Thursday, June 08, 2006

പൂച്ചക്കും കായട

സുഹൃത്തുക്കളെ, സഹോദരീസഹോദരന്മാരേ, റിസ്പക്റ്റഡ് വണ്‍ ആന്റ് ഒന്‍ലി അങ്കിള്‍,

മലയാളത്തില്‍ വായിച്ചിരിക്കേണ്ട നോവല്‍, കഥ, ചെറുകഥ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് പൂച്ച. classics , contemporary, പെണ്ണെഴുത്ത്, ആണെഴുത്ത് , കുട്ടി എഴുത്ത് പൂച്ചക്ക് എല്ലാം തൊട്ട് നോക്കാന്‍ മോഹം. എവിടെ തുടങ്ങണം, ആരെയൊക്കെ അറിയണം? നിങ്ങളുടെ അഭിപ്രായങ്ങള്‍/ലിസ്റ്റ് ആക്രാന്തത്തോടെ കാത്തിരിക്കുന്നു.

50 comments:

സു | Su said...

പൂച്ച കണ്ണടച്ച് പാലുകുടിയ്ക്കുന്നതില്‍ വിരോധമില്ല.
കായട ആയാലും പ്രശ്നമില്ല.

ആരുടെയൊക്കെ കൃതികള്‍ വായിക്കണമെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞു തരും. പക്ഷെ പ്രശസ്ത എഴുത്തുകാരിയും, താരവും, ഒരുപറ്റം വിലമതിക്കാനാവാത്ത കഥകളുടെ ഉടമയും, അവാര്‍ഡ്, പ്രശസ്തി , നാലാളറിയല്‍, താരമൂല്യം, എന്നിവയില്‍ മാത്രം കണ്ണ് നട്ട് കഥയെഴുതുന്നവളുമായ , സു എന്ന കഥാകാരിയുടെ കഥകള്‍ വായിച്ചില്ലെങ്കില്‍ ആ ജന്മം കൊണ്ട് പിന്നെന്ത് ഫലം ?

aneel kumar said...

ആ ലിസ്റ്റ് കായട ഒന്നു വരാന്‍ കാത്തിരിക്കുന്നു...
അല്ല ആരായീ ‘അന്‍‌കില്‍‘?

Kalesh Kumar said...

ആരാ ഇപ്പഴീ ലിസ്റ്റ് ഇടുക?

Anonymous said...

1)മഴപ്പുസ്തകം.

മലയാളത്തില്‍ മഴ പശ്ചാത്തലമായി വന്നിട്ടുള്ള മികച്ച കഥകളുടേയും കവിതകളുടേയും സമാഹാരം. കൂട്ടിന്‌ വിക്ടര്‍ ജോര്‍ജിന്റെ മഴ ചിത്രങ്ങളും.

Anonymous said...

ബഷീര്‍ , സമ്പൂര്‍ണ കൃതികള്‍


ലോഗിന്‍ ചെയ്തു കമന്റ്‌ ഇടാന്‍ പറ്റുന്നില്ല... ലിങ്ക്‌ ഭയങ്കര സ്ലൊ .

ജേക്കബ്‌

രാജ് said...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും സിനിമകളുമെല്ലാം ബ്ലോഗര്‍ പ്രൊഫൈലില്‍ സൂക്ഷിച്ചിരുന്നു, അതു് എന്തോ പ്രശ്നം കാരണം truncated ആയിപ്പോയി (ആര്‍ക്കെങ്കിലും അതൊന്നു റിക്കവര്‍ ചെയ്യുവാന്‍ സാധിക്കുമോ, ഇവിടെ വെബ്‌ആര്‍ക്കൈവ് സൈറ്റുകള്‍ ബ്ലോക്ക്ഡ് ആണു്)

അപ്പോള്‍ രേഷ്മേ ഞാന്‍ പറഞ്ഞു വന്നതെന്തെന്നാല്‍, രേഷ്മയ്ക്കു് ഇഷ്ടമുള്ള ബ്ലോഗരുടെയെല്ലാം പ്രൊഫൈല്‍ നോക്കുക, അവരുടെ പ്രിയ പുസ്തകങ്ങള്‍ വായിച്ചിട്ടില്ലെങ്കില്‍ വായിക്കുവാന്‍ ശ്രമിക്കുക, രേഷ്മയ്ക്കു അവ ഇഷ്ടമാകുവാനുള്ള സാധ്യത ഏറെയാണു്.

ബിന്ദു said...

രേഷ്മാ.. ടോം മങ്ങാട്ട്‌(അങ്ങനെയല്ല എങ്കില്‍ ക്ഷമിക്കണം ) എന്ന ആളുടെ ബ്ലോഗില്‍ ഒരിയ്ക്കല്‍ നല്ല പുസ്തകങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്‌ കണ്ടിട്ടുണ്ടു. പ്രയോജനപ്പെട്ടേക്കും എന്നു തോന്നുന്നു.

ഉമേഷ്::Umesh said...

പുസ്തകങ്ങളുടെ ലിസ്റ്റു കിട്ടിയില്ലെങ്കിലും വക്കാരിയുടെ പ്രൊഫൈല്‍ വായിക്കേണ്ടതു തന്നെയാണു്. മലയാളം ബ്ലോഗേഴ്സില്‍ ബെസ്റ്റ് പ്രൊഫൈല്‍.

myexperimentsandme said...

ഉമേഷ്‌ജി, മനസ്സാക്ഷിക്കു നിരക്കുന്നതാണെങ്കിലും അല്ലെങ്കിലും ഞാന്‍ പാടാം “അഹോ രൂപം.. അഹോ സ്വരം”... ഉമേഷ്‌ജിക്ക് കുറ്റബോധമൊന്നുമില്ലാതെ തന്നെ പാടാമല്ലോ :)

വളരെക്കാലം കൂടി ഞാന്‍ എന്റെ പ്രൊഫൈലില്‍ പോയൊന്നു നോക്കി. എന്റെ ഇഷ്‌ടങ്ങളുടേയും ഇഷ്‌ടവിനോദങ്ങളുടേയും വൈവിധ്യം കണ്ട് ഞാന്‍ അമ്പരന്നുപോയി.

രേഷ്‌മേ, ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല. എങ്കിലും സി. രാധാകൃഷ്‌ണന്റെ നോവലുകളെല്ലാം എനിക്കിഷ്‌ടമാണ്. പിന്നെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, മലയാറ്റൂരിന്റെ വേരുകള്‍, നെട്ടൂര്‍ മഠം, കെ. രാധാകൃഷ്‌ണന്റെ നഹുഷപുരാണം, തോമസ് പാലായുടെ പള്ളിക്കൂടം കഥകള്‍, എം. മുകുന്ദന്റെ (പേരു മറന്നു പോയി)...

Manjithkaini said...

വല്യ വായനയൊന്നുമില്ല എങ്കിലും.....

ഈ പൂച്ചക്കുട്ടി മലയാളം പുസ്തകങ്ങള്‍ ഒന്നും വായിച്ചിട്ടില്ല എങ്കില്‍ കുട്ടിപ്പുസ്തകത്തില്‍ നിന്നും തുടങ്ങുക. മാലിയുടെ ''സര്‍ക്കസ് ''എന്നൊരു കുട്ടി നോവലുണ്ട്. ഇപ്പോഴും വായിക്കാനിഷ്ടപ്പെടുന്ന പുസ്തകം. ഇനി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ''ഐതിഹ്യമാല''യാ‍കാം.

എന്നിട്ട് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ എടുക്കുക. അതിലുള്ളതെല്ലാം വായിക്കുക; ഒന്നും വിടരുത്. അതുപോലെയുള്ളത് ഭൂഗോളത്തില്‍ വേറൊരിടത്തും കിട്ടില്ല.

പിന്നെ എം.ടിയുടെ ചെറുകഥകള്‍ വായിക്കുക. അതുകഴിഞ്ഞാല്‍ തകഴിയുടെ വെള്ളപ്പൊക്കത്തിലും മറ്റുകഥകളും വായിക്കുക. അതുവായിച്ചിട്ട് പുള്ളിയുടെ ചെമ്മീന്‍ വായിക്കാന്‍ പോകരുത്. നിരാശമൂലം വായനതന്നെ നിര്‍ത്തിയേക്കും. ഇനി അല്‍‌പം വിശ്രമം ആകാം.

