര്‍ത്ഥന്‍ said...

സമാധാനം നിന്നോടും കൂടെ!

മൈലാഞ്ചിപ്പെേണ്ണ, നീ ശബ്നത്തെ അറിയുമോ? എന്റെ പ്രിയപ്പെട്ട ശബ്നത്തെ?

Reshma said...

Cibu , Thanks. that's done:)

വിശാലാ ‘സേം പീഞ്ച് നോ ബാക്ക് പിഞ്ച്’ :D


പെരിങ്ങോടരെ, ‘കുടിയനായ കാറ്റ്‘ മാർ‍ച്ചിൽ തിരിച്ചു വരുമെന്നു പറഞ്ഞ് പോയതാ...പെരിങ്ങോടരുടെ വിഷമം മനസ്സിലാക്കാം, ബ്ലോഗ് ബന് ധങ്ങൾ‍ ഇങ്ങനെയാന്ന് തോന്നുന്നു, പൻകിട്ട വാക്കുകൾക്കു കടപ്പാടുണ്ടായിരിക്കുക്ക എന്നല്ലാതെ ഒന്നും ചെയ്യാനാവില്ലല്ലോ.

ശബ്ധത്തിന്റെ ഉടമയുടെ പേരു എഴുതാൻ പറ്റുന്നില്ല :?

evuraan said...

രേഷ്മ,

സ്വാഗതം.

കൂട് മാറ്റം നന്നായി.

“ഐരാവതത്തെ മുട്ടുകുത്തിച്ച” കഥ ഒരുപാട് നാളുകൾക്ക് മുമ്പ് റീഡിഫിൽ വായിച്ചിരുന്നു.

പെരിങ്ങോടരെ, നമ്മുടെ തന്നെ ക്ഷുരകൻ, രാത്രിൻഞ്ചരൻ എന്നിവർ മുറയ്ക്ക് എഴുതിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

--ഏവൂരാൻ.