Monday, May 29, 2006

വാമിങ്ങ് അപ്പ്

ഒരു മണിക്കൂര്‍ നടന്നിട്ട് തന്നെ കാര്യം.
വില്ല് പവര്‍. അതാണ് വേണ്ടത്.
കണ്ണടച്ച് പാട്ടിന്റെ താളത്തില്‍
15 മിനിറ്റ്
ഇനി കുറച്ചൂടെ വേഗത്തില്‍
വിയര്‍ത്തു തുടങ്ങി. മതിയിനി
ഇനിയും മുപ്പത് മിനിറ്റ് ബാക്കി
ഈ പാട്ടും കൂടെ. ദാ ഇങ്ങനെ കണ്ണും പൂട്ടി
ഒഴിഞ്ഞ കടപ്പുറമാണെന്ന് ആലോചിച്ചോ
ആകാശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് താഴ്ന്ന് തുടങ്ങുന്ന സൂര്യന്‍
അലകള്‍ക്കു മീതെ പാഞ്ഞു നടക്കുന്ന സ്വര്‍ണ്ണ വെളിച്ചം
മതി ഇനി നിര്‍ത്താ‍ാം
ഇതും കൂടെ. തിരകളുടെ സംഗീതം കേട്ട് ഓടുന്നത്…
10 മിനിറ്റ് മാത്രം
ഇനി വയ്യ. കാലുകള്‍ നീങ്ങുന്നില്ല
ബിസ്മിയും ചൊല്ലി. ഇതും കൂടെ
പറ്റൂല
ഒരു അഞ്ച് മിനിറ്റ് മാത്രം.പതുക്കെ, ഒന്ന് തണുക്കാന്‍
കടല്‍കാറ്റേറ്റ്
നിര്‍ത്തി. മതിയായി.
ഞാന്‍ ചത്ത്.

ഇത്ര ജീവനോടെ ഞാനുണ്ടായിട്ടില്ല.

20 comments:

സു | Su said...

ഹാവൂ. തിരിച്ചുവന്നോ?

വാമിങ്ങ് അപ്പ് നന്നായി. യഥാര്‍ത്ഥത്തില്‍ ഒന്നും വേണ്ട. ഒക്കെ ആലോചിച്ച് ഉണ്ടാക്കാമല്ലോ. ഒന്നും കൈപ്പിടിയില്‍ ഒതുങ്ങാതെ പോവില്ല. നടത്തമായാലും ഓട്ടമായാലും ജീവിതമായാലും.

അതുല്യ said...

രേഷ്മേ, ഓ, അപ്പോ ദേവന്റെ ആളാല്ലേ? പാട്ടിന്റെ ലിറിക്സ്‌ ഒക്കെ ഒന്ന് വ്യക്തമാക്കിയേ.

ഹാപ്പി വാര്‍മിംഗ്‌ അപ്പ്‌..
നടക്കു ഓടു...
ഓടലൊരു ശീലമാക്കു

ചില നേരത്ത്.. said...

ഇത്ര ജീവനോടെ ഞാനുണ്ടായിട്ടില്ല.
ഈയൊരു വാക്കാണ് ശ്രദ്ധേയമായത്. നല്ല പ്രയോഗം.
ഇത്തവണയും പോസ്റ്റ് ചെറുതാക്കി :(

ഓഫ് : ബിസ്മി ചൊല്ലുക എന്നാല്‍ ദൈവനാമത്തില്‍ തുടങ്ങുന്നു എന്നുള്ള പ്രാര്‍ത്ഥനയാണ്.. തുളസി എന്നോടിത് ചോദിച്ചതിനാല്‍ ഇവിടെ പറയുന്നു. കഥാകാരി അറബി വാക്കിന്റെ അര്‍ത്ഥമെഴുതാതെയും പോയി.

Anonymous said...

ഒരു തീപ്പൊരി പീലിയാലുഴിഞ്ഞപോലെ...

Kumar Neelakandan © (Kumar NM) said...

രേഷ്മാ, ശരിക്കും ഓടിയതാണോ? അതോ എന്നെപ്പോലെ പുലര്‍കാല സ്വപ്നത്തിലെ വാമിങ്ങ് അപ്പോ?

Adithyan said...

നാളെ രാവിലെ കാടിനു നടുവിലേക്ക്‌ ഒരു സൈക്കിള്‍ യാത്ര ആയിരിക്കും അല്ലെ പ്ലാന്‍ ചെയ്തിരിക്കുന്നത്‌? :-)

അല്ലെങ്കില്‍ ട്രെഡ്മില്‍ തിരിച്ചു വെച്ചിട്ട്‌ വേറെ ഒരു റൂട്ടില്‍ നടക്കുന്നോ‍ :-)

ബിന്ദു said...

കൊള്ളാം ട്ടൊ. നിര്‍ത്താതെ, തുടരൂ. :)

JK Vijayakumar said...

