Wednesday, June 14, 2006

ഐസ് മിായി

പകലിന്റെ ചൂട് തങ്ങി നില്‍ക്കുന്ന ഇഷ്ടിക പടികളില്‍ ഒരു ഐസ് മിായിക്കപ്പുറവും ഇപ്പുറവുമായി നമ്മള്‍. വൈകുന്നേരത്തെ കാറ്റില്‍ പാറിനടക്കുന്ന പേപ്പര്‍കഷ്ണം. പുല്‍കൊടികളില്‍ തത്തികളിക്കുന്ന ഇളംവെയില്‍ നിന്റെ വാക്കുകള്‍ക്കിടയിലെ മൌനത്തിലും.
പൊട്ടിച്ചിതറുന്ന ഐസ് കണങ്ങളായി നിന്റെ ചിരിയും.

ഈ ഒരു നിമിഷം, അലിഞ്ഞുതീരുന്നതിനു മുന്‍പ്...

23 comments:

സു | Su said...

ഈ നിമിഷം അലിഞ്ഞ് തീരുന്നതിനുമുന്‍പ് സ്വന്തമാക്കാം.:)

മഴനൂലുകള്‍ .:|:. Mazhanoolukal said...

രേഷ്മ,

ആദ്യമായാണെന്നു തോന്നുന്നു ഞാനിവിടെ comment ചെയ്യുന്നത്‌ :)

ഇളം വെയിലിലും മൌനത്തിനും ഞാനറിയുന്ന ചെറുചൂടിന്റെ ഊഷ്മളസ്പര്‍ശം ഈ ഐസ്‌മിഠായിയിലും...

ഈ നിമിഷം അലിഞ്ഞുതീരും മുന്‍പു നുകരാം... പിന്നെ, അതവശേഷിപ്പിച്ച മധുരം ഓര്‍മ്മകളില്‍ നുണയാം...

:)

ചില നേരത്ത്.. said...

അലിഞ്ഞു തീരരുതെന്ന അനേകായിരം നിമിഷങ്ങളിലൊന്നിനെ ചെറുതെങ്കിലും മനോഹരമാക്കിയിരിക്കുന്നു.
ഓര്‍മ്മകളാണ് സത്യം. ഇന്നലെകള്‍ അലിഞ്ഞു തീര്‍ന്നിരിക്കുന്നു.

അരവിന്ദ് :: aravind said...

രേഷ്, രേഷ്മയുടെ പോസ്റ്റുകള്‍ പതിവായി വയിക്കാറുണ്ടെങ്കിലും(പോസ്റ്റുമ്പോള്‍ എന്നര്‍ത്ഥം) അധികം കമന്റാറില്ല.:-(
എനിക്ക് തോന്നുന്ന ഒരു കാര്യം...
രേഷ് ഈസ് വെരി വെരി ഇന്റ‌ലിജന്റ്. പോസ്റ്റുകള്‍ വായിച്ച് ഒരു അസ്സം‌പ്ഷന്‍ നടത്തിയതാണ്.
പ്രത്യേകിച്ച് “തിരുത്തലുകള്‍ കാത്ത് “ വായിച്ചപ്പോള്‍ സംശയം ബലപ്പെട്ടു.
genius writing.
(എന്റെ അഭിപ്രായമാണേ..)


വിശാലമായ വായനയുടെ പിന്‍‌ബലം?

Adithyan said...

ഇന്നലെ ഒരു പതിനഞ്ചു മിനിട്ട് ആലോചിച്ചു ഇതിനൊരു കമന്റിടാന്‍...

ഇന്നു രാവിലെ വേറൊരു പതിനഞ്ച്‌.... ഇനി കമന്റു പിടി - രേഷ്‌ ഒരു പ്രതിഭാസമാണ്...

ബിന്ദു said...

ഹായ്‌.. ഐസു മുട്ടായി ! എഴുത്തിനെകുറിച്ചു അരവിന്ദന്‍ പറഞ്ഞതു തന്നെ. :)

-സു‍-|Sunil said...

പണ്ടത്തെ റീഡിഫ്ഫ് ബ്ലോഗിലെക്കൂടെ ഇവിടെ മലയാളത്തില്‍ ഇടൂന്നെ. നല്ല കവിതേന്നു പറയുന്നതാണെനിക്കിഷ്ടം -സു-

kumar © said...

രേഷ്മാ, ഞാന്‍ ഇപ്പോഴാണ് വായിച്ചത്.
ആ ഒരു നിമിഷം, അത് അലിഞ്ഞു തീര്‍ന്നതിനുശേഷമുള്ളത് ഇനി എഴുതു.
ഇതുപോലെ മനോഹരമായി.

Anonymous said...

രേഷ്മക്കുട്ടീ...

ഇതിലൊക്കെ കമന്റിടാന്‍ പ്രാപ്തി ആവുംബോള്‍ ഇടാം....

അരവിന്ദേട്ടന്‍ പറഞ്ഞ...പൊലെ രേഷ്മേടെ ഒരൊ വാക്കിലും വരിയിലും കമന്റിലും ഒക്കെ ഒരു ജീനിയസ്സ് ട്ടച്ച്....

