Thursday, December 22, 2005

കൈക്കോട്ട്

ഒരു കൈക്കോട്ട് വേണം, വഴി വെട്ടാനാ.

ചിന്തക്ക് നാട്ടിലെ ചന്തയിൽ‍ പോയി മുല്ലപ്പൂന്റെ മണമുള്ള വാക്കും, കണ്ണിൽ വെള്ളം വെര്ത്തിക്കുന്ന എരിമൊളക് വാക്കും പിന്നേം കൊറേ വാക്കൊക്കെ വാങ്ങി തിന്നണംന്ന്ണ്ട്.
പക്ഷെ വഴി അടഞ്ഞ് കെടക്കാ.

അക്കരെയുള്ള അങ്ങാടീ പോയി തിന്നാ മതീന്നും പറഞ്ഞ് ചിന്തേന്റെ തോളിൽ ബാഗും കേറ്റി പണ്ടേ പറഞ്ഞയച്ചതാ. ദാ, ആ കാണ്ന്ന പാലല്ല്യേ? ചിന്തക്ക് അക്കരെ കടക്കാൻ വേണ്ടി ഉണ്ടാക്കീതാ. പാലം പണി കൊറേ ദെവസം ഉണ്ടായിര്ന്നു. അക്കരെയുള്ള അങ്ങാടീന്നും സ്നേഹം പൊരട്ടിയ ചൂട് വാക്കൊക്കെ കിട്ടിയപ്പൊ നാട്ടിലെ അങ്ങാടി മറന്ന്. അതാ പറ്റിയേ.

ഇപ്പൊ നോക്കുമ്പൊ നാട്ടിലെ ചന്തയിൽ പോണ് വഴി അടഞ്ഞ് കെടക്കാ.
ചിന്തക്കാണേൽ രണ്ടിടത്തേം വാക്കുകൾ തിന്നണം.

അതിനാ കൈക്കോട്ട്, വഴി വെട്ടാൻ.

3 comments:

Anonymous said...

കൈക്കോട്ടു മാത്രമല്ല,വഴി വെട്ടി തരാനും ആളുണ്ടാകും.പക്ഷെ വാക്കുകള്‍ സംഗീതമാകുന്ന കാലം വരുന്നിടത്തോളം കാത്തിരിക്കേണ്ടി വരും...പിറക്കുമോ അങ്ങനെ ഒരു കാലം?

Kiranz..!! said...

hey..nice one mylancheez..!!

reshma said...

തുളസി, മനുഷ്യന് മിണ്ടീം പറഞ്ഞും ഇരിക്കാനുള്ള ജാതി വാക്കുകൾ കിട്ടിയാ തന്നെ ഞാൻ‍ മുഗാമ്പോ ഗുഷ്ഹുവാ ആകും, വാക്-സംഗീതം എന്ത്,എങ്ങെനെ എന്നാലോചിച്ചിരിക്കാൻ‍ രസമുണ്ട്.
കിരൻ‍, നന്ദി:)
മേഘങ്ങളേ, 2 കുത്തും ½ ബ്രാക്കറ്റും.