അയ്യേ! പച്ച വെള്ളമെന്നോ
മണ്ണിന്റെ നിറമുള്ള എഴുത്തെന്നോ
നൈമിഷിക സന്തോഷങ്ങളുടെ എത്തിനോട്ടമെന്നോ
പൊള്ളയായ ആശയങ്ങളില്‍ നിന്നൂറി കൂടിയ കുമിളകളെന്നോ
തീക്ഷ്ണവികാരങ്ങള്‍ തിളച്ച് പൊങ്ങുന്നത് സൂക്ഷ്മമായി പകര്‍ത്തിയെന്നോ
ചായ തിളച്ച് മറിഞ്ഞു.
ഇനി അടുപ്പ് വൃത്തിയാക്കേണ്ടവന്റെ പ്രതികരണത്തിന് കാതോര്‍ക്കാം.
11 comments:
മണ്ണിന്റെ നിറമുള്ള ചായക്കറ... ശ്ശേ എന്നാവാനാണ് ചാന്‍സ്. പറഞ്ഞതു പോലെ കല്യാണ സാരിയുടെ കളറെന്താവും?? :)
അല്ല, അടുപ്പ് വൃത്തിയാക്കുന്നവന്റെ, ആത്മാവില്‍ നിന്നുയരുന്ന പുകനിറമുള്ള രോദനം. അതെന്ത് എന്ന് മാത്രം ചോദിക്കരുത് പ്ലീസ്.
ഏത് സാരി? ആദിയുടെ പെണ്ണിന്റേയോ? അതോ ഐശ്വര്യയുടേയോ? എന്നെ വിളിച്ചിരുന്നു സെലക്റ്റ് ചെയ്യാന്‍. വെറുതെയിരിക്കുമ്പോള്‍ എന്നെ ശല്യം ചെയ്യല്ലേന്ന് പറഞ്ഞു. ;)
അടുപ്പ് വൃത്തിയാക്കേണ്ട അവന്റെ പ്രതികരണം.
“ഹും അവള്‍ക്കിരുന്നു ബ്ലോഗ് ചെയ്താല്‍ പോരെ, ഞാന്‍ വേണം ഇതെല്ലാം ചെയ്യാന്‍
@$#%&^*$%$^&%@@#“
എന്തൊക്കെ പ്രതികരിച്ചാലും , പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണുക എന്ന പ്രതികരണം. എത്ര രൂക്ഷമായ പ്രതികരണത്തിനിടയ്ക്ക് കിട്ടിയാലും മര്‍മ്മത്ത് വീണ്ടും കിട്ടിയ അടി പോലിരിക്കും :)
ഇത്തിരി (യുടെ) വട്ട് കൂടിയൊ?
-സുല്‍
പ്രതികരിക്കുന്ന ആളിന്റെ പ്രതികരണം പോലിരിക്കും.
"Thanks to you, I die like Jesus Christ, to inspire the weak people,"
Cho Seung-Hui.
തിളച്ച ചായ ദേഹത്തു വീഴുമ്പോഴുണ്ടാവുന്ന റിഫ്ലക്സ് ആക്ഷനനുസരിച്ചായിരിക്കും പ്രതികരണം.
തുളസിക്കുട്ട്യേ...പ്ലീസ് ഡോണ്ട് പേറ്റ്രണൈസ് ദാറ്റ് ഗൈ.
തുളസി ചോ-വാക്കുകളെ ഗ്ലോരിഫൈ ചെയ്തതാണെന്ന് തോന്നുന്നില്ല. ശ്വാസം എടുത്ത് കളയുന്ന ഒരു പ്രതികരണം കാണിച്ചതായിരിക്കും.
ഉം...ആയിരിക്കും. അല്ല ആണ്.. പക്ഷെ അത് പെട്ടെന്ന് കണ്ടപ്പൊ എന്റെ ശ്വാസം പോയതിന്റെ ഒരു പ്രതികരണം ആയിരുന്നു അത് അപ്പൊ...ഡിലീറ്റിക്കോളൂ...
അതു ശരി.
ഇനി ചായ കുടിച്ചവന്റെ പ്രതികരണം കൂടി അറിയേണ്ടേ രേഷ്മച്ചേച്ചീ...
മധുരം ഇത്തിരി കുറക്കാമായിരുന്നു. !!;)
Post a Comment