ഇന്ദു | Indu said...

ഈയിടെയായി, ‘മൈലാഞ്ചി‘യില്‍ എന്തെങ്കിലും കണ്ടാല്‍ അതു വായിച്ചതിനു ശേഷം ഞാ‍ന്‍ ‘മെഹന്ദി‘യിലും പോയി നോക്കാറുണ്ട്, അതിന്റെ ആംഗലേയത്തിനായി. രേഷ്മ രണ്ടു ഭാഷകളിലും ഒരു പോലെ അതി മനോഹരമായി എഴുതുന്നു!

Reshma said...

മഴനൂലുകള്‍,(Inspiring Eyes)നമ്മള്‍ പണ്ടെ അറിയും ട്ടോ. red red mehendi എന്ന പേരില്‍ ഞാന്‍ റിഡിഫിലും പണ്ട് ആക്രികച്ചോടം നടത്തീരുന്നു:)

ഇന്ദുവേ, ഇവിടെ ഉള്ള സംഭവം എല്ലാം ജനിച്ച് വീഴുന്നത് അങ്രേസിയിലാ. തോന്നിയത് രണ്ടിടത്തും ഇടും. ഇങ്ങനെ പയ്യെ തിന്ന് തിന്ന് ഒരു നാള്‍ ഞാനും എന്റെ ഭാഷയില്‍ തന്നെ കാച്ചാന്‍ തൊടങ്ങും:D

നന്ദി കൂട്ടരേ.
ന്നാലും ഇത് ഇത്തിരി കടുപ്പായോന്ന്..ഒരു ലെവല്‍ വരെ ഉള്ള പൊക്കലാരുന്നേല്‍ ഞാനും ദേവേട്ടന്‍ പറഞ്ഞ കണ്ണന്‍‌കുട്ടി ആയി തുള്ളിച്ചാടാരുന്നു.എനിക്കും കണ്ണാടി ഒക്കെ നോക്കണ്ടേ?...നല്ല മനസ്സിന് നന്ദി.

സിദ്ധാര്‍ത്ഥന്‍ said...

ഇത്തിരി കൂട്യാലും വേണ്ടില്ല. കെടക്കട്ടെ രേഷ്മയ്ക്കു്‌ ഒരിരുപത്തഞ്ചു്‌ മാര്‍ക്കു്‌. ;)

bodhappayi said...

ആ നിമിഷത്തിന്‍റെ നിര്‍വ്രതിയില്‍ ഞാനൊരാവണീത്തെന്നലായ് മാറി...

കെവിന്‍ & സിജി said...

മീന്‍കാരന്റെ കുട്ടയില്‍ നിന്നുകിട്ടിയ ഒരു തുണ്ടു ഐസുകഷ്ണം പങ്കുവച്ചുചപ്പിനിന്ന സൌഹൃദത്തിന്റെ ധൈര്യത്തില്‍ ഒരു തുണ്ടു കഷ്ണം കടലാസില്‍ മനസ്സുതുറന്നപ്പോള്‍ അതിനെ ചവിട്ടിയരച്ച ഓര്‍മ്മയുണര്‍ന്നു, രേഷ്മയുടെ വരികള്‍ വായിച്ചപ്പോള്‍.

Razu said...

Dear Reshma,

Reshmakku paranna vaayanayum uyarnna chinthayum nivarnna nattellum undennu thonnunnu

Raz

:: niKk | നിക്ക് :: said...

മധുരിക്കും ഓര്‍മ്മകളേ...

mariam said...

res, രസികന്‍ blog!

Festivals and fairs in kerala said...

ippozhanu oru malayalam blog njan vayikkunnathe.fantastic blog. reshmaykke ente ashamsakal.

Adithyan said...

രേഷ്മേച്ചീ, നാട്ടില്‍ പോയി ആഡംബരം ഒക്കെ കഴിഞ്ഞ് തിരിച്ചു വന്നില്ലെ? നാട്ടിലും കഫേ ഒക്കെ ഒണ്ട് :)

ദേവന്‍ said...

രേഷ്മാ, ഓണാശംസകള്‍. തിരിച്ചെത്തിയോ? അതോ ഓണം ലിവേമായുടെ കൂടെ ആക്കിയോ

കെവി said...

രേഷ്മാ എവിടെ പോയി? തീരെ കാണാനില്ലല്ലോ.

Reshma said...

തിരിച്ചെത്തി. സബ് കുച് ട്ടീക്-ട്ടാക്.എല്ലാവര്‍ക്കും ആശംസകള്‍:)

qw_er_ty

paarppidam said...

കെവിന്‍സിജി പറഞ്ഞിട്ടാണ്‌ നിങ്ങളുടെ സൈറ്റിനെകുറിച്ച്‌ അറിഞ്ഞത്‌. നല്ല പോസ്റ്റുകള്‍.
ഐസ്‌ മിഠായിയെകുറിച്ചെഴുതിയതുകണ്ടപ്പ്പ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു.