Tuesday, March 13, 2007

കൊടകരപുരാണം പ്രകാശനം ഇങ്ങ് കരോലീനായിലും

ഇന്ന്, ഇപ്പോ നാട്ടില്‍ നിന്നും ഒരു കെട്ട് സ്നേഹം പാര്‍സല്‍ എത്തി. കൂടെ ആറു പുഴുങ്ങിയ മുട്ടയും, സില്‍ക്കും.

(അവിടെയിരുന്ന് നാട്ടില്‍ ഇറങ്ങുന്ന പുതിയ പുസ്തകത്തെ കുറിച്ച് നീയെങ്ങെനെ അറിയുന്നെന്ന് ഉമ്മാക്ക് അല്‍ഭുതം. ഞാന്‍ വിട്വോ? ‘ഇതെഴുതിയാള് ന്റെ ഫ്രണ്ടാ’.)

12 comments:

ദേവന്‍ said...

പ്രകാശനമെന്ന് പറഞ്ഞത് പൊതിയഴിച്ച് പുസ്തകം പ്രകാശം കൊള്ളിക്കുന്നതായിരുന്നോ :)

കരോലിന പ്രകാശനത്തിന് അഭിവാദ്യങ്ങള്‍!

Viswaprabha said...

രേഷ്മേ!
:-)

കരീം മാഷ്‌ said...

ഭാഗ്യവതി, എന്റെ കൂട്ടുകാരന്റെ പുസ്തകം വിമാനത്തില്‍ വരുന്ന മറ്റൊരു കൂട്ടുകാരന് വഴി ഇവിടെയെത്തി പ്രകാശിക്കാന്‍ ഇനിയും ഒരാഴയെടുക്കും.
വീശാലനെ വിളിക്കട്ടെ അതിനു മുന്‍പു കിട്ടാന്‍ വഴിയുണ്ടോന്നു തെരക്കട്ടെ!

Inji Pennu said...

അപ്പൊ ഞാനങ്ങാട്ട് വരട്ടെ? ;) നമുക്ക് ഒരുമിച്ചിരുന്ന് വായിച്ച് ചിരിക്കാം. പിന്നെ ടച്ചിങ്ങ്സ് ആയിട്ട് ഉമ്മ തന്നയച്ച ബാക്കിയുള്ള സാധനങ്ങള്‍ ഞാന്‍ വേണൊങ്കി അത് വായിക്കണേന്റെ ഇടക്ക്...വേണോങ്കി മാത്രം
...എന്നെ നിര്‍ബന്ധിക്കരുത് പ്ലീസ്... :)

myexperimentsandme said...

അപ്പോള്‍ എവടെഡീ പോലത്തെ നാല് ബാറ്ററി ടോര്‍ച്ചായിരുന്നോ ഈ കമുകുറ പുരാണം ? :)

അങ്ങിനെ നോര്‍ത്ത് കര്‍വ്വല്ലീനായിലും പ്രകാശിപ്പിച്ചു. കൊള്ളാം രേഷ്മേ.

പ്രിയംവദ-priyamvada said...

ഇതൊരൊണ്ണം കൈയില്‍ കിട്ടിയിട്ടു വേണം എന്റെ വീട്ടിലെ ബ്ലോഗ്‌ ബ്ലോക്ക്‌ ഒന്നുമാറ്റാന്‍..ഹസ്ബന്റ്‌ നെ കൊണ്ടു വായിപ്പിക്കണം( ബാത്രൂമിലെ പത്രം & പുസ്തകം വയിക്കു.. എന്ന ചെയ്യനാ സോറി ,വിശാല്‍) ..ബ്ലോഗ്‌ മൊത്തം ഇത്തരം സാധനമാണു..വെറുതെയണൊ അരി അടുപ്പത്തിട്ടു ഞാന്‍ കരിഞ്ഞുപിടിക്കണ വരെ PC യുടെ മുന്നില്‍ ഇരിക്കുന്നതു എന്നൊക്കെ പറയാന്‍..ശ്ശോ.
അല്ലെങ്കിലും വിശാലം എന്റെ ഫ്രണ്ട്‌ ആണല്ലൊ:-)

Rasheed Chalil said...

