Tuesday, February 14, 2006

അപ്പം


ബുക്കും വായിച്ചിട്ടപ്പം ചുട്ടപ്പം
ബുക്കാണെൻകിൽ തീർന്നും പോയി
അപ്പാണെൻകിൽ കരിഞ്ഞും പോയി
ഇനിയിപ്പോ തിന്നാൻ വരുന്നവന് എന്ത് കൊടുക്കും?

16 comments:

Anonymous said...

ഇതാണു തരുന്നതെങ്കില്‌ ഞൻ വരുന്നില്ല രേഷ്മേ, അടുത്ത പ്രാവശ്യമാകട്ടെ. ;)

ബിന്ദു

Anonymous said...

ബുക്ക്‌ വായിച്ചിട്ട്‌ രേഷ്മയ്ക്ക്‌ കിട്ടിയത്‌ അവനു കൊടുക്കുക,
അവന്റെ കയ്യില്‍ നിന്നും കിട്ടുന്നതു രേഷ്മയ്‌ക്കും :)

രാജീവ് സാക്ഷി | Rajeev Sakshi said...

ആദ്യൊണ്ടാക്കിയത് വല്യ പരിക്കില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. എനിക്കതുമതി.

ചില നേരത്ത്.. said...

ഇതെന്തപ്പം?!!!അല്ലാ..ഇതെന്താപ്പം?

Unknown said...

അപ്പത്തിന്‌ പുതിയ പേര്‌ കിട്ടിയിട്ടുണ്ട്‌. രേഷ്‌മ്യാപ്പസ്‌ത്യ. പേറ്റന്റ്‌ എടുക്കാന്‍ മറക്കേണ്ട രേഷ്‌മേ..

അതുല്യ said...

അഞ്ചു കൊഞ്ചു കൊണ്ട്‌ വന്ന് ത്ന്നീട്ട്‌, അതിലൊരെണ്ണം, ഉപ്പു നോക്കീ, പിന്നൊരെണ്ണം മുളക്കു നോക്കി, പിന്നെ ഒന്ന് വേവ്‌ നോക്കി, പിന്നെ ഒന്ന് മൂത്തവനും, പിന്നെ ഒന്നു ഇളയവനും, ഇനി നിങ്ങൾക്കും, എനിക്കും ഒന്നൂല്ല... ആ കപ്പ പുഴുങ്ങിയത്‌ എടുക്കട്ടേ?

Kalesh Kumar said...

ഈശ്വരാ, ഇതിന്റെ പേരും “അപ്പം“ എന്നാണോ?
(ജഗതി ഒരു സോഡാ കുടിച്ചിട്ട് - ഇതിന്റെ പേരും “സോഡാ” എന്നാണോ എന്ന് ചോദിക്കുന്നതുപോലെ)

സു | Su said...

ഹായ്...കരിഞ്ഞപ്പം. കൊണ്ടുവാ...കൊണ്ടുവാ..
ഉള്ളിച്ചട്ണീല് മോരും ഒഴിച്ച്
അപ്പം മുക്കിത്തിന്നോളാം.

അരവിന്ദ് :: aravind said...

വിശന്നു വന്നവന്‍ കരിഞ്ഞ അപ്പം കണ്ട് , വിശന്നു കുടലും കരിഞ്ഞു , പച്ചവെള്ളവും മോന്തി പോയി കിടന്നുറങ്ങിയല്ലേ?..:-))

(ഞാന്‍ ദിവസം തിന്നണ അപ്പം..നല്ല കരിമാടിക്കുട്ടന്‍, ഗ്യാരണ്ടി കളറ്. ഇദ് എന്തു ഭേദാ എന്റെ രേഷ്മേ!..)

സ്വാര്‍ത്ഥന്‍ said...

ഇതേതോ ഉപഗ്രഹ ചിത്രം ഗോതമ്പ് പൊടിയില്‍ ആവാഹിച്ചതാ, ല്ലേ?

Visala Manaskan said...

:) ഇതപ്പോ അപ്പായിരുന്നോ?

തുരുമ്പു പിടിച്ച ബക്കറ്റിന്റെ അടിഭാഗം അടർന്ന് വീണ്‌ കിടക്കാന്നല്ലേ വിചാരിച്ചേ.!

Thomas said...

തിന്നാതെ വച്ചിട്ടുണ്ടെങ്കില്‍ കന്യാസ്ത്രീ മറിയത്തിന്റെയോ പാരിസ്സ് ഹില്‍‌ട്ടണ്‍‌ടെയോ മുഖം കാണാം അപ്പത്തില്‍ എന്നും പറഞ്ഞു e-bay യില്‍ വിറ്റ് നോക്ക്. ഇതിനൊക്കെ നല്ല ചിലവാ.

വര്‍ണ്ണമേഘങ്ങള്‍ said...

കരിഞ്ഞ അപ്പവും, നിറഞ്ഞ ചിരിയും...!

Unknown said...

കുറച്ച്‌ നാളായല്ലോ കണ്ടിട്ട്‌.. എന്ത്‌ പറ്റി??? രേഷ്‌മയോട്‌ തന്നെയാ ചോദിച്ചത്‌...

reshma said...

എന്തോരു ഭാവന എല്ലാർ‍ക്കും!

Anonymous said...

ഒരപ്പം മാത്രമേ കരിഞ്ഞുള്ളുവെങ്കില്‍ കുഴപ്പമില്ല...ഇങ്ങനെയേ അപ്പമുണ്ടാക്കാന്‍ അറിയുന്ന് വച്ചാല്‍ അത് നിഷ്കളങ്കകതെയോ പരാജയമോ ആണ് പ്രതിഫലിപ്പിക്കുന്നത്... ശരിയല്ലേ ?