ഒന്നുറങ്ങിത്തെളിയുമ്പോള്‍ മലയാറ്റൂരിന്റെ ''വേരുകള്‍'' വായിച്ചുതുടങ്ങുക. പിന്നെ മെല്ലെ ഖസാക്കിന്റെ ഇതിഹാസം. ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വിജയന്റെ തന്നെ ''ധര്‍മ്മപുരാണം'' വായിക്കണം. മലയാളത്തിനു നഷ്ടപ്പെട്ട ശൈലി. ഇനി ഒരെഴുത്തുകാരന്‍ എങ്ങനെ അധപ്പതിക്കാം എന്നറിയണമെങ്കില്‍ അങ്ങോരുടെതന്നെ തലമുറകള്‍ വായിച്ചേക്ക്. മേല്‍പ്പറഞ്ഞ പുസ്തകങ്ങളൊക്കെ ഇഷ്ടപ്പെട്ടെങ്കില്‍ ഇതു പകുതിക്ക് നിര്‍ത്തും.

ഇനി എം പി നാരായണപിള്ളയുടെ പരിണാമം. അതും കഴിഞ്ഞാല്‍ ആനന്ദിന്റെ ആള്‍ക്കൂട്ടം, ഗോവര്‍ദ്ധന്റെ യാത്രകള്‍, നാലാമത്തെ ആണി‍(കഥ). ഓ ഞാനൊരു ബുദ്ധിജീവിയായോന്നു സംശയം, അല്പം പൈങ്കിളി വേണം എന്നു തോന്നണു എന്നാണെങ്കില്‍ അരുത് മംഗളമോ, മനോരമയോ വാങ്ങാന്‍ പോകരുത്. അതില്‍ വരുന്ന കഥകളൊക്കെ അല്പം നല്ലഭാഷയില്‍ പത്മനാഭന്‍ എന്നൊരാള്‍ എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വായിക്കുക.
അതുവേണ്ടായിരുന്നു എന്നെങ്ങാനും തോന്നിയാല്‍ തിരിച്ചു വരിക. എന്നിട്ട് എന്‍ എസ് മാധവന്റെ ചെറുകഥകള്‍ വായിക്കുക.

ശോ പെണ്ണെഴുത്തുവേണം പെണ്ണെഴുത്ത്. മാധവിക്കുട്ടിയുടെ കഥകളും നോവലുകളും വായിക്കുക. അല്പം ഗ്രേഡുകൂടിയതു വേണമെന്നു തോന്നുമ്പോള്‍ സാറാ ജോസഫിനെ കൂടെക്കൂട്ടുക അവരുടെ കഥകള്‍ ഒന്നാന്തരം ആണത്തമുള്ള പെണ്ണെഴുത്താണ്. ഇനി അവരുടെ ആലാഹയുടെ പെണ്‍‌മക്കള്‍ വായിക്കണം, വായിച്ചിരിക്കണം. സോറി അതിന്റെ ലിംഗനിര്‍ണ്ണയം നടത്താന്‍ മറന്നുപോയി.

ഇത്രയും വായിച്ചപ്പോള്‍ ശ്യാമള കോമള രൂപിണിയായ മലയാളഭാഷയിലെ എഴുത്തുകള്‍ ഇങ്ങനെയൊക്കെത്തന്നെയോ വേണ്ടത് എന്നൊരു സംശയം വന്നേക്കാം. നിരാശപ്പെടേണ്ട. പി കുഞ്ഞിരാമന്‍ നായരുടെ ആത്മകഥ കവിയുടെ കാല്‍പ്പാടുകള്‍ വായിക്കുക. നോവലല്ല, കഥയുമല്ല എങ്കിലും രണ്ടുംവായിച്ച സുഖം കിട്ടും. സത്യസന്ധമായ ഒരു ആത്മകഥ വായിച്ചെന്ന സംതൃപ്തിയും.

ഇനി കണ്ണടച്ചല്പം പാലുകുടിക്കണമെങ്കില്‍ സക്കറിയയുടെ കഥകള്‍ എടുത്തുവായിക്കുക.

ഇതെല്ലാം കടല്‍ക്കിഴവന്മാരാണല്ലോ സമകാലികര്‍ ആരുമില്ലല്ലോ എന്നാണോ. വല്യ പ്രതീക്ഷ വേണ്ട. അതിലും നല്ലത് ഈ ബ്ലോഗൊക്കെ വായിച്ചിരിക്കുകയാ. എന്നാലും സന്തോഷ് എച്ചിക്കാനത്തിന്റെയും ബി മുരളിയുടെയും കഥകള്‍, പി ജെ ജയിംസിന്റെ ''പുറപ്പാടിന്റെ പുസ്തകം'', ''ചോരശാസ്ത്രം'' എന്നിവ വായിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല.

അപ്പോള്‍ പാലു കിടിച്ചു തുടങ്ങൂ പൂച്ചക്കുട്ടീ. ഏയ് അതു രേഷ്മയാകാന്‍ വഴിയില്ല.

ബിന്ദു said...

ജി. ബാലചന്ദ്രന്റെ മോചനവും ഒന്നു ശ്രമിക്കൂ. നല്ലതാണെന്നെനിക്കു തോന്നി. അയ്യോ.. എന്റെ ഫേവറേറ്റ്‌.. ഇന്ദുലേഖ മറന്നു :)

Satheesh said...

മഞ്ജിത് (ഏട്ടാന്നു വിളിക്കാനുള്ള permission ചോദിക്കുന്നു, അതു കിട്ടിയാല്‍ അടുത്ത ആഴ്ച മുതല്‍ അതും കൂടി കൂട്ടാം) എഴുതിയതില്‍ കുറച്ചു വെട്ടിത്തിരുത്തലുകള്‍: വിജയന്റെ ധര്‍മപുരാണം, ആനന്ദിന്റെ ആള്‍ക്കൂട്ടം, പി ജെ ജയിംസിന്റെ പുറപ്പാടിന്റെ പുസ്തകം എന്നിവ ഒഴിവാക്കേണ്ടവ.
എന്‍ എന്‍ പിള്ളയുടെ ‘ഞാന്‍‘, സി രാധാകൃഷ്‌ണന്റെ ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ വി കെ എന്റെ ‘പിതാമഹന്‍’, ‘പയ്യന്‍ കഥകള്‍’ എന്നിവ കൂട്ടിച്ചേര്‍ക്കേണ്ടവ..
ബാക്കി വഴിയേ പറയാം..

ദേവന്‍ said...

രേഷ്മാ,

ആദ്യമേ ഒഴിവ്‌: പിള്ളേരുടെ എഴുത്തി, ആണെഴുത്ത്‌, പെണ്ണെഴുത്ത്‌, വട്ടെഴുത്ത്‌, കോലെഴുത്ത്‌ എന്നൊന്നും കണക്ക്‌ എനിക്കില്ല. ഒന്നുകില്‍ കൊള്ളാമെന്നു പറയും ഇല്ലേല്‍ കൊള്ളില്ല എന്നു പറയും
)
ഒരുമാതിരി പുസ്തഹം ഒക്കെ ലിസ്റ്റില്‍ എത്തിക്കഴിഞ്ഞു. ഞമ്മന്റെ അഡെന്‍ഡം പിടി.
എവിടെ തുടങ്ങിയാലും വി കെ എന്‍ വഴി പോകണേ നാണ്വാര്‍ മലയാളത്തില്‍ മാത്രമുള്ള ഒരു ഉരുപ്പടിയാ. വിശ്വസാഹിത്യം മൊത്തം അരിച്ചാലും ലതുപോലെ ഒന്നുമില്ല. ലതാണേല്‍ പരിഭാഷപ്പെടുത്തിയാല്‍ ചത്തും പോകും.

1. കാരൂരിന്റെ ചെറുകഥകള്‍ (എത്ര്യായാലും അധികമാകില്ല മൊത്തത്തില്‍ പത്തഞ്ഞൂറെണ്ണം കാണണം)
2. എസ്‌ കെ - ദേശത്തിന്റെ കഥ
3. വി എസ്‌ ഖാണ്ഡേക്കറുടെ യയാതി വിവര്‍ത്തനം ചെയ്യപ്പെട്ടവയില്‍ ഏറ്റവും മികച്ച ഒന്നാണ്‌.

രാജ് said...

