Thursday, November 02, 2006

ബ്ലോക്ക് നീക്കല്‍

വീട്ടില്‍ നിന്നിറങ്ങുമ്പോഴെല്ലാം ചുരുട്ടി പിടിച്ച ഒരു മുഷ്ടിയാവാന്‍ ശീലിച്ച ശരീരത്തിന് മണലിന്റെ ചൂടറിഞ്ഞ് തെളിഞ്ഞ ആകാശം നോക്കി നീണ്ടു നിവര്‍ന്നു കിടക്കുന്നതാവണം സ്വാതന്ത്ര്യം; ആ അറിവിലേക്ക് കുറ്റബോധം കലരാതെ സൂക്ഷിക്കുന്നത് മനസ്സിന്റേയും.

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?

46 comments:

സു | Su said...

എന്തെങ്കിലും വിളിയ്ക്കൂ.
(സ്വാതന്ത്ര്യം)

വീണ്ടും സ്വാഗതം.

വല്യമ്മായി said...

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ സ്വപ്നങ്ങളെല്ലെ നമുക്ക് നേടി തരുന്നത്.പരിചയപ്പെട്ടതില്‍ സന്തോഷം.

Reshma said...

നന്ദി സൂ!
ഇമ്പോസിഷനില്‍ നിന്ന് രക്ഷിക്കുന്ന ഡിങ്കനെ ഞാന്‍ സൂ എന്ന് വിളിക്കും:D
qw_er_ty

സൂര്യോദയം said...

വിവരപ്രതീക്ഷാനൊംബരം എന്നും വിളിക്കാം .. :-)

Adithyan said...

എമ്മെന്‍ കാര്‍ത്തികേയന്‍ എന്നു വിളിച്ചാലോ? ഫുള്‍ നെയിം വേണേല്‍ മംഗലശേരി നീലകണ്ഠന്‍ കാര്‍ത്തികേയന്‍ എന്നു വിളിക്കാം :D

qw_er_ty

അനംഗാരി said...

ആ നൊമ്പരത്തിന് അര്‍ത്ഥിതം എന്ന് വിളിക്കാം.

പൊന്നമ്പലം said...

സ്വല്‍പ്പം (അല്ല, ഭയങ്കരം) ഹെവ്വി വെയ്റ്റ് ആയില്ലെ മാഡം...?

Adithyan said...

പൊന്നമ്പലം,
രേഷ്മേച്ചി ആരാന്നറിയില്ല അല്ലെ?
ആളിവിടുത്തെ പുപ്പുലിയാ :) ബ്ലോഗ് മുത്തശ്ശിയാ‍

(ഞാന്‍ ഓടി കേട്ടോ)

Sul | സുല്‍ said...

എന്നാലും ഈ ഒരു ചോദ്യം ചോദിച്ചതിന് രേഷ്മേച്ചിയെ ഒരു മൃഗമാക്കിയല്ലൊ. അതു പുമൃഗം. (അതെന്തു കുന്തൊ ആവൊ).
രേഷ്മേച്ചി ഞാന്‍ സുല്‍. ഇവിടെ ഇതാദ്യം. കണ്ടതില്‍ സന്തോഷം. മീറ്റിനു വരുമൊ?

chithrakaranചിത്രകാരന്‍ said...

വളരാനുള്ള അകാശത്തിന്റെ ഭാരമനുഭവിക്കുന്ന രേഷ്മക്ക്‌ ആകാശത്തെക്കുരിച്ച്‌ കൂടുതല്‍ ആലങ്കാരികമായി പറയാനും അറിയാനും കഴിയട്ടെ എന്നു ചിത്രകാരന്‍ ആശംസിക്കുന്നു. അവിടെ മഴയൊന്നുമില്ലെ രേഷ്‌മ..???!!!

Siju | സിജു said...

ഇതൊരൊന്നൊന്നര ചോദ്യമാണല്ലോ..
ഉത്തരം പറയണമെന്ന് നിര്‍ബന്ധമില്ലാത്തതു ഭാഗ്യം

ബിരിയാണിക്കുട്ടി said...

എന്റെ രേഷ്മചേച്ചീ, ഈയൊരു ചോദ്യത്തിന്റെ പണിപ്പുരയില്‍ ആയിരുന്നോ ഇത്രേം കാലം? കൊറെe നാളായല്ലോ?

പടിപ്പുര said...

നഷ്ടം!

അരവിശിവ. said...

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?....

ആ ...ആര്‍ക്കറിയാം... :-)

Anonymous said...

സുഹ്രുത്തേ! ക്ഷമിക്കണം. എനിക്കൊന്നും മനസിലായില്ല. ഈ ചെറിയ ഒരു സാധനം തിരിച്ചും മറിച്ചും പലതവണ വാ‍യിച്ചു. എന്നിട്ടും രക്ഷയില്ല.

