Tuesday, February 21, 2006

നോ തലേക്കെട്ട്

പറഞ്ഞുപഴകിയ പ്രയോഗങ്ങൾ നിരത്തി വെച്ച ഒരു കഥ പോലെ പുതുതായി ഒന്നും നൽ‍കാതെ കടന്നു പോകുന്ന ദിവസങ്ങളെ കുപ്പിക്കഷ്ണം പോലെ കൂർത്ത രണ്ടുവരി കവിതയായി കാച്ചിക്കുറുക്കിയെടുക്കണമെന്ന മോഹത്തിന്റെ ഫലമായി ഈ കരിഞ്ഞ പാത്രം.

10 comments:

സു | Su said...

രേഷ്,
തിരക്കില്‍ ആയിരുന്നോ?

തലേക്കെട്ടില്ലെങ്കിലും തലേവര നന്നായാല്‍ മതി. :)

Kalesh Kumar said...

എന്തിനധികം എഴുതണം?
കാച്ചിക്കുറുക്കൽ കലക്കി രേശ്!

Anonymous said...

പുതിയതായി ഒന്നും നല്‍കാതെ പോകുന്ന ദിവസങ്ങള്‍ എന്തൊക്കെയോ നല്‍കി കടന്നു പോയ ദിവസങ്ങളെ കുറിച്ചോര്‍ക്കാനുള്ള ഇടവേളകളാകുന്നു....

Unknown said...

എന്നിട്ട്‌ കരിഞ്ഞ പാത്രം എവിടെ ?? -:)

അതുല്യ said...

രേഷ്മേ... സമയത്തിനു മരുന്നോക്കെ കഴിക്കണേ...

(അപ്പത്തിന്റെ രെഴിസിപ്പി കിട്ടിയാലു, കലേഷ് കെട്ടി, വിരുന്നിനു വിളിക്കുമ്പോ ഉണ്ടാക്കായിരുന്നു. )

Anonymous said...

അപ്പം കരിഞ്ഞതു ഇത്ര പ്രശ്നമായോ ? കഷ്ടം ...

:(
ബിന്ദു

വര്‍ണ്ണമേഘങ്ങള്‍ said...

കാച്ചിക്കുറുക്കിത്തന്നെയാണല്ലോ എഴുത്തെല്ലാം... കാവ്യ ഭംഗിയോടെ..!

സൂഫി said...

അപ്പം കരിഞ്ഞേനു കണവന്‍
കുപ്പിയൊക്കെ അടിച്ചു പൊട്ടിച്ചോ?

കൂര്‍ത്ത കുപ്പിക്കഷണം, കാച്ചിക്കുറുക്കി…
കുണ്ടറ ഗ്ലാസ്സ് ഫാക്ടറിക്കു അയച്ചു കൊടുക്കൂ…

(തമാശിച്ചതാണേയ്.. രേഷ്‌മ്യമ്മെ…)

reshma said...

അതുല്യേച്ചീ...മരുന്നൊക്കെ out of stock ആണെന്ന്...ദുഫായി കടാപ്പുറത്ത് ആരാണ്ടോ wholesale ആയി വാങ്ങിയെന്ന് :P

സൂഫി, അടി അടി ആ :P

രാജീവ് സാക്ഷി | Rajeev Sakshi said...

കാത്തിരിക്കാം.. വരും നല്ലദിനങ്ങളെ.