വഴിപോക്കാ, പരിണാമത്തിനു കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടില്ല. കേരളം കൊടുത്തതാകട്ടെ നാണപ്പജി സ്വീകരിച്ചതുമില്ല :) പരിണാമം വായിക്കേണ്ടതു തന്നെ രേഷ്മാ, ഒപ്പം അദ്ദേഹത്തിന്റെ കഥാസമാഹാരവും വായിക്കാം. എന്റെ പ്രൊഫൈല്‍ അയ്യത്തട! എന്നായ സ്ഥിതിയില്‍ ഞാനൊന്നു ഓര്‍മ്മപുതുക്കട്ടെ

ദേശത്തിന്റെ കഥ,
നാലുകെട്ടു്,
കാലം,
രണ്ടാമൂഴം,
എം.ടിയുടെ ചെറുകഥകള്‍,
മുകുന്ദന്റെ കഥകള്‍,
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,
സ്പന്ദമാപിനികളെ നന്ദി (ആ സീരീസിലെ ബുക്ക്സെല്ലാം ഇഷ്ടമായിരുന്നു,)
ബാല്യകാലസ്മരണകള്‍,
വര്‍ഷങ്ങള്‍ക്കുമുമ്പ്,
നീര്‍മാതളം പൂത്തകാലം,
ബഷീര്‍ കഥകള്‍,
പയ്യന്‍ കഥകള്‍,
ഖസാക്കിന്റെ ഇതിഹാസം,
ഗുരുസാഗരം,
തലമുറകള്‍,
മരുഭൂമികള്‍ ഉണ്ടാകുന്നതു്,
ഗോവര്‍ധന്റെ യാത്രകള്‍,
അപഹരിക്കപ്പെട്ട ദൈവങ്ങള്‍,
സ്മാരകശിലകള്‍,
അലാഹയുടെ പെണ്മക്കള്‍,
മാറ്റാത്തി,
സക്കറിയയുടെ നോവെല്ലകള്‍,
സക്കറിയയുടെ കഥകള്‍,
എന്‍.എസ്.മാധവന്റെ എല്ലാ കഥാസമാഹാരവും,
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍,
ചുള്ളിക്കാടിന്റെ കവിതകള്‍,
ചിദംബരസ്മരണ,
മേതിലിന്റെ കഥകള്‍,
സില്‍‌വിക്കുട്ടിയുടെ കഥകള്‍,
ചോരശാസ്ത്രം,
സി.വി.ശ്രീരാമന്റെ ആയുസ്സിന്റെ പുസ്തകം,
...
...
ഇതില്‍ പലതും കൈവശമിരുപ്പുണ്ടു്, അതുകൊണ്ടു് ഓര്‍ത്തെടുക്കല്‍ എളുപ്പമായി.. മറന്നുപോയതെത്രയധികം!!! പിന്നെയെഴുതാം
.

പാപ്പാന്‍‌/mahout said...

അധികം വായനാശീലമില്ലാത്ത ഞാന്‍ ഒന്നുരണ്ടു തവണയില്‍ കൂടുതല്‍ വായിച്ചിട്ടുള്ള പുസ്തകങ്ങള്‍:
- രാമായണം (എഴുത്തച്ഛന്‍)
- മാര്‍ത്താണ്ഡവര്‍മ്മ (സി വി)
- ഐതിഹ്യമാല (കൊട്ടാരത്തില്‍ ശങ്കുണ്ണി)
- വി കെ എന്‍ കഥകള്‍ (വി കെ എന്‍)
- പയ്യന്‍‌ കഥകള്‍ (വി കെ എന്‍)
- രണ്ടാമൂഴം (എം ടി)
- വാ‍രാണസി (എം ടി)
- 18 കവിതകള്‍, അമാവാസി, ഗസല്‍, ഡ്രാക്കുള (ബി ചുള്ളിക്കാട്)

വായിച്ചില്ലെങ്കില്‍ ജീവിതം വേസ്റ്റായിപ്പോയേനേ എന്നു തോന്നിപ്പിച്ചിട്ടുള്ള ഇവ എല്ലാം റെക്കമെന്‍ഡു ചെയ്യുന്നു.

Kumar Neelakandan © (Kumar NM) said...

വായിച്ചിട്ടുള്ളവ ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതുന്നു.
നല്ല വായനയ്ക്ക് ഇതൊക്കെ ഞാന്‍ റെക്കമെന്റ് ചെയ്യും. :)

അമൂല്യകൃതികള്‍ ഞാന്‍ വായിക്കാത്തത് ഒരുപാടുണ്ട് ബാക്കി. വായിച്ച കില്ലാടികള്‍ ഇവിടെ എഴുതട്ടെ.
ഞാനും നോക്കിവായിക്കാം.

ഓ വി വിജയന്‍
ഖസാക്കിന്റെ ഇതിഹാസം,
ഗുരുസാഗരം,
കടല്‍തീരത്ത്.
പ്രവാചകന്റെ വഴി (ധര്‍മ്മപുരാണത്തേക്കാള്‍ എനിക്കിഷ്ടപ്പെട്ടു)

എം. മുകുന്ദന്‍
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,
ആദിത്യനും രാധയും മറ്റുചിലരും,
ദൈവത്തിന്റെ വികൃതികള്‍,
കേശവന്റെ വിലാപം,
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍.
ദല്‍ഹി

എം.ടി.
രണ്ടാമൂഴം,
അസുരവിത്ത്
പാതിരാവും പകല്‍ വെളിച്ചവും
നാലുകെട്ട്
എം.ടിയുടെ ചെറുകഥകള്‍,

പുനത്തില്‍ കുഞ്ഞബ്ദുള്ള
സ്മാരകശിലകള്‍
കന്യാവനങ്ങള്‍
മരുന്ന്

സി വി ബാലകൃഷ്ണന്‍
കാമമോഹിതം
കണ്ണാടിക്കടല്‍

പി വത്സല
കൂമങ്കൊല്ലി

സേതു
പാണ്ഡവപുരം

പൊറ്റക്കാട്
ദേശത്തിന്റെ കഥ.

കാക്കനാടന്‍
ഉഷ്ണമേഖല.

കോവിലന്‍
തട്ടകം

പത്മരാജന്‍
ഉദകപ്പോള
പ്രതിമയും രാജകുമാരിയും

മാധവിക്കുട്ടി
നീര്‍മാതളം പൂത്തകാലം,

ബഷീര്‍ കഥകള്‍,

ഗൌരി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഉള്‍പ്പെടയുള്ള പത്മനാഭന്‍ കഥകള്‍

തകഴി
വെള്ളപ്പൊക്കത്തില്‍ (ചെറുകഥ)
ഏണിപ്പടികള്‍

പയ്യന്‍ കഥകള്‍,
യയാതി (വിവര്‍ത്തനം)

ആനന്ദ്
ഗോവര്‍ധന്റെ യാത്രകള്‍,
മരുഭൂമികള്‍ ഉണ്ടാകുന്നതു്,

സി വി രാമന്‍ പിള്ള
മാര്‍ത്താന്ണ്ഡവര്‍മ്മ
രാമരാജബഹദൂര്‍

എന്‍ എസ് മാധവന്‍
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍,

പിന്നെ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച
100വര്‍ഷം 100 കഥകള്‍

(ഓര്‍മ്മയില്‍ വരുന്നത് വഴിയാലെ ചേര്‍ക്കാം)

(രേഷ്മാ, ജേക്കബ് പറഞ്ഞപോലെ ഈ കമന്റ് ജാലകം വളരെ സ്ലോ ആണ്. ഉടന്‍ ചികിത്സിക്കുക)

ബിന്ദു said...

just testing

Kuttyedathi said...

രേഷ്മക്കുട്ടി നാട്ടില്‍ പോയി നെറയെ പൊത്തകം മേടിക്കാനുള്ള പ്ലാനിലാണെന്നു തോന്നുന്നല്ലോ. ഇവിടെ വന്നു കഴിഞ്ഞ്‌ എല്ലാം എനിക്കയച്ചു തരുമ്മല്ലോ ല്ലേ. ഞാനുമൊരു പാടൊന്നും വായിച്ചിട്ടില്ല, രേഷ്മാ. എന്നാലും വായിച്ചതില്‍, മനസ്സില്‍ നില്‍ക്കുന്നവ, രാജലക്ഷ്മിയുടെ (അതെ, പിന്നീടാത്മഹത്യ ചെയ്ത അതേ രാജലക്ഷ്മി ) 'ഒരു വഴിയും കുറെ നിഴലുകളും'.

പിന്നെ എന്‍ മോഹനന്റെ 'ഒരിക്കല്‍', സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്മക്കള്‍. എം ടി യുടെ കഥകള്‍ എല്ലാം വായിച്ചോളൂ.

സതീഷേ, കണ്ണനു വയസ്സഞ്ചായില്ലേ? ഒന്നര വയസ്സുകാരിയുടെ പപ്പ, സതീഷിനെ അല്ലേ, ചേട്ടാ എന്നു വിളിക്കേണ്ടത്‌ ? ഉണ്ട ഓണത്തിന്റെ എണ്ണത്തിലാണേങ്കിലും, ഒരേ കോളേജില്‍ പഠിച്ചിരുന്നെങ്കില്‍ സതീഷ്‌, മന്‍ജിത്തിന്റെ സൂപ്പര്‍ സൂപ്പര്‍ സീനിയറായിരുന്നേനേ. (ഹാവൂ, എനിക്കധികം പ്രായമൊന്നുമില്ലാന്ന് ഇന്‍ഡയറക്റ്റ്‌ ആയിട്ടാണെങ്കിലും പറയാന്‍ പറ്റിയല്ലോ :)

സതീഷേ, പ്രൊഫെയിലില്‍ ഒരു തെറ്റുണ്ടേ. പത്താം ക്ലാസ്സു മുതല്‍ 'പ്രേമിച്ചു കെട്ടിയ പെണ്ണിനെ കെട്ടി' എന്നു പറയുമ്പോള്‍ രണ്ടു പ്രാവശ്യം കെട്ടിയെന്നോ,ഒക്കെ അര്‍ത്ഥം വരുന്നില്ലേ ?

Adithyan said...

ഇനിപ്പറയാന്‍ പുസ്തകമൊന്നും മലയാളത്തില്‍ ബാക്കിയില്ല... എന്നാലും പറയാതെ പോകുന്നതെങ്ങനെ... കുറച്ചിലല്ലേ...

രേഷ്മേച്ചീ, ഇന്നാ‍ പിടി എന്റെ സംഭാവന - മലയാളം നിഘണ്ടു.

Adithyan said...

മലയാളത്തിലുള്ളതെല്ലാം തീര്‍ന്നെങ്കില്‍ ഇനി രണ്ടു മൂന്നു പരിഭാഷകള്‍ ...
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ - ലാപ്പിയര്‍ കോളിന്‍സ്‌
ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട്‌, ഭാരത (മഹാ)കഥ- ശശി തരൂര്‍

(പരിഭാഷകര്‍ ആരാണെന്നു മറന്നു)

സു | Su said...

രേഷ്, ഞാന്‍ ഇന്നലെ വല്യ സീരിയസ് ആയിരുന്നു. ഇനി അല്‍പ്പം തമാശ ആവാം. കൈയില്‍
കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവം ഉള്ളതിനാല്‍ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനും- കാരിയും എന്ന് തരം തിരിക്കാന്‍ തോന്നുന്നില്ല. ഒരു ബുദ്ധിജീവി ലൈനില്‍ അല്ലാത്തതുകൊണ്ട്,
“ഓ.. അതൊന്നും ഞാന്‍ വായിക്കില്ല. ഇതൊക്കെയേ ഞാന്‍ വായിക്കൂ” എന്നൊക്കെ പറയാനും എനിക്കറിയില്ല. മംഗളം- മനോരമ മുതല്‍ മഞ്ചലും ;) mistress (anita nair) ഉം വരെ ഞാന്‍ വായിക്കും. (മിസ്സ്ട്രസ്സ് വായിച്ചില്ല. എന്നെ നോക്കി പല്ലിളിക്കുന്നു.) പിന്നെ എന്തെങ്കിലും
പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസ്സുകള്‍ കഷ്ടപ്പെട്ട് നിവര്‍ത്തി വായിക്കും. ;)

വായിക്കുന്നതൊക്കെ എനിക്കിഷ്ടപ്പെടുകയും ചെയ്യും.

ഞാന്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ വായിച്ചത് ഇവയൊക്കെയാണ്. (ഏപ്രില്‍ -മേയ്)
1) കല ജീവിതം തന്നെ -കുട്ടികൃഷ്ണമാരാര്
2) കര്‍ണന്‍ - ശിവാജി സാവന്ത് ( ഒറിജിനല്‍ മറാഠി നോവല്‍ ആണ്- അതെനിക്ക് വായിക്കാന്‍
അറിയാത്തതുകൊണ്ട് മലയാളം വായിച്ചു )
3) ലേഡീസ് കൂപ്പെ - അനിതാ നായര്‍ ( ഇംഗ്ലീഷില്‍ ആണ് ഒറിജിനല്‍- അവര്‍ ഇംഗ്ലീഷില്‍ ആണ്
എഴുതുന്നത്). രണ്ടു പ്രാവശ്യം വായിച്ചു.
4)സഹീര്‍- പൌലോ കോയ്‌ലോ- മലയാളം വായിച്ചു. കുറച്ചുമുന്‍പ് ഒന്നോടിച്ച് വായിച്ചിരുന്നു.
5 )മഞ്ചല്‍- വി.കെ.എന്‍
6 )അത്തം പെരുന്നാള്‍- വി.കെ. എന്‍
പിന്നെ വി.കെ എന്‍ ന്റെ 12 കഥകള്‍ ഉള്ള അമ്മൂമ്മക്കഥകളും വായിച്ചു.
പിന്നെ നളചരിതം ഒന്നാം ദിവസം കുറച്ച് വായിച്ചു. അക്കിത്തം കവിതകള്‍ കുറച്ച് വായിച്ചു. അക്‍ബര്‍ കക്കട്ടിലിന്റെ ധര്‍മസങ്കടങ്ങളുടെ രാജാവ് പിന്നേം
വായിച്ചു. പിന്നെ വിചാരധാര എന്ന കവിതകള്‍ ഉള്ള പുസ്തകം വായിച്ചു. കെ.ജി മേനോന്‍ ആണ് എഴുതിയത്. പിന്നെ ഇംഗ്ലീഷ് വേണ്ടല്ലോ.

പിന്നെ മാധവിക്കുട്ടിയുടേയും എം. ടിയുടേയും ബഷീറിന്റേയും കഥകള്‍ തോന്നുമ്പോഴൊക്കെ
വായിക്കും. ഇനിയും കുറേ വായിക്കാന്‍ ഉണ്ട്. വായിച്ചതിനേക്കാള്‍ വായിക്കാന്‍ ഉണ്ടെന്ന്
കരുതാറുണ്ട്.

പണ്ട് വായിച്ചതൊക്കെ പറയുന്നതിലും എളുപ്പം ഡി.സി. ബുക്ക്സിന്റെ കാറ്റലോഗ് ഇവിടെ
വെയ്ക്കുന്നതാണ്. ആ സമയത്ത് എനിക്കൊരു ബുക്ക് വായിച്ച് തീര്‍ക്കാം;)

സീരിയസ് വായനയ്ക്ക് മൂഡില്ല. വിജയനും ആനന്ദും വെറുതെ ഇരിക്കുന്നു. വിജയന്റെ കൃതികള്‍
പണ്ട് വായിച്ചു. എന്നാലും പിന്നേം വാങ്ങിക്കൊണ്ടു വെച്ചിട്ടുണ്ട്.

അതുകൊണ്ട്, വായനയ്ക്ക് അതിരില്ല. എന്തും വായിക്കാം. നല്ലതും ചീത്തയും, ഇഷ്ടവും
അനിഷ്ടവും തീരുമാനിക്കേണ്ടത് വായന കഴിയുമ്പോഴാണ്. ബുക്ക്സ്റ്റാളില്‍ പോയി കുറച്ച് ബുക്ക് വാങ്ങുക, വായിക്കുക, പിന്നേം വാങ്ങുക,വായിക്കുക. ബുദ്ധിജീവികളായി അഭിനയിക്കേണ്ടാത്തിടത്തോളം കാലം നമുക്ക് എന്തും വായിക്കാം.

പിന്നെ ചിലര്‍ സുഹൃത്തുക്കള്‍ ആണ്. അവരുടെ മുന്നില്‍ അഭിനയം ആവശ്യമില്ല. ചിലര്‍ തികച്ചും
അന്യന്മാര്‍ ആണ്. അവരുടെ മുന്നില്‍ ഒട്ടും അഭിനയം ആവശ്യമില്ല. രേഷ്മയുടെ മുന്നില്‍ ഞാന്‍
ഞാനായി നിന്നുകൊണ്ട് പറയുന്നു. ഈയടുത്ത കാലത്ത് വായിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട
കഥ ഇതാണ്

“എന്നിട്ട് സൂവും തത്തമ്മയും കൈ പിടിച്ച് മെല്ലെ സ്റ്റെപ്പ് ഇറങ്ങും, ഡിങ് ഡിങ്
ഡിങ്. എന്നിട്ട് സൂ പറയും പാപ്പാത്തീനോട് തത്തമ്മക്ക് ഒരു ഗ്ലാസ്സ് പാപ്പാത്തീന്റെ ചിത്രള്ള
കുപ്പിഗ്ലാസ്സ് നിറച്ചും നെറച്ചും തേന്‍ കൊടുക്കാന്‍ . അപ്പോ പാപ്പാത്തി തേന്‍ കൊടുക്കും.
‘തത്തമ്മേ, നിന്റെ കുട്ടിക്കിത് കൊടുത്തിട്ട് എന്റെ കൂടെ കളിക്കാന്‍ വരൂലേ?” തത്തമ്മകുട്ടി
പോകാനൊരുങ്ങുമ്പോ സൂ-വിന് സങ്കടാവും.
“ ഞാന്‍ ഇത് വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊടുത്തിട്ട് , തത്തമ്മകുട്ടീനേം കുട്ടീട്ട് സൂന്റെ
കൂടെ കളിക്കാന്‍ വരാ ട്ടോ” തത്തമ്മ പറഞ്ഞു,

Manjithkaini said...

മലയാള പരിഭാഷകളും എടുക്കുമോ? എങ്കില്‍ യയാതിക്കും കര്‍ണ്ണനുമൊപ്പം താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനവും നോക്കിക്കോളൂ. ഗ്യാരണ്ടി.

എന്നാലുമെന്റെ സതീഷേട്ടാ ധര്‍മ്മപുരാണവും ആള്‍ക്കുട്ടവും എടുത്തുകളഞ്ഞ് തീക്കടല്‍ കടഞ്ഞ് തിരുമധുരം’ വായിക്കണമെന്നു പറയുന്നതല്പം സാഹസമല്ലേ?



ഒരു ചര്‍ച്ചയ്ക്കു സ്കോപ്പുണ്ടല്ലോ

ഞാനോടട്ടെ...

myexperimentsandme said...

ഹ..ഹ.. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം. ഞാനടിപൊളിയാണെന്നും പറഞ്ഞിട്ട എന്റെ എത്ര പോസ്റ്റാ പൊട്ടി പാളീസായത്!

എങ്കിലും സി. രാധാകൃഷ്ണന്റെ നോവലുകളെല്ലാം (തീക്കടല്‍ ഞാന്‍ വായിച്ചിട്ടില്ല-ഒറ്റയടിപ്പാതകള്‍, സ്പന്ദമാപിനികളേ നന്ദി, പിന്നെയൊരു വിപ്ലവകാരി/കാരന്റെ കഥയുള്ള നോവല്‍-എല്ലാം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വന്നത്) എനിക്കിഷ്ടമാണ്. പിന്നെ ആശാപൂര്‍ണ്ണദേവിയുടെ മാതൃഭൂമിയില്‍ വന്ന വിവര്‍ത്തനങ്ങളും. പേരോര്‍മ്മയില്ല.

......എങ്കിലും എന്റെ എത്ര പോസ്റ്റാ പൊട്ടിപ്പാളീസായത് :( :)

ദേവന്‍ said...

നോവലും മറ്റും ലിസ്റ്റടിച്ചു തീര്‍ന്നല്ലോ?

മുന്‍ പിന്‍ ഗാമികളെ ആംഗലേയത്തില്‍ കാണാത്ത തരം നോവലേതര സാധങ്ങള്‍ കുറച്ചൂടെ പിടിയപ്പാ:

അരവിന്ദന്റെ (പൂര്‍ത്തിയാക്കാത്ത) കാര്‍ട്ടൂണ്‍ പുസ്തകമായ ചെറിയമനുഷ്യരും വലിയ ലോകവും

വെങ്കട്ട്‌ സ്വാമിനഥനും ജോണ്‍ അബ്രഹാമും ചേര്‍ന്നെഴുതിയ അഗ്രഹാരത്തില്‍ കഴുതൈയുടെ തിരക്കഥ

നാടകം : സി ജെ യുടെ 1128 ഇല്‍ ക്രൈം 27

വായിക്കൂ വരളൂ ..

Anonymous said...

രേഷ്മക്കുട്ടീ
പെരുത്ത് വല്ല്യേ ലിസ്റ്റ് കണ്ടു. ലളിതാംബിക അന്തര്‍ജ്ജനം പോലെ ഒന്നു രണ്ട് പേര്‌കള് കൂടി മനസ്സില്‍ വരുണു.
നാട്ടില്‍ വര്‌ണ്‌ണ്ടോ? എപ്പഴാ?എവടത്ത്കാര്യാന്നും കൂടി അറീല്ല്യാല്ലോ എനിക്ക് ! മോശം മോശം...
വരുമ്പോ ഈ വഴിക്കൊക്കെ ഇറങ്ങൂ. ഞാന്‍ തൃശ്ശൂരാ .ആഴ്ചേല്‍ രണ്ട് ദിവസം പാലക്കാടും.പുസ്തകക്കടകളില്‍ എന്‍റെ മോന്ത കൂടെ കണ്ടാല്‍ വല്ല ഗുണോം ണ്ടാവും.Get me at: thulikaa@gmail.com
സ്നേഹം

Satheesh said...

സ്പന്ദമാപിനികളെ നന്ദി സീരീസില്‍ ഓരഡര്‍ പാലിക്കണം വായിക്കുംബോള്‍..
പുഴ മുതല്‍ പുഴ വരെ, എല്ലാം മായിക്കുന്ന കടല്‍, സ്പന്ദമാപിനികളേ നന്ദി..
മന്ജിത്തേ, (അപേക്ഷ തിരിച്ചെടുത്തിരിക്കുന്നു, ഞാന്‍ അത്രയൊക്കെ വയസ്സനായോ, ഈ കുട്ട്യേടത്തി എങ്ങനെയാ എന്റെ പ്രായം കണക്കു കൂട്ടിയത് എന്ന ദുരൂഹത ബാക്കി! ), തീക്കടലിന്റെ നാലയത്ത് വരില്ല ആള്‍ക്കൂട്ടവും ധര്‍മപുരാണവും എന്നു ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു..
നാട്ടുകാരേ, എല്ലാരും വന്ന് എന്റെ ചുറ്റും നില്‍ക്കൂ..അല്ലെങ്കില്‍ ഞാനിപ്പം മന്ജിത്തിനെ തല്ലും!

Kuttyedathi said...

സതീഷേ, അല്ഷിമേര്‍സ്‌ ഒന്നുമില്ലല്ലോല്ലേ ? പ്രൊഫയിലില്‍ മുപ്പത്തിമൂന്ന് എന്നെഴുതി വച്ചതു മറന്നോ ? പ്രൊഫയിലിലെ ഡബ്ബിള്‍ കെട്ടു മാറ്റാന്‍ മറക്കണ്ട.

reshma said...

സന്തോഷം!
പൂച്ച വളരെ ഹാപ്പി!
മറവിയില്‍ നിന്നും പൊങ്ങുന്നതൊക്കെ എല്ലാരും ചേര്‍ത്താ ഇതൊരു വമ്പന്‍ ലിസ്റ്റാവും എന്ന് തോന്നുണു. എന്നെ പോലെ മായാവി, ഡിങ്കന്‍ കപീഷും കഴിഞ്ഞ് നിക്കുന്നവര്‍ക്ക് ഉപകാരം ആവും. വായിക്കേണ്ടതാണെന്നു തോന്നുന്ന ഏതു പുസ്തകവും genre/ഭാഷാ വ്യത്യാസമില്ലാതെ..പോന്നോട്ടെ.
ഈ ലിസ്റ്റിലെല്ലാം ഓവര്‍ലാപ്പിങ് ആയുള്ളത് വിടാതെ നോക്കാം.
വല്യ ഉപകാരായി.
ബൂലോകത്തോട് കടപ്പാടുകള്‍ കൂടുന്നു.

(ബൂലോകരുടെ പ്രിയ പുസ്തകങ്ങള്‍ തപ്പി പ്രൊഫൈലുകള്‍ നോക്കുന്നതിനിടക്ക്..ഉമേഷ്ജിയുടെ ലിസ്റ്റില്‍ ചേക്കോവിന്റെ ഒക്കെ കൂടെ Gone with the wind കിടക്കുന്നത് കണ്ട് ചില്ലറ കൌതുകം അല്ല തോന്നിയത്. രെറ്റ് ബറ്റ്ലരെ ആളാ ല്ലേ?:)

ഉമേഷ്::Umesh said...

എന്റെ ലിസ്റ്റും തരാം രേഷ്മാ. സമയം കിട്ടിയില്ല.

രെറ്റും സ്കാര്‍ലറ്റും മെലനിയും ആഷ്‌ലിയും അവരുടെ “പാസ്സല്‍ ഒഫ് ബ്രാറ്റ്സു”മൊക്കെ നമ്മുടെ ആളുകളല്ലേ?

അതിനകത്തു റിച്ചാര്‍‌ഡ് ബാക്കിനെ പറഞ്ഞിട്ടില്ല. അങ്ങോരെ രേഷ്മയ്ക്കും പ്രിയമാണെന്നു് എന്തോ എനിക്കൊരു തോന്നല്‍. ശരിയാണോ?

ശനിയന്‍ \OvO/ Shaniyan said...

Tale of two cities
The Good earth (perl S buck)

Manjithkaini said...

സതീഷേ,

അഭിരുചികള്‍ വ്യത്യസ്തമായതിനാല്‍ കമ്പാരിസണില്‍ അര്‍ത്ഥമില്ലായെന്നു മനസിലാക്കുന്നു. രേഷ്മ തീര്‍ച്ചയായും തീക്കടല്‍ കടഞ്ഞു തിരുമധുരവും സിയുടെ ഇതര കൃതികളും വായിക്കണം, സംശയമില്ല.

എന്നാലും മലയാള സാഹിത്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്ന ഒരാളോട് ഒ വി വിജയന്റെ ധര്‍മ്മപുരാണവും ആനന്ദിന്റെ ആള്‍ക്കൂട്ടവും ഒഴിവാക്കണം എന്നു പറയുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കും. എന്റെ എളിയ നിരീക്ഷണത്തില്‍ ഇതുപോലെ സോഷ്യല്‍ സൈക്കി വിശകലനം ചെയ്യുന്ന കൃതികള്‍ മലയാളത്തില്‍ അധികമില്ല എന്നു തോന്നുന്നു.

രേഷ്മാ,

അന്യഭാഷകളും സ്വാഗതം ചെയ്യുന്ന സ്ഥിതിക്ക് ഒന്നു രണ്ടെണ്ണംകൂടി...

ഹൊസേ സരഗാമുവിന്റെ ബ്ലൈന്‍‌ഡ്നസ്, അന്ധത എന്ന പേരില്‍ മലയാള പരിഭാഷ ലഭ്യമാണ്.

മരിയ എസ്കന്‍ഡയുടെ എസ്പരാന്‍സാസ് ബോക്സസ് ഓഫ് സെയിന്റ്സ്, എസ്പരാന്‍സയുടെ പുണ്യവാളന്മാര്‍ എന്ന പേരില്‍ ഇതിന്റെയും മലയാള പരിഭാഷയുണ്ട്.

പൌലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്, ഇതിന്റെയും മലയാള പരിഭാഷയുണ്ട്, സഹീര്‍, വെറോനിക്കാ ഡിസൈഡ്സ് ടു ഡൈ

കസ‌ന്‍‌ദ് സാക്കിസിന്റെ ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, സോര്‍ബ ദ് ഗ്രീക്ക്, റിപ്പൊര്‍ട്ട് ടു ഗ്രെക്കോ.

ഹെര്‍മന്‍ ഹെസെയുടെ സിദ്ധാര്‍ത്ഥ, ജെര്‍ട്രൂഡ്, Strange News from Another Star

മുകളില്‍ പറഞ്ഞതിന്റെയൊക്കെ മലയാളം ലഭ്യമാണെങ്കിലും ഇംഗ്ലീഷ് വാങ്ങുകയാണു സാമ്പത്തിക ലാഭം. മലയാളത്തിന്റെ പകുതി വിലയ്ക്ക് ഇംഗ്ലീ‍ഷ് കിട്ടും.

തമിഴില്‍ നിന്നും ചുരുക്കം നല്ല കൃതികള്‍ മലയാളത്തിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ സുന്ദരരാമസ്വാമിയുടെ ജേ ജേ ചില കുറിപ്പുകളും പുളിമരത്തിന്‍ കഥയും ചാരു നിവേദിതയുടെ സീറോ ഡിഗ്രിയും മികച്ചവയാണ്.

രാജ് ആയുസിന്റെ പുസ്തകം സി വി ശ്രീരാമന്റെയല്ല, സി വി ബാലകൃഷ്ണന്റേതാണ്.

ഇങ്ങനെയൊരു പുസ്തക ലിസ്റ്റ് ബൂലോകത്തിനൊരു മുതല്‍ക്കൂട്ടാവും, സംശയമില്ല. ഇതര ഭാഷകളിലെ വായിച്ചിരിക്കേണ്ട കൃതികള്‍ അനുഭവസ്ഥര്‍ പരിചയപ്പെടുത്തുന്നതു നന്നായിരിക്കും.

പാപ്പാന്‍‌/mahout said...

[ഇംഗ്ലീഷിലുള്ള അപസര്‍പ്പക-ചാര-ജാര-രഹസ്യാന്വേഷണവിഭാഗങ്ങളില്‍‌പ്പെട്ട ആഖ്യായികകള്‍ അഞ്ചാറെണ്ണം ഞാന്‍ വായിച്ചിട്ടുണ്ട്. ആയിനത്തില്‍‌ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ കുറച്ചെഴുത്തുകാരുടെ പേരും വിലാസവും തരാം. അതല്ലാതെ എന്നെ രസിപ്പികുകയോ, വിഷമിപ്പിക്കുകയോ ചെയ്ത ഇംഗ്ലീഷ് പുസ്തകങ്ങള്‍:
* Catcher In The Rye - JD Salinger
* To Kill a Mocking Bird - Harper Lee
* The Hitch Hiker's Guide to the Galaxy - Douglas Adams
* My Family and Other Animals - Gerald Durrell
* The Curious Incident of the Dog in the Night-Time - Mark Haddon
* Fried Green Tomatoes at the Whistle Stop Cafe - Fannie Flagg

ഇവയെല്ലം അഞ്ചില്‍‌ അഞ്ചു നക്ഷത്രവും എന്റെ കൈയില്‍‌ നിന്നും വാങ്ങിയവ.

പൊതുവെ ഡിറ്റക്‍റ്റീവ് നോവലുകള്‍ വായിക്കാനിഷ്ടമില്ലത്തവര്‍‌ക്കുപോലും രസിക്കുന്ന ഒരു സീരീസാണ്‍ Alexander McCall-Smithന്റെ The No.1 Ladies' Detective Agency നോവലുകള്‍. പശ്ചാത്തലം Botswana യാണ്‍. ചെറിയ ചെറിയ തമാശകളും വിവരണങ്ങളും കൊണ്ട് ആകപ്പാ‍ടെ രസമാണ്‍ അവ വായിക്കാന്‍.]

Anonymous said...

എന്റെ രേഷ്മ്ക്കുട്ടീ
ഈ പുസ്തകം ഒന്നും മേടിച്ചു വെറുതേ കാശു കളയണ്ട...
ഈ പുസ്തകത്തിനൊക്കെ പകരം വണ്‍ ആന്റ് ഒള്ളി വണ്‍ - ബോബനും മോളിയും വായിക്കുക..

puzha.com? കണ്ടിട്ടുണ്ടൊ? ഉണ്ടായിരിക്കും,
എന്നാലു ഞാനും കണ്ടിട്ടുണ്ടു എന്നു പറയുവായിരുന്നു...

ബിന്ദു said...