വേണു venu said...

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?
രേഷ്മാജി,
അനുഭവിച്ചിട്ടുള്ള അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്തു വിളിക്കുമോ അതു തന്നെ വിളിച്ചാല്‍ പോരേ.

kumar © said...

രേഷ്മാ, അപ്പോള്‍ ബ്ലോക്ക് നീക്കല്‍ ചികിത്സയില്‍ ആയിരുന്നൊ ഇത്രയും കാലം? തിരിച്ചെത്തിയോ?

ഓ ടോ: ആ നൊമ്പരത്തിനു ഒരു പേരിട്ടുകഴിയുമ്പോള്‍ ഒന്നു പറയണേ..
നാളെ ഗുരുവായൂര്‍ക്ക് പോയേക്കും അപ്പോള്‍ ഈ നൊംബരത്തെ അവിടെ കൊണ്ടുപോയി ഒരു പേരിട്ടാലോ?

കെവി said...

രേഷ്മേ, ഒരുപാടു വൈകുന്നുണ്ടല്ലോ. എന്തുപറ്റി. പഴയ ആ ശക്തിയുള്ള, സൌന്ദര്യമുള്ള വാക്കുകള്‍ ഇപ്പോഴായി കാണുന്നില്ലല്ലോ. ഞാന്‍ ബ്ലോഗും കാണാറില്ല. എന്നാലും ജൂണിനു ശേഷം ഇപ്പോഴാണെഴുതിയതെന്നു കാണുന്നു. എന്തുപറ്റി സത്യമായിട്ടും?

Reshma said...

വല്യമ്മായി , സൂര്യോദയം, അനംഗാരി, പൊന്നമ്പലം, സുല്‍, ചിത്രകാരന്‍, സിജു, പടിപ്പുര, അരവിശിവ, ആഭാസന്‍, വേണു, കണ്ടതില്‍ സന്തോഷം.ഇവിടെ വന്നതിലും സന്തോഷം.

അനംഗാരി, അര്‍ത്ഥിതം എന്ന വാക്കിന്റെയറ്‌ത്ഥം ചോദിച്ചാ തല്ലോ? ഇല്ലെങ്കില്‍ അനംഗാരിയുടെ അര്‍‌ത്ഥവും ചോദിക്കാരുന്നു.

ആദിത്യാ‍...കുറവൊന്നുമില്ല ല്ലേ?:(

ബി.കുട്ടീസ്, വളരെ വൈകിയാണെങ്കിലും ബികുട്ടിക്കും ബികുട്ടനും മംഗളാ‍ശംസകള്‍:) (ആദ്യത്തെ അടിയില്‍ ബികുട്ടന്റെ തലക്കെറിഞ്ഞ കല്ല്, ചീഞ്ഞ വെണ്ടക്കാ ഇതെല്ലാം എടുത്ത് വെച്ചുണ്ടാവല്ലോ.ഓര്‍മകക്കായേ)

കുമാര്‍, നിങ്ങളും!

കെവിന്‍, പഴയ ‘ശക്തിയും സൌന്ദര്യവുമുള്ള’ പോസ്റ്റുകള്‍ നമ്മുടെയൊക്കെ good old days syndrome ആയിരിക്കോ?:D ബ്ലോഗ്ഗിങ്ങ് ബ്രേക്ക്- ഞങ്ങളൊന്ന് നാട്ടില്‍ പോയി വന്നു, 3 1/2 മാസം വെക്കേഷന്‍.മടി പോലും പൊടിപിടിച്ച് ആ സമയം കൊണ്ടെ:)
കെവിന്‍ പറഞ്ഞത് ഞന്‍ നോറ്റ് ദ പോയിന്റ് ആക്കിയിട്ടുണ്ടെ.

അനംഗാരി said...

രേഷ്മക്ക്,
അര്‍ത്ഥിതം എന്നാല്‍ അറിയാനുള്ള ആഗ്രഹം, അല്ലെങ്കില്‍ യാചന എന്നൊക്കെ പറയാം.
അനംഗാരി എന്ന് എല്ലാ ദിവസവും ഉരുവിടൂ.ഗുണമുണ്ടാകും.സാക്ഷാല്‍ പരമശിവന്റെ പര്യായമാണ്.

ഓ:ടോ:രേഷ്മ എന്ന പേരിനോട് ഒരു ചെറിയ അടുപ്പം. വേറൊന്നുമല്ല. നല്ലപാതിയുടെ പേര് രേഷ്മ എന്നാണ്.

ഇന്ദു | Indu said...