വാമിംഗ്‌ അപ്പ്‌ എന്നതിനു പകരം,
"ചൂടാക്കി ഉണര്‍ത്തല്‍/ഉയര്‍ത്തല്‍"
എന്ന്‌ പച്ച മലയാളത്തില്‍ പരത്തിപ്പറയരുതോ? കുറേക്കൂടി അര്‍ത്ഥസമ്പുഷ്ടമായേനെ....

ശനിയന്‍ \OvO/ Shaniyan said...

രേഷ്മ, ദേവഗുരു അങ്ങനെ പലതും പറയും, പക്ഷേ നിലവും നിലയും നോക്കി ഓടീല്ലെങ്കി വീവരമറിയും ട്ടോ..
:)
ദേ ഞാന്‍ ഓടി, ഗുരുവും ശിഷ്യയും കൂടെ വടിയെടുക്കണ വരെ കാക്കാന്‍ വയ്യ, അതോണ്ടാ.. ;-)

reshma said...

ഇതും വായിച്ചതിന് നന്ദി.

സൂ, വരാതെ എവിടെപോവാനാ?:)

ഏയ് അല്ല അതുല്യേച്ചീ, ഞാന്‍ ദേവേട്ടന്റെ ജന്മശത്രു ഫ്രീ റാസ്കല്‍ സിന്റെ സ്വന്തം ആളാ.പാട്ടൊക്കെ മാറികൊണ്ടിരിക്കും. ഇന്ന് സ്റ്റൈലന്‍ ഗോഗിള്‍സ് ഒക്കെ വെച്ച് കടപ്പുറത്തൂടെ മമ്മൂക്കയായി ‘ചെന്താമരയേ വാ‘ ആയി പോയിരുന്നു;)

ഇബ്രു ‘ബിസ്മി’വ്യക്തമാക്കിയത് നന്നായി.നല്ല കാര്യത്തിന്റെ തുടക്കത്തില്‍ പറയേണ്ടതാണെങ്കിലും‘ബിസ്മിയും ചൊല്ലി ഈ ഉരുളയും കൂടെ’യെന്ന് കുട്ടികളെ തീറ്റിക്കുന്നത് എന്റെ നാട്ടിലെ ഉമ്മ-വല്ല്യുമ്മ മാരുടെ നമ്പറാണ്.

തുളസി,each reader brings himself/herself to a text എന്ന് ഞാന്‍ പരീക്ഷക്ക് പഠിച്ചിരുന്നു :)

കുമാര്‍ മാഷേ, അപ്പോ ഇനിയങ്ങനെ!
ആദിത്യാ, ‘ട്രെഡ്മില്‍ തിരിച്ചു വെച്ചിട്ട്‌ വേറെ ഒരു റൂട്ടില്‍ നടക്കുന്നോ‍ ‘ നോ കമന്റ്സ്!!

ബിന്ദു:)

പഴങ്ങാലം, അന്നേരം തലേല്‍ വന്ന മലയാളപദങ്ങളൊന്നും അത്ര ശരിയായി തോന്നീല്ല, അതാ.
ശനിയന്‍ അങ്ങനെങ്കിലും ഓടിയല്ലോ!

ദേവന്‍ said...

ഐവാ!!
ഓട്ടം തുടങ്ങിയെന്ന് ഇപ്പോഴാ കണ്ടത്‌. ഓടിത്തെളിയൂ (വാഗര്‍ത്ഥത്തില്‍ തന്നെ- ജോഗ്‌ ചെയ്യുംതോറും ജീവാഗ്നി തെളിയുന്നത്‌ നമുക്കു തന്നെ അറിയാം രേഷ്മക്ക്‌ അതനുഭവപ്പെട്ടല്ലോ)പക്ഷേ ഒത്തിരി ആയാസപ്പെടേണ്ട കാര്യമില്ല. പതുക്കെ പതുക്കെ ദൂരം ബില്‍ഡ്‌ ചെയ്താല്‍ മതി.

ഇബ്രൂ,
ബിസ്മില്ലാഹിറഹ്മാനിര്റഹീം എന്നതിന്റെ ചുരുക്കമായി ബിസ്മി എന്നു സൂചിപ്പിക്കാറുണ്ടെങ്കിലും ദൈവനാമത്തില്‍ എന്നര്‍ത്ഥം വരണമെങ്കില്‍ എന്നു വരണമെങ്കില്‍ ബിസ്മില്ലാഹ്‌ എന്നു പറയണം- ബിസ്മിയെന്നാല്‍ "നാമത്തില്‍" എന്നേ അര്‍ത്ഥമായുള്ളു.

ബി = ഇല്‍
ഇസ്ം = പേര്‌
ബി+ഇസ്മി = ബിസ്മി
ബിസ്മി+ അല്ലാഹ്‌ = ബിസ്മില്ലാഹ്‌.

myexperimentsandme said...

അപ്പടിയാ. ബിസ്മിയെന്നാല്‍ നാമം. ബിസ്‌മിയെന്നാല്‍ പെന്‍‌നാമം. ബിസ്‌മിയെന്നാല്‍ പെണ്‍നാമവും.