എല്‍ ജീ, പുസ്തകങ്ങള്‍വായിക്കുന്നതും ഓണ്‍ലയിന്‍ വായിക്കുന്നതും തമ്മില്‍ വ്യത്യാസം ഇല്ലേ?? ഞാന്‍ മുന്‍പൊരിക്കല്‍ പാപ്പാന്‍ പറഞ്ഞുതന്ന panchathantra.org പോയി കുറേയെണ്ണം ഡൌണ്‍ലോഡ്‌ ചെയ്തതാണ്‌. പക്ഷേ... അതിലും രസം വായിക്കാന്‍ പുസ്തകമാണ്‌, ഒരു പക്ഷേ ഒരു പുസ്തകവും കിട്ടാതെ വരുമ്പോള്‍ അതെടുത്ത്‌ വായിക്കാന്‍ തോന്നുമായിരിക്കും. :)

Anonymous said...

ഉവ്വ..ബിന്ദു..അവിടെ എപ്പോഴൊ ഒരു ലിസ്റ്റ് ഇതുപോലെ ഞാന്‍ കണ്ടതു ഓര്‍ക്കുന്നു..
അങ്ങിനെ പറഞ്ഞതാണു...

Anonymous said...

Reshma,
You may check this thread too.

Don't leave out N.P.Muhammad. After reading your stories, I have a strong feeling that you will like him. Similarly, in short stories, please read all works by N.S.Madhavan, M.Sukumaran and C.V.Sreeraman.

== കണ്ണൂസ്

Anonymous said...

പുതിയ എഴുത്തുകാരുടെ പേരുവിവരങള്‍ ആരും എഴുതികണ്ടില്ല.സിതാര എസിന്റെ കഥകള്‍ നല്ലതാണ്. വേഷപ്പകര്‍ച്ച,നൃത്ത്ശാല,തുടങിയ പുസ്തകങള്‍ വായിക്കുക. മനോഹരന്‍ പേരകത്തിന്റെ ആധികളുടെ പുസ്തകം വായിക്കണം.പി.രാമന്റെ കവിതകള്‍ നല്ലതാണ്. കവിതകളെകൂറ്റുതല്‍ അറിയാന്‍ പി.പി.രാമചന്ദ്രന്റെ ഹരിതകം.കോം നോക്കുക.
പാവത്താന്‍ തുടങിയ ശ്രീകൃഷ്ണാ ആലനഹള്ളിയുടെ നോവലുകളും ബിമല്‍ മിത്രയുടെ നോവലുകളും ഒന്നും മറക്കരുതേ.
(ഒരു കടയില്‍ പോയി കിട്ടാവുന്നത്‌ നോക്കി വാങുക. ടേസ്റ്റുകള്‍ തീര്‍ച്ചയായും വ്യത്യാസമായിരിക്കും)-സു-

ദേവന്‍ said...

അതു പോട്ട്‌, പുസ്തകം വാങ്ങിക്കാന്‍ ആരുമില്ലാതെ തനിയേ പോകണം കേട്ടോ. പറ്റുമെങ്കില്‍ ഒരു ബുക്ക്‌ ഫെയറിനു തന്നെ പോകണം.

എന്നിട്ട്‌ തെക്കോട്ടും വടക്കോട്ടും നടന്ന് അളിച്ചു വാരി എടുത്ത്‌ കവര്‍ പേജു വായിച്ചും ശര്‍ര്‍ര്‍ എന്നു പേജു മറിച്ചും നോക്കി, മോന്ത കോട്ടി തിരിച്ചു വച്ച്‌, ചാടി അടുത്തതെടുത്ത്‌, മനസ്സില്‍ കയ്യിലുള്ള കാശിന്റെ കണക്കും കൂട്ടി "ങാ എന്നെങ്കിലും വാങ്ങിക്കണം" എന്നു പറഞ്ഞ്‌ തിരിച്ചു വച്ച്‌, പിന്നെയൊരെണ്ണം എടുത്ത്‌ അതില്‍ മനസ്സു മൊത്തം അപ്പ്‌ളൈ ചെയ്ത്‌ പരിസരം അറിയാതെ നില്‍ക്കുമ്പോ മുതുകത്ത്‌ പഠേ എന്ന് അടി കിട്ടി ഞെട്ടിത്തിരിഞ്ഞ്‌ വര്‍ഷങ്ങളായി കാണാത്ത ഒരു സുഹൃത്തിനെക്കണ്ട്‌, ആ സുഹൃത്തിന്റെ കൂടെ നില്‍ക്കുന്ന അപരിചിതരെയെല്ലാം പരിചയപ്പെട്ട്‌, എല്ലാരുമൊത്ത്‌ വിലവര്‍ദ്ധനയെ പ്രാകി, പിന്നെയും നടന്ന്, തര്‍ക്കിച്ചും വഴക്കു കൂടിയും ഓരോന്നെടുത്ത്‌, കൂടെ നില്‍ക്കുന്നയാള്‍ തിരഞ്ഞെടുത്തതിനെ "മനുഷ്യരാരെങ്കിലും ഇതു വായിക്കുമോടേ" എന്നു പുച്ഛിച്ച്‌ (ശരിയായോ എന്റെ പുച്ഛം, ഗുരുക്കളേ?) ബലത്തില്‍ തിരിച്ചു വയ്പ്പിച്ച്‌, അവസാനം ഒരു ചുമടു നിറയെ പുസ്തകം വാങ്ങി ഇറങ്ങി വരണം. എനിക്ക്‌ പുസ്തകം കൊണ്ട്‌ എറ്റവും ഉം വലിയ ആനന്ദം കിട്ടുന്നത്‌ അതു വാങ്ങുമ്പോഴാണ്‌ .. ആ രസം നഷ്ടമാക്കല്ലേ.

പാപ്പാന്‍‌/mahout said...

ദേവന്‍ പറഞ്ഞതു വളരെ ശരി. പിന്നെ കേട്ടിട്ടില്ലാത്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഞാന്‍ പുസ്തകം നിവര്‍ത്തി പേജുകളുടെ ഇടയില്‍ മണത്തുനോക്കി ഇഷ്ടപ്പെട്ടാലേ വാങ്ങാറുള്ളൂ :)

എന്റെ ഒരു പ്രിയപ്പെട്ട കഥാകൃത്തായ ഇ. ഹരികുമാറിന്റെ ചില കഥകള്‍ പി ഡി എഫ് രൂപത്തില്‍ അദ്ദേഹം തന്നെ വെബ്ബില്‍ ഇട്ടിട്ടുണ്ട് ഇവിടെ.

ആനക്കൂടന്‍ said...

പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ കൂടി വായിച്ചിരിക്കേണ്ടവയില്‍ പെടുത്താം.

മാടശേരിയുടെ കുഞ്ചനു ശേഷം എന്ന ഒരു പുസ്തകമുണ്ട്. വിവിധ സാഹിത്യ ശാഖകളുടെ തുടക്കകാലത്തെക്കുറിച്ചുള്ള വിവരവും, മലയാളത്തില്‍ 85 വരെ (വര്‍ഷം മുന്നോട്ടോ പിന്നോട്ടോ അല്പം മാറിയേക്കാം)ഇറങ്ങിയിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളുടെയും പേരു വിവരവും ഇതില്‍ കൊടുത്തിട്ടുണ്ട്. കൂടാതെ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെക്കുറിച്ചുള്ള ചെറു നിരൂപണങ്ങളും എഴുത്തുകാരനെക്കുറിച്ചുള്ള വിവരവും ഇതില്‍ നിന്ന് കിട്ടും.

Anonymous said...

മന്ജിത് പറഞ്ഞതുപോലെ ലോകത്തെവിടേയും കാണാത്ത ബഷീറ് കൃതികള് പത്തു തവണ വായിക്കുക. അതിനുശേഷംപൊറ്റേക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിക്കുക നാലു വട്ടം. രണ്ടാവറ്ത്തി സ്ഖറിയ കഥകള് വായിക്കുക(ആധുനികനാകാന്). ഒരു നല്ല മലയാളം ഡിക്ഷ്ണറി വാങ്ങുക. നിങ്ങള് കഥ എഴുതുകയാണു.

സിദ്ധാര്‍ത്ഥന്‍ said...