‘മെന്റല്‍ ബ്ലോക്ക് നീക്കലിന്’ മലയാളം വാക്കായി എനിക്കൊന്നും തോന്നുന്നില്ല, രേഷ്മാ.. പക്ഷേ ഇപ്പറഞ്ഞ പോലെ പലേടത്തും മലര്‍ന്നു കിടന്ന് മാനം കാണാന്‍ എനിക്കും മോഹമുണ്ടേ..:)

ദേവന്‍ said...

അരിയും മണ്ണെണ്ണയുമൊന്നുമില്ലാതെ വെറും "അനംഗന്‍" എന്നാക്കിക്കൂടേ? :)
(പാട്ടും കളീം കേട്ടപ്പോ തോന്നിയതാ..)

രേഷ്മേ, തിരിച്ച്‌ ബൂലോഗത്ത്‌ എത്തിയെന്നറിഞ്ഞ്‌ സന്തോഷിക്കുന്നു.

വിശ്വപ്രഭ viswaprabha said...

ഡേ വരാഗേട്ടാ, അതൊരു സുന്ദരാംഗന്‍ കമന്റായി!

എനിക്കു പണ്ടേ തോന്നിയതായിരുന്നു ആ അരി വേവുന്നില്ലല്ലോന്ന്‌!

;)


രേഷ്മേ,

ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട് ഈ മൈലാഞ്ചിക്കാട്ടില്‍ വിടരാതെ പോയ ഒട്ടുനല്ല ചിത്രങ്ങള്‍. ഒടുവിലൊരു കൈനഖപ്പാടെങ്കിലും വന്നെത്തിയല്ലോ, സന്തോഷം!

സൂവിനേയും രേഷ്മയേയും കെവിനേയും ഒക്കെ ചേര്‍ന്ന് ഒരിടത്ത് കാണുമ്പോള്‍ എന്നോ കുഞ്ഞുകഞ്ഞി വെച്ചുകളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍....

അനംഗാരി said...

ദേവനും, വിശ്വവും എന്നെയാണോ ഉദ്ദേശിച്ചത്?.ശ്ശെടാ!ഞാനൊരു കുടിയനായിരുന്നു.അവിടന്ന് എന്നെ ഈ വേഷമൊക്കെ ഇടീച്ചിട്ട് ഇനി!
സൌകര്യപൂര്‍വ്വം അനംഗന്‍ എന്നും വിളിക്കാല്ലോ?
ആരെങ്കിലുമൊക്കെ അങ്ങനെ വിളിച്ച് തുടങ്ങട്ടെ!

Adithyan said...

ആരാണിവിടെ നഗ്‌നന്‍ :-?

സുനില്‍ said...

സര്‍ഗ്ഗവേദന!
(പ്രസവ വേദന എന്നൊക്കെപറയുമ്പോലെ...)
ഈ ചോദ്യത്തിനൊരുത്തരം രേഷ്മ പ്രതീക്ഷിച്ചിട്ടില്ല്യെങ്കില്‍കൂടെ വായിച്ചതായി അറിയിക്കാന്‍ ഒരു അടലാടി കമന്റ്.
-സു-

ദില്‍ബാസുരന്‍ said...

രേഷ്മ ചേച്ചീ,
എനിക്കും ഈ സംശയം ഉണ്ടായിരുന്നു. ഞാന്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തിന് ‘ടിങ്കു’ എന്നാണ് പേരിട്ടിരിക്കുന്നത്. :-)

പൊന്നപ്പന്‍ - the Alien said...

ദില്‍ബോ, ഞങ്ങളുടെ നാട്ടിലൊക്കെ ഈ ഉത്തരത്തിനു ‘സാബു’ എന്നാ പറയാറ്.. ഗഡീ, നീ എവിടെന്നേലും അടി വാങ്ങുമെഡേയ്..;)
ഇനി സീരിയസ്,
രേഷ്മ, കമന്റ് നോക്കി നോക്കി പഴയ ലക്കങ്ങളിലൊക്കെ പോയി.. നഷ്ടമുണ്ടായില്ല.. നന്ദി.

അഹമീദ് said...

തല്‍ക്കാലം 'ഞാന്‍' എന്നു വിളിച്ചാലോ...

പച്ചാളം : pachalam said...

ഒന്നില്ലെങ്കില്‍ ജീവിതമെന്നു വിളിക്കാം, അല്ലേല്‍ പിന്നെ ...ബെസ്റ്റ് പേര് ദില്‍ബനെന്നൊ, പച്ചാളമെന്നൊ വിളിക്കാം
:)

ദില്‍ബാസുരന്‍ said...

