നാലു വർഷങ്ങൾ ഈ രാജ്യത്ത്, എന്നിട്ടും ഒരു ടൂറിസ്റ്റിനെ പോലെയേ തോന്നുന്നുള്ളൂ; ഒരു ടൂറിസ്റ്റിന്റെ വിസ്മയത്തോടെ പുത്തൻ അനുഭവങ്ങൾ ഒപ്പിയെടുത്ത്, നഗരങ്ങളുടെ ആഘോഷങ്ങളെ ഇത്തിരി അകലെ നിന്ന് നോക്കി കണ്ട്, ഒരു ടൂറിസ്റ്റിന്റെ ലാഘവത്തോടെ ഈ നാടിന്റെ ദുഖങ്ങളെ അറിയാതെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങി, ലൈബ്രറികളും മ്യൂസിയങ്ങളും കയറിയിറങ്ങി നാല് വർഷങ്ങൾ.
വിറങ്ങലിച്ച് നിന്ന ഭൂമിയിൽ നിന്ന് പച്ചപ്പായി പൊട്ടിമുളച്ച്, പിന്നെ മത്ത് പിടിപ്പിക്കുന്ന നിറങ്ങളായി , ഒടുവിൽ എല്ലാ നിറങ്ങളേയും അടക്കിപിടിക്കുന്ന വെള്ളയായി കടന്നു പോകുന്ന നാലു ഋതുക്കളുടേയും വശ്യത ഞാനറിയുന്നു. അറിയാത്തത് , ലൈബ്രരികളും മ്യൂസിയങ്ങളും പറഞ്ഞ് തരാത്തതും, എന്നെ കാണുമ്പോൾ ‘നല്ല ദിവസം’ നേർന്ന് കൊണ്ടെന്റെ അയൽവാസി നടത്തത്തിന്റെ വേഗത കുട്ടുന്നത് എന്തിനെന്നും, സൂപ്പർമാർക്കറ്റിൽ കൌണ്ടറിനു പിറകിലെ പെൺകുട്ടിയുടെ മസ്കാര പുരട്ടിയ കണ്ണുകളിലെന്തേ ഇത്ര്യയും ദു:ഖമെന്നും.
ഒരു ടൂറിസ്റ്റിനെ പോലെ കാഴ്ചകൾ ഒപ്പിയെടുത്ത്, അറിയാതെ, അറിയപ്പെടാതെ നാലു വർഷങ്ങൾ.എന്നിട്ടതിനെ പറ്റി സ്വന്തം ഭാഷയിൽ എഴുതാനിരുന്നപ്പോ വാക്കുകൾ മറുഭാഷയുടെ ഇടയിലെവിടെയോ മറഞ്ഞും കിടക്കുന്നു.ഇതെന്തോരു കഷ്ടാണിഷ്ടാ!
10 comments:
ഈ മര്‍ത്ത്യന്റെ നെരമ്പോക്കുകള്‍ സന്ദര്‍ശിച്ചതിന് നന്ദി.
സഖി പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ ഇതിന് കാരണക്കാര്‍ നാം തന്നെയല്ലെ. സ്വന്തം identity വ്യക്തിത്ത്വം, സംസ്കാരം, orgin, roots എന്നീ ചിന്തകളല്ലെ പലപ്പൊഴും നമ്മളെ ഈ ടൂറിസ്റ്റിന്റെ വേഷവുമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതെന്റേതല്ലെന്ന ചിന്ത, പലതുമായി പൊരുത്തപ്പെടാന്‍ മനസ്സിന് കഴിയില്ല എന്ന വിശ്വാസം, കാലക്രമെണ സ്വന്തം നാട്ടിലും ടൂറിസ്റ്റുകളാക്കി തീര്‍ക്കുന്ന അവസ്ത.
സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട പെണ്‍കുട്ടിയുടെ കണ്ണില്‍ കണ്ട വിഷാദവും, പണ്ട് ബാലരാമന്റെ കടയില്‍ എടുത്ത് കൊടുക്കാന്‍ നിന്ന ഒന്നും മിണ്ടാത്ത പയ്യന്റെ കണ്ണില്‍ കണ്ട വികാരവും ഒന്നുതന്നെയെന്ന് കരുതാന്‍ കഴിയാതെ പോയ ഒരു ശരാശരി പ്രവാസിയുടെ മനസ്സ്. ഞാനും സഖിയും, മറ്റനേകം പേരും അടങ്ങുന്ന NRI കൂട്ടം.
ഏത് നാട്ടിലും മനുഷ്യനെ മനുഷ്യനായി (മനുഷ്യനായി മാത്രം) കാണാന്‍ കഴിയുന്ന ദിവസം വരും, നമ്മളിലൂടെ തന്നെയകട്ടെ ആ തുടക്കം.
ഈ ഭൂമിയില്‍ത്തന്നെ ടൂറിസ്റ്റ് ആയിട്ട് ജീവിക്കുകയാണെന്നാ എനിക്ക് തോന്നുന്നത്.
വീണിടം വിഷ്ണുലോകമാക്കൂ.
പ്രവാസത്തിന്റെ നാലാം വര്‍ഷത്തിന് ആശംസകള്‍.