രേഷ്മ :)
ഇഞ്ചീ... ഡോണ്ട് ഡൂ... ഡോണ്ട് ഡൂ.

ദേവന്‍ said...

ബാത്ത് റൂമിലേ വായിക്കൂ എന്ന ശീലം കൊണ്ട് ബ്ലോഗ് വായന മിസ്സാക്ക്കേണ്ട കാര്യമില്ല പ്രിയംവദ, വീട്ടില്‍ വയര്‍ലെസ്സ് നെറ്റ് ആക്കിയാല്‍ മതി. വിശദവിവരങ്ങള്‍ക്ക് എവൂരാനെ സമീപിക്കുക

തമനു said...

ഭാഗ്യവതി .... ഇവിടെ പ്രകാശനത്തിന് ഏറ്റവും മുന്‍ നിരയില്‍ പോയി ഇരുന്നിട്ടും ആ ദുഷ്ടന്‍ വിയെം ആ പുസ്തകം ഒന്നു തൊട്ടുനോക്കാന്‍ പോലും തന്നില്ല.

എന്റെ പുസ്തകം ഇറങ്ങട്ടെ, ഒറ്റ മനുഷ്യന് കൊടുക്കില്ല ഞാന്‍, മൊത്തം കോപ്പികളും ഞാന്‍ തന്നെ വായിക്കും, നോക്കിക്കോ..

പ്രിയംവദ-priyamvada said...

വീടു ഒരു internetcafe ആണു ദേവരാഗം മാഷെ.. wireless connectionil 2 lap top ഉം ഒരു PC ഉം..കൂടാതെ ബ്ലാക്ക്‌ ബെറി ..പക്ഷെ ചിലപ്പോല്‍ destress എന്നു പറഞ്ഞു "പിതാമഹനെ"' ഒക്കെ എടുത്തു ബാത്‌റൂമില്‍ കൊണ്ടുപൂവുന്നതു കാണം ..പിന്നെ ഇവിടതെ 2 kg എടുത്തു പൊക്കിയാല്‍ കൈ ഉളുക്കുന്ന newspaper ഉം ..only peaceful place in this whole world എന്നണു ബാത്‌റൂം നെ വിശെഷിപ്പികുന്നെ ..:)

sorry Resh! for the off

മുസ്തഫ|musthapha said...

പുസ്തകോ... എബടെ... ഞാന്‍ കണ്ടില്ല...

ഞാന്‍ കാണുന്നത് ആ ചുറ്റി വരിഞ്ഞ് വെച്ചിരിക്കുന്ന ബീഫ് ഫ്രൈ മാത്രം‍... :)

രേഷ്മേ... വീട്ടീ ചെറുനാരങ്ങ സ്റ്റോക്കുണ്ടല്ലോ... ല്ലേ... കട്ടന്‍ ചായയിലൊഴിക്കാന്‍ അതാവശ്യം വരും :)

ഇനി ആ പൊതി ധന്വന്തരം തൈലാണെങ്കി... വിഷ് യു എ ഹാപ്പി ബാത്ത് :)

പ്രകാശനം കലക്കി... ദേവേട്ടന്‍റെ കമന്‍റ് തകര്‍ത്തു :)

അഡ്വ.സക്കീന said...

രേഷ്മ ഭാഗ്യവതി. പുസ്തകം കയ്യീ കിട്ടീലോ. പ്രകാശന ഹാളിലിരുന്ന ഞങ്ങളെ ഒസ്സാന്‍ കണ്ണാടി
കാണിക്കുമെന്ന് പറയുന്ന പോലെ ആ പൊത്തകമൊന്ന് കാണിച്ച് തന്നു. ചരിത്രമുഹൂര്‍ത്തതിന്
സാക്ഷ്യം വഹിച്ച ചാരിതാര്‍ത്ഥ്യംന്നൊക്കെ പറയണ കേട്ട് തിരിച്ചും പോന്നു. ആരെങ്കിലും നാട്ടീന്ന്
വരുന്നതും കാത്തിരിക്ക്വാ അതൊന്ന് കയ്യില്‍ കിട്ടാന്‍.