Monday, December 19, 2005

അമ്മുവും , അമ്മൂന്റെ അമ്മയും

(അതുല്യയുടെ അപ്പൂന് ഒരു കൂട്ടായി,
സൂ വിന്റെ
കാഞ്ചനയോട് കടപ്പാടോടെ)

അമ്മേ, കരയല്ലേ! എനിക്ക് നോവുന്നു
ചോരമണം മാറാത്ത എന്നെ നോക്കി
നാളെ അമ്മ ചിരിക്കില്ലേ? കരയല്ലേ!

എന്തിനെന്നോട് മിണ്ടുന്നു?
നിന്റെ വിളിക്കുത്തരം നൽകാൻ എനിക്കാവില്ല.
ലോകത്തോട് പൊരുതി നിന്നെ- വയ്യ
ആർക്കും വേണ്ടാത്തവളായി, ഭാരമായി
എന്തിനു നിന്നെ ഈ ഭൂമിയിലേക്ക് പെറ്റിടണം?
വേണ്ട- നീ ഒരു കിനാവായിരുന്നെന്ന്...

കിനാവല്ല ഞാൻ; അമ്മയുടെ ഉള്ളിൽ
അള്ളിപിടിച്ചിരിക്കുന്ന സത്യമല്ലേ?
എനിക്കു കൊതിയായി പ്രകാശം കാണാൻ,
കൊതിയായി, അമ്മ കാണുന്ന കാഴ്ചകൾ കാണാൻ!
അമ്മയുടെ വിരലിനെ എന്റെ കുഞ്ഞുവിരലുകൾ
പുണരുന്നതു കാണണ്ടേ എന്റമ്മക്ക്?
നാളെ അമ്മ ഒറ്റക്കാകുമ്പോൾ‍
ഞാൻ ഉണ്ടാവില്ലേ അമ്മയുടെ കൈ പിടിക്കാൻ?
അമ്മയുടെ പാൽ കുടിച്ച്, ചൂടേറ്റ് വളർന്നു
നാളെ ഞാൻ അമ്മക്കൊപ്പം നടക്കില്ലേ?
പിന്നെ, എന്നിലൂടെ മറ്റൊരെന്നെ അമ്മക്ക് കിട്ടില്ലേ?


ഇരുട്ടിൽ കിടക്കുന്ന നിനക്കെന്തറിയാം?
എന്തിനെന്നെ ഇങ്ങനെ- വേണ്ട
എനിക്ക് നോവില്ലെന്നാണോ?
നീ ഒരു അപ്പു ആയിരുന്നെൻകിൽ!

വേണ്ട – നീ ഇല്ല!

അമ്മേ ! കണ്ണു തുറക്കമ്മേ!
എന്നെ പിഴുതുകളയരുതെന്ന് പറ
എന്നെ ഒന്നു കരയാനനുവദിക്കൂ
എണീക്കമ്മേ
അമ്മൂന്റെ അമ്മേ
അമ്മേ!
-----

(മൂഡ് മാറ്റാൻ :
‘അമ്മൂന്റെ അമ്മ =അമ്മൂമ്മ’ എന്ന് തിളക്കം വാലാ ദിലീപ്)

14 comments:

Jo said...

vaLare nannaayi... first time here. ineem kooduthal ezhuthaan apEksha. :-)

വര്‍ണ്ണമേഘങ്ങള്‍ said...

അനാഥത്വത്തിലേക്കു വളരുന്ന ഒത്തിരി അമ്മുമാരില്ലേ ...
അവൾ അനാഥയാകുന്നതിലും നല്ലത്‌ ഇല്ലാതെയാകുന്നതല്ലേ..

Anonymous said...

അമ്മൂ, നിന്റെ വര്‍ഗ്ഗം കണക്കെഴുതാന്‍ തുടങ്ങാതെടുത്തോളം കാലം ആരൊക്കെയോ ചേര്‍ന്നു കൂട്ടികിഴിച്ച നഷ്ട്ടങ്ങളുടെ പട്ടികയിലാണു നിന്റെ സ്ഥാനം.അതുകൊണ്ടു അമ്മൂന്റെ അമ്മയെ ശപിക്കരുതേ ....

കല്ല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ലാത്ത ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ ബംഗ്ലാദേശില്‍ നിന്നും വിലകൊടുത്തു പെണ്‍കുട്ടികളെ വാങ്ങിക്കുന്ന കാര്യം NDTV റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.മനീഷ്‌ ഛ സംവിധാനം ചെയ്ത എന്ന http://www.matrubhoomithefilm.com/സിനിമ രേഷ്‌മ കണ്ടിട്ടുണ്ടോ? പറ്റുമെങ്കില്‍ കാണണം
...Records say that there are around 50 million women missing from the Indian population

ദേവന്‍ said...