-ഇബ്രു-
ഒരേ തൂവൽ പക്ഷികൽ :)
ബിന്ദു
മർത്യസഹോദരാ, നിങ്ങളെന്നെ ‘ചി.ശ്യാമള’യാക്കി ട്ടോ. ശരിയാണ്, ഇത്തിരി അകലം വെച്ചേ ചുറ്റുലിം നോക്കികാണാറുള്ളു. ആ അകലം മുറിച്ച് കടക്കാൻ...സമയം എടുത്ത് ഇത് വായിച്ച്, മറ്റൊരു വശം കാണിച്ച് തന്നതിനു ജസാക്കള്ളാ ഖൈറൻ , ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ.
സൂ ഈയിടെ ഫിലോ. മൂഡിലാണാല്ലോ:)
ഇബ്രു, ഡാൻകി!
ബിന്ദു, ബ്ലോഗ് ബ്ലോഗ്, വേഗം വേഗം!!
രേഷ്മ്മ,
പ്രവാസം ജീവിതത്തിന്റെ ഭാഗമാകുമ്പോൽ
യാത്രക്കാരന്റെ വേഷം ഒരു അനിവാര്യതയാകുന്നു.
പക്ഷെ നമ്മുടെ കാഴ്ചകളുടെ പരിധികളും ദൂരവും മാനങ്ങളും നിയന്ത്രിക്കുന്നത് നമ്മൽ തന്നെയല്ലേ?
ഓരോ നാട്ടിലും ഒരു മുസാഫിറായി കഴിയുന്നതു ഒരു തരത്തിൽ ഒരു തരം സുഖം തന്നെയാണെന്നെനിക്കു തോന്നുന്നു..
Mitti ki jo khushboo, tu kaise
bhoolaayega
Tu chaahe kahin jaaye, tu laut ke aayega
Nayi nayi raahon mein, dabi dabi aahon mein
Khoye khoye dilse tere, koyi ye kahega
Ye jo des hai tera, swades hai tera, tujhe hai pukaara
Ye woh bandhan hai jo kabhi toot nahin sakta
>> എന്നെ കാണുമ്പോൾ ‘നല്ല ദിവസം’ നേർന്ന് കൊണ്ടെന്റെ അയൽവാസി നടത്തത്തിന്റെ വേഗത കുട്ടുന്നത് എന്തിനെന്നും
ഡെയിലി കുളിക്കാറുണ്ടെന്നുറപ്പാണല്ലോ അല്ലെ?
>>സൂപ്പർമാർക്കറ്റിൽ കൌണ്ടറിനു പിറകിലെ പെൺകുട്ടിയുടെ മസ്കാര പുരട്ടിയ കണ്ണുകളിലെന്തേ ഇത്ര്യയും ദു:ഖമെന്നും
അതിനു മുന്നെ അവിടുന്നെന്തെങ്കിലും സാധനം അടിച്ചു മാറ്റിയാരുന്നോ? അതിന്റെ പൈസാ പാവം ആ കൊച്ചാരിക്കും കൊടുത്തെ.
:-)
‘നല്ല ദിവസം‘ , ‘ഹാഡൂഡൂഡൂ‘ യിലുമൊക്കെ ഒരാത്മാര്‍ത്ഥതയില്ലായ്മ കണ്ടുവോ. തിരിച്ചാശംസിക്കുമ്പോള്‍ ഒരു വല്ലായ്മ. പലപ്പോഴും തോന്നിയിട്ടുണ്ട് ഇവര്‍ക്കു വെറുമൊരു ‘Hai' ലൊതുക്കിയാല്‍ പോരേന്ന്.
എന്താ തുളസി പറഞ്ഞേ ? ചപ്പാത്തി കഴിക്കാത്തതുകോണ്ട് ഹിന്ദി അറിയാനും പാടില്ല. :(
നളാ, ഈ പാട്ട് "സ്വദേസ്" എന്ന ചിത്രത്തിനു വേണ്ടി ഏ ആര്‍ റഹ്‌മാന്‍ കമ്പോസ് ചെയ്തതാണ്
.ഈ പാട്ട് കേട്ടിട്ട് നാട്ടിലേക്ക് തിരിച്ചു വന്ന പ്രവാസിയെക്കുറിച്ച് എവിടേയോ വായിച്ചിട്ടുണ്ട്. ഈ പാട്ടിന് ഷെഹനായി വായിച്ചിരിക്കുന്നത് ഉസ്താദ് ബിസ്‌മില്ലാ ഖാനാണ്. ഹൃദയത്തില്‍ തോടുന്ന സംഗീതം
"...ആ മണ്ണിന്റെ മണം അത് നീ മറക്കുവതെങ്ങനേ, പുതിയ കാഴ്ചകളില്‍ കണ്ണു കഴച്ച്,നിനക്ക് നിന്നെ തന്നെ എങ്ങോ നഷ്ട്ടപെടുമ്പോള്‍ ഹൃദയത്തില്‍ നിന്നും നിന്നോട് ആരോ മന്ത്രിക്കും, നിന്നെ നിന്റെ നാട് തിരിച്ചു വിളിക്കുന്നു വെന്ന്. നിനക്ക് തിരിച്ചു പോകാതിരിക്കാനാവില്ല കാരണം അത് ഒരിക്കലും അടര്‍ത്തിമാറ്റാനാകാത്ത സുഖമുള്ള ഒരു ബന്ധനമാണ്..."
പാട്ട് വേണമെങ്കില്‍ അയച്ചുതരാം
Post a Comment