Tuesday, January 24, 2006

ഹാഡൂഡൂഡൂ

വഴിയിൽ വെച്ച് കണ്ടുമുട്ടിയാൽ ചുണ്ടുകൾ വശങ്ങളിൽ മേലോട്ട് വലിച്ച് ഞങ്ങൾ മെസ്സേജ് പ്ലേ ചെയ്യും
HiHowdoyoudo
Goodthankshowareyou
പിന്നെ ധൃതിയിൽ സ്വന്തം മാളങ്ങളിലേക്ക് കയറി വാതിൽ‍ വലിച്ചടക്കും.
ഞങ്ങൾ അയൽവാസികൾ‍, പേരുകൾ streetno.123, 456, 789...

14 comments:

rocksea | റോക്സി said...

so howdeededee

സാക്ഷി said...

"ഹാഡൂഡൂഡൂ" പറയാനുള്ള ബന്ധം ആശ്വാസ്യകരമാണ് രേഷ്മ. ഇന്നത്തെ ചില കുടുംബങ്ങളില്‍ പോലും അതു കാണുന്നില്ലെന്നതാണ് സത്യം.

"ഞാന്‍, എന്‍റെ, എനിക്ക്.." അതിനപ്പുറം ഒന്നുമില്ല. "നമ്മള്‍.. നമ്മുടെ" എന്നീ പ്രയോഗങ്ങളുടെയെല്ലാം പ്രസക്തി തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വാര്‍ത്ഥതകൊണ്ട് സ്വയം തീര്‍ത്ത ഒരു പട്ടുനൂല്‍ക്കൂടിനുള്ളിലെ പുഴുക്കളാണ് നമ്മള്‍. ആ കൂട് എന്നും നമുക്കു ചുറ്റുമുണ്ടാവുമെന്ന് നാം തെറ്റിദ്ധരിക്കുന്നു. സ്വപ്നങ്ങള്‍ നെയ്യുന്നു. തിരിച്ചറിവുണ്ടാവുമ്പോഴേക്കും സായന്തനമായിക്കഴിഞ്ഞിരിക്കും. തിരിച്ചുപോകാന്‍ ഒരു മിന്നമിനിങ്ങിന്‍റെ നുറുങ്ങുവെട്ടം പോലും കൂട്ടിനുണ്ടാവില്ല.

ഒന്നുരണ്ടു വരികളിലൂടെ രേഷ്മ ഒരുപാട് സത്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്.

സു | Su said...

ഇത്രയേ വേണ്ടൂ. അധികമാവാത്തതാ നല്ലത്.

how do you do ;)

സ്വാര്‍ത്ഥന്‍ said...
This comment has been removed by a blog administrator.
സ്വാര്‍ത്ഥന്‍ said...

ഹാഡൂഡൂഡൂ?
“അവ്ഡെ എവ്ഡെയെങ്കിലുമൊക്കെ ഇഡൂ!“

Anonymous said...

കഴിഞ മാസം എം.ടി ഇവിടെ വന്ന്‌ പ്രസംഗിച്ചു:“നമ്മള്‍‍ ഒറ്റപ്പെട്ട തുരുത്തുകള്‍ ആവുകയാണ്” (ഇവിടെ നമ്മള്‍ പ്രയോഗത്തിന് പ്രസക്തിയുണ്ടേ സാക്ഷീ. -സു-(സുനില്‍)

ചില നേരത്ത്.. said...

ബന്ധങ്ങള്‍ ബന്ധനങ്ങളാക്കാതിരിക്കാന്‍ H D Y D തന്നെ ധാരാളം.
world without strangers ഒരു പരസ്യ വാചകം മാത്രമല്ലെ..

Thulasi said...

അതുപോലും പറയാതെ ഒന്നും മിണ്ടാതെ ഒതുങ്ങി കൂടുന്നതിലും ചില സുഖങ്ങളുണ്ട്‌.

അതുല്യ said...

വഴിയിലു വച്ചു കണ്ടവരുടെ കാര്യം നിസ്സാരം രേഷ്മേ,

ദുബായിക്കാരിവിടെ ഒരു ഒരോഫീസിനകത്ത്‌, ഒരേ മേശ പങ്കിടുന്നവർ....

hi, when she's going to be back?

who? ho! i havent noticed her yet.. never keep track u know..

Less communication - more pleasure.

കേരളത്തിലെ സർകാരാഫീസീന്ന് ഇവിടെയ്ക് കുടിയേറിയപ്പോ, ആദ്യം എന്നെ ചില ഞെട്ടിച്ച കാര്യങ്ങളാലോചിക്കുമ്പോ, ഇതു വരെ ആത്മഹത്യ ചെയ്യാതെ ഇന്നുവരെയെത്തിയത്, ചിലപ്പോ ഒരു ഏട്ടാം അൽഭുതമാവാൻ സാധ്യതയുണ്ട്. She have a son, who calls her "amma" and every day he calls her at 1 pm in mobile, just to say, he is back from school.... no manners you see....updating on simple things... സായിപ്പിനു രസിയ്ക്കില്ല.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ഒന്നുകൂടി ഇല്ലേ " ഹാവ്‌ എ നൈസ്‌ വീക്കെൻഡ്‌ !!!"

ബിന്ദു

അരവിന്ദ് :: aravind said...

ഹൌഡൂയൂഡൂവിനെ മാത്രം പഴിക്കണ്ട..

“ആഹ്, എന്തോ ഒക്കെ ഒണ്ട്?..”
“ഓ, ഒന്നുമില്ല, അങ്ങനെ പോകുന്നു..അവിടെ സുഖം?”
“ആ, സുഖം..പിന്നെ?..”
...
...
...
ശരി എന്നാലേ, കാണാം..”
“കാണാം..ബൈ.”

Reshma said...

ഇതെല്ലാം കേട്ടിട്ട് പേരറിയാത എന്റെ അയൽ‍വാസിയോട് ഡുഡുഡു എൻകിലും പറയാനാവ്ണ്ടല്ലോന്നായി:)

അതുല്യ(ചേച്ചി?), മൂപ്പർ‍ക്ക് ഗൂഗിൾ സേർ‍ച്ചിൽ കൂടെ ജോലിചെയ്യുന്നതാരാണെന്ന് നോക്കാൻ മറന്നുകാണും ല്ലേ:)
ബിന്ദു, ബ്ലോഗ്, ബ്ലോഗ്...വേഗം, വേഗം

സ്വാര്‍ത്ഥന്‍ said...

രേഷ്മാ
ഇതിന് മറുപടി...