പൊന്നപ്പന്‍ ചേട്ടാ,
കൊടുത്താല്‍ അന്യഗ്രഹത്തിലും കിട്ടുമെന്നല്ലേ? :-)

ഓടോ: അടി കിട്ടിയാല്‍ നന്നാവുമെങ്കില്‍ ഞാനൊക്കെ എന്നേ നന്നായേനേ... :-)

sami said...

ya
രേഷ്മ,
ഒരു സംശയം....എന്താണു സ്വാതന്ത്ര്യം?...അതിരുകളില്ലാത്ത സ്വാതന്ത്ര്യം ചിന്തയുടെ ലോകത്ത് മാത്രമേ കണ്ടിട്ടുള്ളൂ....ആര്‍ക്കും വടി വെക്കാനാവില്ലല്ലോ ....നമ്മുടെ ചിന്തകളില്‍....

പൊന്നപ്പന്‍ - the Alien said...

അയ്യോ അയ്യോ അയ്യയ്യോ.. അപ്പാവിയായൊരു അന്യഗ്രഹ ജീവിയെ ആളെ വിട്ടു തല്ലിക്കുമെന്ന് ഈ ദില്‍ബന്‍ ഉല്‍‌പ്രേക്ഷ പറയുന്നേ..;) അതിന്റെ scope നോക്കാനാണെന്നു തോന്നുന്നു ബൂലോക ഗുണ്ട പച്ചാളവും ഇവിടെയൊക്കെ കിടന്നു കറങ്ങുന്നേ.. ദില്‍ബന്റെ എതിര്‍ ഗ്രൂപ്പുകാരേ, എനിക്കഭയം തരണേ..

വിശാല മനസ്കന്‍ said...

അതൊരു ചൊദ്യമാണ് രേഷ്മേ..

ഞാനൊന്നാലോചിക്കട്ടേ, ശരിക്കും. അതുവരെ എന്തെങ്കിലുമൊക്കെ വിളി!

വീണ്ടും സ്വാഗതം.

പട്ടേരി l Patteri said...

അ.അ.നൊ എന്നായാലോ സോ സിമ്പിള്‍

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരം = അഅനൊ

മുരളി വാളൂര്‍ said...

ഹേയ്‌, ദ്‌പ്പോ വല്യ പ്രശ്നായീലോ.... കുട്ടിക്കൊരു പേരിടാനായിട്ട്‌ എന്താ വേണ്ടേന്നു ചോദിച്ചപ്പോ ഭയങ്കര സാഹിത്യമല്ലേ എല്ലാരും കലക്കണേ, എന്താ കഥ?

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

രേഷ്മ ഈ തിരിച്ചെത്തലിനും സ്വാഗതം.

മുസാഫിര്‍ said...

മൃഗ തൃഷ്ണ.പണ്ടെങ്ങോ വായിച്ച നൊവലിന്റെ പേരാണു,വി ടി നനകുമാറിന്റേതാണെന്നു തോന്നുന്നു.
വീണ്ടും സ്വാഗതം

ഡാലി said...

ആകാംക്ഷ

പെരിങ്ങോടന്‍ said...

വെല്‍ക്കം ബാക്ക് :)

Anonymous said...

ആ‍ാ‍ാ‍ാ‍ാ

evuraan said...

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?

അല്പം ഓടോ:

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ തരാന്‍ പോകുന്നതും നൊമ്പരങ്ങളാകുമെന്ന അറിവിനെ ഞാന്‍ pessimism എന്നു വിളിക്കുന്നു.

എന്റെ കിണ്ണം എന്നും പകുതി കാലി തന്നെ. :(

സിദ്ധാര്‍ത്ഥന്‍ said...

ആക്രാന്തം!
;)

വൈകി വന്ന വസന്തം
ഒപ്പു്

Raji Chandrasekhar said...

ഇന്നു കണ്ടതേയുള്ളു. ഒന്നു രണ്ടു ദിവസമെടുക്കും ..വായിച്ചെത്താന്‍...

ഒരു കാര്യം ഉറപ്പായി‍ ഈ ബൂലോഗം ഒരു മഹാസംഭവമാണേയ്..
അനംഗാരി, ശിവപ്രസാദ്, വിഷ്ണുപ്രസാദ്,നാലുകെട്ടും തോണിയും...ദാ ഇപ്പൊ മൈലാഞ്ചിയും...

നാലുകെട്ടിനുള്ളില്‍ നിന്നാണു് മൈലാഞ്ചി കിട്ടിയതു്.
എല്ലവര്‍ക്കും നന്ദി...

ബിന്ദു said...

രേഷ്മേടേ ഈ പോസ്റ്റു ഞാനിപ്പോഴാണു കണ്ടതു. അതുകൊണ്ടു നല്ല പേരു ഞാന്‍ പറഞ്ഞു തരാം. (വക്കാരി ടിപ്സ്‌ പ്രയോജനം ചെയ്തു) നയന! എന്തേ? ;)