മഞ്ഞ് മൂടിയ മരങ്ങൾക്കിടയിലൂടെ അവർ ഇരുവരും നടന്നു. എത്ര ശൂന്യമാണ് ഈ മഞ്ഞെന്ന് ഒരാൾ. ചിതറികിടക്കുന്ന ഇത്തിരി പച്ചപ്പിനേയും ശ്വാസം മുട്ടിച്ച് കൊന്നിട്ട്, തികഞ്ഞ നിസ്സംഗതയോടെ അതു പരന്നു കിടക്കുന്നു. തിരിച്ചൊന്നും നൽകാനില്ലാത്തതു പോലെ; ശൂന്യമായ വെണ്മയല്ലാതെ.
എന്ത് ഭംഗിയാ ഈ തൂവെള്ള മഞ്ഞിനെന്നു മറുമൊഴി. ഭൂമിയുടെ നിറങ്ങളെയെല്ലാം സ്നേഹത്തോടെ അടക്കിപിടിച്ചിരിക്കുക്കയാണ് ഈ വെളുപ്പ്. വെയിൽ ഒന്ന് തൊടുമ്പോഴേക്കും –ആയിരം മിന്നാമിനുങ്ങുകളെ സമ്മാനിക്കുന്ന മഞ്ഞ്.
അവർ മറഞ്ഞുകഴിഞ്ഞിട്ടും മഞ്ഞ് പെയുതുകൊണ്ടിരുന്നു, അവർക്കന്യമായ പാട്ടിന്റെ താളത്തിൽ.
(* ഇതിന്റെ മലയാളപദം എനിക്കറിയാം, നിങ്ങൾക്കറിയാമോന്ന് നോക്കട്ടേ;)
17 comments:
മഞ്ഞുകാലം നോറ്റ കുതിരയുടേയും മഞ്ഞുകാലം വെറുത്തെ കുതിരക്കാരന്റേയും കഥ.
വായനശാലയില്‍ സോവിയറ്റ് മാസികയില്‍ ഇന്നും സെന്റ് പീറ്റേഴ്സ്‌ബര്‍ഗ്ഗില്‍ മഞ്ഞു പെയ്യുന്നുണ്ടാവും
*അറിഞ്ഞൂടാ
മഞ്ഞ്-- മനസ്സുപോലെ തണുത്ത്, വിശ്വാസം പോലെ ഉറച്ച്, മുഖം പോലെ മിനുത്ത്, സ്നേഹം പോലെ വെണ്മയോടെ.....ഹൃദയത്തിൽ പെയ്തിറങ്ങുന്നു.
*എനിക്കും അറിയില്ല...
അപരിചിതമായ ഋതുഭേദത്തിന്റെ തികഞ്ഞ നിസ്സംഗത..
ഇവിടെ, തണുപ്പ്, കട്ടി കുറഞ്ഞ രോമകുപ്പായത്തില്‍ ഒതുക്കാവുന്നതേയുള്ളൂ.അതിന്റെ ഓറ്മ്മകള്‍ അങ്ങിനെയല്ലെങ്കിലും..
കുളിരേകുന്ന ഡിസമ്പറും യാത്രയാകുന്നു. രാത്രി പകലുകള്‍ക്ക് ജീവിതം വിശ്രമം ജോലി എന്ന പര്യായം സമ്മാനിച്ചിരിക്കുന്നു.
ഒടുങ്ങുവോളം ഒഴുകട്ടെ ജീവിതം, മഞ്ഞായും തണുപ്പായും വെയിലായും...
ശ്രമിച്ചു നോക്കട്ടെ?
pathetic: ദയനീയം?
fallacy: മിഥ്യാസങ്കല്‍പം?
ദയനീയമായ മിഥ്യാസങ്കല്‍പംഗള്‍??..
എന്റെ ശ്രമവും ദയനീയമായ സങ്കല്‍പം പോലെ തോന്നുന്നു..:-(
സുല്ല്...
ശരിയുത്തരത്തിനായി കാത്തിരിക്കുന്നു...
ജല്‍പനങ്ങള്‍ ?
