Sunday, May 13, 2007

എഴുതാന്‍ കൊതിച്ച കവിത

നൂല്‍ പാലത്തിലൂടെ നടന്ന് തുടങ്ങിയപ്പോള്‍ എഴുതാന്‍ കൊതിച്ച കവിത അപ്പുറത്ത് നിന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. മുറുകെ പിടിച്ചതെല്ലാം വലിച്ചെറിഞ്ഞ് ഇറച്ചികഷ്ണമായി പിടയുമ്പോള്‍ എഴുതിതുടങ്ങിയെന്നാണ് കരുതിയിരുന്നത്.
എഴുതാന്‍ കൊതിച്ച കവിതയില്‍ രണ്ടക്ഷരമേയുള്ളൂ.
ചുണ്ടുകള്‍ വട്ടത്തിലാക്കി പതിയെ തൊടുകയേ വേണ്ടൂ. ശബ്ദമായി.
അര്‍ത്ഥം ഉച്ചരിക്കാനാണ് എനിക്കാവാത്തത്.

10 comments:

ഡാലി said...

ആ രണ്ടക്ഷരത്തിന് ഒരു പാട് അര്‍ഥങ്ങളുടെങ്കിലും രേഷ്മാ, സ്നേഹം (അല്ലെങ്കില്‍ കപട സ്നേഹമെങ്കിലും )ഉണ്ടെങ്കിലേ ആ ശബ്ദം പുറത്ത് വരൂ. സ്നേഹത്തിന്റെ സിഗ്നേച്ചര്‍ തന്നെയാവുമത്.

Abdu said...

ചുണ്ടു വട്ടത്തില്ലാക്കി എന്റെ കവിളില്‍ ഉമ്മ എഴുതിയ ആദ്യത്തെ കവിതയാണ് എന്നെ ഉണര്‍ത്തിയത്,

ഇപ്പോഴും ഉണര്‍ത്തുന്നു, തിരിച്ചെഴുതാന്‍ ഒന്നും കാണാറില്ല പക്ഷേ....

ചില കവിതകള്‍ നല്ലതോ ചീത്തതോ അല്ലായിരിക്കും

Unknown said...

ആദ്യം പിടികിട്ടിയില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇടങ്ങളുടെ കമന്റ് കണ്ടപ്പോഴാണു് മനസ്സിലായതു.

നന്നായിരിക്കുന്നു, രേഷ്മ.

evuraan said...

കഴിഞ്ഞ കമന്റിട്ടതു ഞാനാണേ..!

qw_er_ty

വല്യമ്മായി said...

ഒരര്‍ത്ഥത്തിനും പിടികൊടുക്കാത്ത എത്രയോ വാക്കുകള്‍.നല്ല ചിന്ത രേഷ്മ.

അത്തിക്കുര്‍ശി said...

രേഷ്മ..

ചുണ്ടുകള്‍ വട്ടത്തിലാക്കി പതിയെ തൊടുമ്പോള്‍ വിരിയുന്ന കവിത, ഉണ്ടാവുന്ന ശബ്ദം, -ഉമ്മ- അതിന്റെ അര്‍ഥങ്ങള്‍ അറിയാനാണ്‌ പലര്‍ക്കുമവാത്തതും!

അമ്മദിനത്തില്‍ അര്‍ഥവത്തായത്‌

സു | Su said...

രേഷുമ്മേ :) സന്തോഷം ഇവിടെപ്പോലും നിറയുന്നു. എനിക്കവിടേയ്ക്ക് വരാന്‍ തോന്നുന്നു. സത്യായിട്ടും.

ബിന്ദു said...

അക്ഷരം മൂന്നല്ലെ? അര്‍ത്ഥം രണ്ട്‌ ?, വാക്കൊന്നും?. (അതുതന്നെ എങ്കില്‍)

reshma said...

അയ്! അത് ശരിയാണല്ലോ ബിന്ദൂട്ടീ!
ഛെ! മോശായി പോയി ല്ലേ? പോട്ടെ ല്ലേ?;)

എല്ലാര്‍ക്കും ഒരു ചിരി പുഞ്ചിരി പൂ ചിരി:)

സൂ, കം സൂണ്‍:)

-B- said...

ഹോ! എന്റെ രേഷ്മ പൊന്നേ..!!

qw_er_ty