തുളസീ,
ഒരു പഴയ ചിത്രമുണ്ടായിരുന്നു. ദീപ്തി നവാൽ ഒരു ഗ്രാമീണ പെൺകുട്ടി. ഓരു സെൻസേഷണലിസ്റ്റ് പത്രക്കാരൻ അവളെ വിലക്കു വാങ്ങി കല്യാക്കം കഴിക്കുന്നു കോളിളക്ക ന്യൂസ് കിട്ടാൻ . അവളാകട്ടെ ഈ നാഗരികനു ചുറ്റും പുതിയ ജീവിതം സ്വപ്നം കാണുന്നു.. എതു പടമെന്നോർമ്മയുണ്ടോ?

Anonymous said...

ദേവാ, അത്‌ ജഗ്‌ മുണ്ട്ര സംവിധാനം ചെയ്ത "കമല" ആണെന്നു തോന്നുന്നു. അദ്ദേഹം അവസാനം നന്തിത ദാസിനെ വെച്ചു ചെയ്ത Bhavandhar (sand storm), ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന Provoked(Engilish film,cinemotography Madhu Ambat)സ്ത്രീപക്ഷ ചിത്രങ്ങളാണ്‌. രണ്ടും വളരെ കോളിളക്കം സൃഷ്ട്ടിച്ച സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌.

ചില നേരത്ത്.. said...

ഈ കവിത എന്നെ ഇത്രയധികം വിഷാദമൂകനാക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല..

myexperimentsandme said...

വളരെ ഇഷ്ടപ്പെട്ടു.... ചെറിയ ഒരു കൊളുത്തിവലിക്കൽ...

അവസാനത്തെ ആ കളർ ഗ്രഡേഷൻ വളരെ അനുയോജ്യമായിരിക്കുന്നു... എഴുത്തുകാരിയും സംവിധായികയും സമന്വയിച്ചതുപോലെ..

അഭിനന്ദനങ്ങൾ

അതുല്യ said...

നന്നായീ. പക്ഷെ എന്റെ 16ആ-മത്തെതിലേ റോസിയേപോലെ മരിയ്ക്കുന്നതിലും നല്ലത്, ഈ ലോകമെന്ന നരകത്തിലെത്തിപെടാതിരിയ്കുന്നതാണു രേഷ്മ.
അഭിനന്ദനങ്ങൾ -- ആ കളർ ഗ്രഡേഷനു!!

reshma said...

ഈ ലോകത്ത് ജനിക്കാതെ പോണതായിരിക്കോ അമ്മൂന് നല്ലത്?ആയിരിക്കാം.എനിക്കറിയില്ല. കേൽക്കുന്നവർ‍ക്കെല്ലാം അമ്മുവും റോസിയും തീരാത്ത നൊമ്പരമായി മനസ്സിൽ‍ നിൽ‍ക്കുന്നു, എന്നിട്ടും എന്നും അമ്മൂന് പ്രകാശം വിലക്കപ്പെടുന്നു, എന്നും റോസി വഴിവക്കിൽ‍ ബിരിയാണിപൊതിയിൽ‍ കുടുങ്ങുന്നു. എനിക്കറിയില്ല.
തുളസി, കാണാൻ‍ ശ്രമിക്കാം.
ഇബ്രു, ഇതിനെ കവിത എന്നൊന്നും വിളിക്കല്ലേ.
അഭിപ്രായങ്ങൾ‍ക്ക് നന്ദി.

രാജീവ് സാക്ഷി | Rajeev Sakshi said...

അമ്മുവാണോ ശരി. അമ്മയാണോ ശരി. അതോ രണ്ടും തെറ്റുകളാണോ? അറിയില്ല. ശരികളും ശരികേടുകളും ചുറ്റിപ്പിണഞ്ഞ് അഴിക്കാനാവാതെയായിരിക്കുന്നു. കയ്യില്‍ തടഞ്ഞ തുമ്പ് ശരിയുടേതായിരുന്നെന്ന് നമുക്കാശ്വസിക്കാം.
നന്നായിട്ടുണ്ട്.

Visala Manaskan said...

ഗംഭീരം.

മിനിമം എല്ലാ മലയാളികളെങ്കിലും ഈ കഥയൊന്നു വായിച്ചിരുന്നെങ്കിൽ.... ഒരു അമ്മുവിനും ഇങ്ങിനെ സംഭവിക്കാതിരുന്നെങ്കിൽ......

എന്നൊക്കെ ഞാൻ ആഗ്രഹിച്ചുപോകുന്നു.

കളറുകൊണ്ടുള്ള കലാപരിപാടിയടക്കം എല്ലാം ടോപ്പായിട്ടുണ്ട്‌.

reshma said...

സാക്ഷി, കിട്ടിയ തുമ്പ് പുലിവാൽ‍ തുമ്പാവുമോ?
വിശാലാ, ആമേൻ‍.

Cibu C J (സിബു) said...

അവസാനം അക്ഷരങ്ങള്‍ ഡിമ്മാക്കി, ശബ്ദം അകന്നു പോകുന്നതായി കാണിച്ചിരിക്കുന്ന ടെക്നിക് എനിക്ക്‌ വളരെ ഇഷ്ടമായി.

reshma said...

സിബു :)