എം പി നാരായണപിള്ളയ്ക്കു്‌ കാര്യങ്ങളെ മറ്റൊരു രീതിയില്‍ കാണാനും അവതരിപ്പിക്കാനുമുള്ള കഴിവു്‌ അപാരമാണു്‌. പരിണാമം കൂടാതെ ആറാം കണ്ണു്‌ എന്നൊരു ലേഖനസമാഹാരം കൂടെ അദ്ദേഹത്തിന്റെ പട്ടികയില്‍ പെടുത്തുക.

ഗുരു നിത്യചൈതന്യയതിയുടെ പുസ്തകങ്ങളില്‍ രേഷ്മയ്ക്കിഷ്ടപ്പെട്ടേക്കുമെന്നു്‌ കരുതുന്നവയില്‍ ചിലവ താഴെ.
ഉള്ളില്‍ കിന്നാരം പറയുന്നവര്‍.
രോഗത്തേയും മരണത്തേയും സുഹൃത്തുക്കളാക്കാം.

തല്‍ക്കാലം ഇതു മതി. എഴുതപ്പെടാത്തതു്‌ പറഞ്ഞുവെന്നേയുള്ളൂ.

കൂട്ടത്തിലൊരു സംശയം. ഈ പൂച്ചക്കും കായട എന്നതു്‌ ഒരു പ്രയോഗമാണൊ?

ദേവന്‍ said...

101 ശതമാനം ശരിവച്ചു സിദ്ധാര്‍ത്ഥോ. അനാലിറ്റിക്കല്‍ സ്കില്‍ (എന്താപ്പോ ലതിന്റെ മലയാളം? വിശകലന വിരുതെന്നോ?) ഉള്ള ഒരു മലയാളി എന്നു സ്ഥിരമായി തോന്നുന്നത്‌ നാണപ്പന്‍ ചേട്ടന്‍ എഴുതിയത്‌ വായിക്കുമ്പോഴാണ്‌ . എഴുത്തു സ്കില്‍ ഉള്ളവനു അനാലിറ്റികല്‍ സ്കില്‍ ഇല്ലാ ഇതു രണ്ടും ഉള്ളവനു വിവരവും ഇല്ല എന്ന മലയാളം സെറ്റ്‌ അപ്പില്‍ നാരായണപിള്ളയെ നോക്കിയാല്‍ ബ്രൂക്ക്‌ ബോണ്ട്‌ പരസ്യം പോലെ ഈ പഹയനുണ്ട്‌ ഈ മൂന്നു ഗുണവും എന്നു ആലോചിച്ചു പോകും.
പാപ്പാനേ,
ഹരികുമാറിന്റെ ലിങ്കിനു നാനി, നാനി.

Satheesh said...

പാപ്പാന്റെ ലിങ്കിനു നൂറു നന്ദി... ഇനി ഇതുപോലെ വല്ലതും പറയാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഒന്ന് പറഞ്ഞേക്കണേ..
മഞ്ജിത്തേ, വായിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് പറ്റിയ ഒന്നല്ല ആ പറഞ്ഞ രണ്ടും, എന്നെനിക്ക് തോന്നി.. ആതുകൊണ്ട് പറഞ്ഞതാണ്..വിട്ടു!!!
സായിപ്പിന്റെ ഭാഷയില്‍ കുറച്ചെണ്ണം ഈ അടുത്ത കാലത്ത് വായിച്ചത് ഓര്‍മ വരുന്നു. confessions of an Economic hitman, millennium city, The Great indian novel (Shahi tharoor), The Code Book, Fermats last theorem.

reshma said...

സിദ്ധാര്‍ത്ഥാ, ‘തക്കാളിപെട്ടിക്കും ഗോദ്രേജ് പൂട്ടോ‘ സ്റ്റൈലില്‍ കണ്ണൂറ് ഭാഗത്ത് പറഞ്ഞുകേള്‍ക്കുന്നതാ ഈ പൂച്ചക്കും കായടയോ...സിദ്ധാര്‍ത്ഥനും ക്യാമറയോ പോലെയേ. കായട=വേറെ ഒരു പണിയും ഇല്ലാത്തവര്‍ ഇരുന്നു ഉരുട്ടിയുണ്ടാക്കുന്ന ഒടുക്കത്തെ രുചിയുള്ള പലഹാരം.

Anonymous said...

പാപ്പ്നേ,എനിക്കും ഇഷ്ടമാണ് ഹരികുമാറിനെ. ഓര്‍മ്മിപ്പിച്ചതിനു നന്ദി. (ഇടശ്ശേരിയുടെ മകനാണ് അദ്ദേഹം)അദ്ദേഹത്തിന്റെ ഒരു കഥ ചിന്തയിലെ തര്‍ജനി മാസികയുടെ ജനുവരി ലക്കത്തില്‍ ഉണ്ട്‌.”എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍”-സു-

bodhappayi said...

രേശ്മ... ഈ പേജ്‌ ഞാന്‍ കടമെടുക്കുന്നു.

ഈ മഹാരധന്മാര്‍ക്കിടയില്‍ ഒരു അണ്ണാറക്കണ്ണനായ ഞാനും എന്റെ കഴിവിനൊത്തു ഒന്നു കാച്ചട്ടെ(വൊ വൊ തന്നെ തന്നെ, ഞാനും കണ്ടു TVS നാഥന്‍). പലിശയായി കൂട്ടിയാല്‍ മതി.

വായിച്ചു തുടങ്ങാന്‍ നല്ലത്‌, നമ്മുടെ കെശവദേവ്‌ എഴുതിയ ഓടയില്‍ നിന്നു തന്നെ. പിന്നെ പെരുംബടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ യും വായിക്കാം. ബാക്കിയെല്ലാം പുലികള്‍ കവര്‍ ചെയ്തു... :)

mariam said...

ഇനി എന്റെ വക..:-D

വൈക്കം മുഹമ്മദ്‌ ബഷീര്‍
മേതില്‍ രാധാകൃഷ്ണന്‍
ചുള്ളികാടു്‌
എ അയ്യപ്പന്‍
OV വിജയന്‍
സക്കറിയ
M.മുകുന്ദന്‍
സുഭാഷ്‌ ചന്ദ്രന്‍
ആനന്ദ്‌

ശെഫി said...

വായിക്കുമ്പൊള്‍ പെണ്ണെഴുത്ത്‌ ആണേഴുത്ത്‌ എന്നൊന്നും ഇല്ല . അതൊക്കെ എഴുതുന്നവര്‍ക്ക്‌ തോന്നുന്നതാണ്‍. വായന തുടങ്ങുംബൊള്‍ പഴയ എഴുത്തുകരില്‍ നിന്നി തുടങ്ങുക. പൊറ്റക്കാട്‌, ബഷീര്‍,തകഴി, എം ടി. എന്‍ സ്‌ മാധവന്‍. കമല സുരയ്യ. കൊചുബാവ. സിതാര, ആനന്ദ്‌, പ്രിയ എ എസ്‌......

ഒരു സന്‍ഗീര്‍ത്തനം പോലെ രണ്ടാമൂഴവും തീര്‍ചയായുൊ വായിക്കുക്‌

Promod P P said...

സി.ആര്‍.പരമേശ്വരന്റെ പ്രകൃതി നിയമം

മുകുന്ദന്റെ ആദിത്യനും രാധയും

വിജയന്റെ ഇതിഹാസത്തിന്റെ ഇതിഹാസം

മാര്‍ക്വെസിന്റെ പേരക്കയുടെ സുഗന്ധം ( വിവര്‍ത്തനം)

സി.വി.ശ്രീരാമന്റെ സൂനിമ,വാസ്തുഹാര,ഇരിക്കപ്പിണ്ഡം (കഥകള്‍)

വി.ആര്‍.സുധീഷിന്റെ സ്വാതന്ത്ര്യത്തിന്‌ വയസ്സാകുന്നു (കഥകള്‍)

ടി.പദ്‌മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി,കടയനല്ലൂരിലെ ഒരു സ്ത്രീ,വനവാസം (കഥകള്‍)

എം.ടി.യുടെ വാനപ്രസ്ഥം

വൈശാഖന്റെ നൂല്‍പ്പാലം കടക്കുന്നവര്‍

കാക്കനാടന്റെ ഒറോത

സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും

(പെരിങ്ങോടാ.. ആയുസ്സിന്റെ പുസ്തകം സി.വി.ബാലകൃഷ്ണന്റേതാണ്‌.സി.വി ശ്രീരാമന്റെ അല്ല.)