...ഇതൊന്നും കൊണ്ടായില്ല... ഫ്രോസൻ ഇലയട, നെല്ലിക്ക, വെള്ളാപ്പം, തട്ട് ദോശ...
You've got 9 new messages എന്ന് കണ്ട് ഓടിച്ചെന്ന് മെയിൽ തുറന്ന് ലൈബ്രരിയിൽ നിന്നുള്ള ഓവർഡ്യൂ നോട്ടീസ് ഒന്നും, മിസ്സിസ്.മിരിയം അബാച്ചയുടേയും കുടുംബക്കാരുടേയും വക എട്ടും കാണുമ്പോ തോന്നുന്ന അതേ കുളിർമ്മ തന്നെയാ ഇതിലേതെൻകിലും വാങ്ങി, ചൂടാക്കി കഴിക്കാൻ നിന്നാൽ തോന്നുക.
എന്നാലും മരവിച്ചു തുടങ്ങിയ ഓർമ്മകളെ ചൂടാക്കിയെടുക്കാൻ ഈ ഫ്രോസൻ സംഭവങ്ങൾ മതി.
10 comments:
:)
അതിന്റെ എല്ലാം കൂടെ യാന്ത്രിക ഉത്സവങ്ങളും മരവിച്ച വികാരങ്ങളും.
യഥാര്‍ത്ഥത്തില്‍ ഇതെല്ലാം കിട്ടുന്നതില്‍ ആശ്വസിക്കുകയല്ലേ വേണ്ടത്? ഗൃഹാതുരത്വവും പാക്കറ്റ് ഫുഡ്ഡും..എത്രായിരം പേര് തിന്നാതെ, തിന്നാന്‍ കിട്ടാതെ മരിക്കുന്നു. അതിലേറെ പേര് തിന്ന് മരിക്കുന്നു. വിതരണത്തിലെ അസന്തുലിതാവസ്ഥ ആരെയും ദു:ഖിപ്പിക്കുന്നില്ലല്ലൊ, അതാണ് വലിയ സങ്കടം.
ഫ്രോസന്‍ ആണെങ്കിലും വാങ്ങിക്കഴിക്കൂ രേഷ്മ..
ഇതു കൊണ്ടു നാട്ടില്‍ കുറെ പേര് നല്ല നെല്ലുകുത്തരി കഞ്ഞി കുടിച്ചു കഴിയട്ടെ...
ഹാ, ഉള്ളതുകൊണ്ട് ഓണം പോലെ...
രുചികളുടെ അതിജീവനം
കുറച്ചുനാളായി എല്ലാവരും കൂടി മനുഷ്യനെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട്. 'ഇലയട' എന്നു വായിച്ചപ്പോള്‍ തന്നെ നാവില്‍ വെള്ളം വരുന്നു.
:)
എന്നേപ്പൊലെ ജീവിക്കാന്‍ വേണ്ടി ചോറും കറീയും വെക്കുന്നവര്‍ക്ക് പലപ്പോഴും ഈ ഫ്രൊസന് ഫൂഡ് ഒരു ആശ്വാസമാണ്.. എങ്കിലും, പഴയതെത്രനാള് ഫ്രിഡ്ജിലിരുന്നലും പഴയതു തന്നെ..
but that Nilamel Ilayada sucks....nothing inside...I love it only if the filler is with lot of grated coconut and sharkara..
but...ullathu kondu onam pole as some one said in comments...
Post a Comment