നൂല്‍ പാലത്തിലൂടെ നടന്ന് തുടങ്ങിയപ്പോള്‍ എഴുതാന്‍ കൊതിച്ച കവിത അപ്പുറത്ത് നിന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. മുറുകെ പിടിച്ചതെല്ലാം വലിച്ചെറിഞ്ഞ് ഇറച്ചികഷ്ണമായി പിടയുമ്പോള്‍ എഴുതിതുടങ്ങിയെന്നാണ് കരുതിയിരുന്നത്.
എഴുതാന്‍ കൊതിച്ച കവിതയില്‍ രണ്ടക്ഷരമേയുള്ളൂ.
ചുണ്ടുകള്‍ വട്ടത്തിലാക്കി പതിയെ തൊടുകയേ വേണ്ടൂ. ശബ്ദമായി.
അര്‍ത്ഥം ഉച്ചരിക്കാനാണ് എനിക്കാവാത്തത്.