1 ശനിയാഴ്ചകളില്‍ രാവിലെയുള്ള ഷിഫ്റ്റില്‍ ഞാന്‍ കോളേജ് ലൈബ്രറിയില്‍ ജോലിയെടുക്കാറുണ്ട്.പുസ്തകങ്ങള്‍ അടുക്കി വെച്ച് ഇനിയും ഉണര്‍ന്നിട്ടില്ലാത്ത ലൈബ്രറിയിലൂടെ നടക്കുമ്പോഴും, ഡോം റൂമില്‍ ലോറീനുമൊത്ത് മക് ആന്‍ഡ് ചീസ് കഴിക്കുമ്പോഴും i'm home.
2 ബോളിവുഡ് ഡ്രാമ; നിനക്കു വേണ്ടി നാട്ടിലേക്ക് മടങ്ങാതെ ഈ മിഷിഗണില്‍...നിന്നെ ഓര്‍ത്ത്...നിന്റെ ഇഷ്ടം പോലെ...നീ മാത്രം - the endless loop.
3 ലിവിങ്ങ് റൂമില്‍ മാന്റല്‍ പീസിനു മുകളില്‍ ഉള്ള sixteen by sixteen inches ugly gaping wound.
4 അമേരിക്കന്‍സ് വെടക്ക്, കറുത്ത അമേരിക്കന്‍സ് കുറച്ചധികം വെടക്ക്. യൂറോപ്പ്യന്‍സ് റേസിസ്റ്റ്സ്. ജൂതന്മാരെ വിശ്വസിക്കാന്‍ പറ്റില്ല. ആഫ്രിക്കന്‍സ് നന്നാവാത്ത കൂട്ടര്‍- കറുമ്പന്‍ ഭരണത്തില്‍ വന്നപ്പോളെന്തായി? അറബികള്‍ ഒട്ടകപ്പുറത്ത് നിന്ന് bmw യിലേക്ക് വീണ കാടന്മാര്‍. ചീനികള്‍ കുരുട്ടുബുദ്ധികള്‍. വടക്കേ ഇന്ത്യക്കാറ് പൊട്ടന്മാര്‍. തെക്കന്‍ മല്ലൂസ് സ്വാര്‍ത്ഥര്‍. This is how you taught me to be ashamed of yourself.
5 സമുദായഹൃദയത്തിന്റെ കാറ് വാഷ് എന്ന് ഡാഡി വിളിക്കാറുള്ള മസ്ജിദ്- that place has always made me feel stained. and daddy, don't you think that the brother who informed you of my tight jeans had no business scanning the girls' basketball session?
6 America under attackജോമട്രി ക്ലാസ്സിലാണ് ഞങ്ങള്‍ വാര്‍ത്തയറിഞ്ഞത് . Must be those damn muslims റ്റെഡ് വില്ല്യംസ് പൊട്ടിത്തെറിച്ചു. മിസ്. ജൂണ്‍ അവനെ ക്ലാസ്സിനു വെളിയിലേക്ക് വിളിപ്പിക്കുന്നതിനു മുന്‍പ് you are so wrong എന്ന് പറയാന്‍ എനിക്കായിരുന്നു. remember the party at home one of those days to celebrate dad's tenure? മാന്റല്‍ പീസിനു മുകളില്‍ തൂക്കിയിരുന്ന സെറി വര്‍ക്കില്‍ തീര്‍ത്ത ആയത്തുല്‍ കുറ്സി, കോഫി റ്റേബിളില്‍ ഉണ്ടായിരുന്ന സുബ്‌ഹാനള്ളാഹ് ക്രിസ്റ്റല്‍ രൂപം- വേറെ എന്തൊക്കെയാണ് അന്ന് നമ്മള്‍ എടുത്തു മാറ്റിയത് മമ്മീ? That's how you taught me to be ashamed of myself.
7 കിമ്പറ്ലി ലേക് ഷോര്‍ ഹോമില്‍ ലാവന്‍ഡര്‍ ചെടികള്‍ക്കിടയില്‍ ജസ്റ്റിന്റെ വയറില്‍ തല വെച്ച് അവന്റെ ശരീരത്തിലെ ഏതൊക്കെ വഴികളിലൂടേയാണ് അവന്റെ ശബ്ദം എന്നിലേക്ക് എത്തുന്നത് എന്നോര്‍ത്ത് കിടക്കുന്ന വൈകുന്നേരങ്ങളില്‍ i don't want to be someplace else or someone else.