തുളസി, (32 പല്ലു കാണിച്ചൊരു ചിരി , എന്നിട്ടു പറയുന്നു )ഇവിടെ വരുന്ന വരെ ഊട്ടിയിലെ മൂടൽമഞ്ഞായിരുന്നു എനിക്കു മഞ്ഞ്. ഇപ്പോഴും തണുത്ത് വിറക്കുമ്പോ ഞാൻ പറയും ‘ഹൌ! എന്തൊരു തണുപ്പു, ഊട്ടിയിലെ പോലെ.’
സു-സൂര്യൻ ഒന്നു നോക്കിയാ മൂപ്പർ അലിഞ്ഞില്ലാതാവുമേ, ഹൃദയത്തിൽ കേറ്റി വിടുന്നതൊക്കെ റിസ്കാണ് ട്ടോ.
ഇബ്രു, ആ രോമകുപ്പായത്തിൽ കേറി പറ്റിയ നിസ്സംഗതയെ വലിച്ചെറിഞ്ഞ്, ഒഴുകിതീരാനുള്ള ജീവിതത്തെ ആസ്വദിച്ചൂടെ? ചില നേരത്തെൻകിലും?
ആർദ്ര (കിടിലം പേര് ട്ടോ), ‘ദയനീയമായ മിഥ്യാസങ്കല്‍പങ്ങൾ“ എനിക്കിഷ്ടായി:). ഒരു word-to-word translation അല്ലായിരുനു വേണ്ടത്-ഈ സംഭവത്തിനു ആകെമൊത്തം എന്താ പറയാന്ന്..
*എനിക്കും അറിഞ്ഞൂട, അറിയാൻ വളഞ്ഞ വഴി പോയതാ
Idiot , ആ പറഞ്ഞത് എന്നെ പറ്റിയല്ല, എന്റെ പോസ്റ്റിനെ പറ്റിയുമല്ല എന്നു കണ്ണടച്ച് വിശ്വസിക്കാണ് ട്ടൊ:D
In one way, life itself is nothing but a collection of pathetic fallacies... rite?
We attribute meanings to
-A dew drop
-A red rose
-A pebble at the river bed
-A fly at the horizon
-A brick red cloud in the evening sky
-...
-...
സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ...!
രേഷ്മേ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ എന്നുള്ളത് മാക്സിമം സാഹിത്യത്തിൽ അങ്ങ് പറഞ്ഞിരിക്കുന്നു. അടുത്ത വർഷവും അടിച്ചുപൊളി...
രേഷം*, പുതുവത്സരാശംസകള്‍
(*ഉര്‍ദു ആണ്. അര്‍ത്ഥം എനിക്കറിയാം രേഷ്മയ്ക്കറിയോന്നു നോക്കട്ടെ)
كلّ عام وانتم بخير
-ibru-
ആദിത്യാ ജീവിതം വെറും കരിയുന്ന പുല്ലാണെന്നാ ?;)
തുളസി - പ്രകാശം/പട്ട് ?
ഇബ്രു..കുല്ല ഇല്മുൻ വഅന്തും...? കിട്ടീല്ലാ:(
മേഘങ്ങൾ, വക്കാർ, തുളസി എന്നിവർ പറഞ്ഞതു തന്നെ ഇബ്രു ഫോണ്ടൊന്നു മാറ്റി എഴുതിയതാ രേഷ്മേ. ഞാൻ ഒന്നൂടെ മൊഴി മാറ്റട്ടെ “happy new year"
ഇലയ്ക്കു മഞ്ഞുതുള്ളിയേ പേടി
മഞ്ഞു തുള്ളിയ്ക്കു സൂര്യ രശ്മിയേ പേടി
എനിക്കും തണിപ്പിനേ പേടി
ലോകോ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞാല് കുറച്ചു കൂടെ ഇബ്രൂനോടു അടുക്കും.
കുല്ലു ആം വ അന്‍തും ബി ഖൈറ്.
(നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍)
പദാനുപദ വിവറ്ത്തനം അല്ല.
-ഇബ്രു-
സങ്കല്‍പ്പങ്ങള്‍ - എന്നായല്ലൊ?
തെറ്റാണൊ ശരിയാണൊന്ന് ഫ്രം ദ വ്യൂവിങ്ങ് പോയിന്റല്ലെ?
Post a Comment