ഹെയര്‍ ഹയനസ്സന്‍ റോയല്‍ മുല്ലാക്ക‌ടീ രേഷ്മച്ചേച്ചീയനിയത്തിട്ടീച്ചറേ, നല്ല ഒരു നുറുങ്ങനുഭവക്കഥ. ചെറുതെങ്കിലും ബെസ്റ്റ്. അല്ലെങ്കില്‍ തന്നെ സ്മ‌ഗള്‍ഡ് ഈസ് ഗോള്‍ഡ് എന്നല്ലേ.

myexperimentsandme said...

അവിടെപ്പോയി-ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണല്ലേ. സ്‌മോള്‍ ഈസ് ഗോള്‍ഡ് എന്നു പെട്ടെന്ന് തെറ്റിയോര്‍ത്തു. അതിന്റെയൊരു പാരയഡിയായി സ്‌മഗള്‍ഡ് ഈസ് ഗോള്‍ഡ് എന്നു പറഞ്ഞു. വര്‍ക്ക് ഈസ് വര്‍ഷോപ്പ് എന്ന് പൈ ബ്രദേഴ്സ് സിനിമയില്‍ ജഗതിയണ്ണന്‍ പറയുന്നുണ്ടേ

reshma said...

ദേവേട്ടോ,ജീവാഗ്നി. അതന്നെ!ബൈ ദ ബൈ, പൂച്ചകുട്ടി ദേവേട്ടന്റെ അങ്കിള്‍?അല്ല, അങ്കിള്‍ ദേവേട്ടന്റെ പൂച്ചക്കുട്ടി? അങ്ങനെയെങ്കില്‍ ഇനി നിങ്ങ നമ്മക്ക് ദേവനങ്കിള്‍.(വളിപ്പിന് സോറി, വക്കാരി ഇതിലേ നടന്ന് പോയിരുന്നു.)

വക്കാരിയേ, നോറ്റ് ഒണ്‍ലി ബറ്റ് ആള്‍സോ ഗോള്‍ഡ് ഇസ് സ്മഗിള്‍ഡ്.

പാപ്പാന്‍‌/mahout said...

“ബിസ്മി, വാ ഇസ്മി, യാ ഖുദാ ഹുദറത്ത് ഹൂ” എന്നു പറഞ്ഞാ എന്താ ദേവാ? “മുക്കുവനെ സ്നേഹിച്ച ഭൂതം” (സോമന്‍, ഉണ്ണിമേരി) എന്ന സിനിമയില്‍ നിന്നും പഠിച്ച ഒരു മന്ത്രമാണിത്...

ദേവന്‍ said...

രേഷ്മാ,
വോ തന്നെ തന്നെ. അങ്കിളേന്ന് ബിളിക്കല്ലേ, അനിയാ എന്നു വിളിച്ചോ. :)

പൊന്നു പാപ്പാനെ ആകെ അറിയാവുന്ന വാക്കു പറഞ്ഞ്‌ ഷൈന്‍ ചെയ്യാന്‍ നോക്കിയതാ, പാപ്പാന്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ "ഗഫൂര്‍ക്കാ ദോസ്ത്‌" എന്നു പറയാനല്ലേ പറ്റൂ.

ഇസ്മി = ഞാന്‍ വാ = and
ഖുദാ എന്നാന്‍ അറബിയല്ല ഫാര്‍സി - ദൈവം എന്നര്‍ത്ഥം.

ഹുദാറത്ത്‌ എന്താന്നു ഒരു പിടിയും ഇല്ല (വേണെല്‍ ഫ്യുജൈറയില്ലെ ഒരു അറബിക്ക്‌ റ്റീച്ചറുടെ ബൂലോഗ വിലാസം തരാം ദോ ലവിടെ ) ഇവിടെ ഇരിക്കുന്ന അറബിക്കുട്ടിയോട്‌ ചോദിച്ചപ്പോള്‍ അവള്‍ ഈ ജപ്തി ഒക്കെ വരുന്ന നോട്ടീസ്‌ ആണു ഹുദാറത്ത്‌ എന്ന് പറയുന്നു, സത്യമാണോ അവള്‍ പൊട്ടിയാണോ നോ എത്തും പിടിയും.

aneel kumar said...

ദേ വേട്ടാ ഡോ.
പാപ്പാന്‍ പറയണ ഹുദറത്ത് ഇനി ഖുദ്‌രത്ത് കാ കരിഷ്മയിലെ ലതാണോ? അല്ലേ? ആവില്ലേ? ഉവ്വോ ?

പാപ്പാന്‍‌/mahout said...

അനിലു പറേണതും ആവാം. അതിനെന്തെങ്കിലും അര്‍ത്ഥം തന്നെ ഉണ്ടാവണം ന്നും ഇല്ല. തിരക്കഥാകൃത്തായ കോതയുടെ വായില്‍‌ത്തോന്നിയ ഏതെങ്കിലും പാട്ടാവാം. വെറുതെ ചോദിച്ചതാ.

ദേവന്‍ said...

പാപ്പാന്‍ എതാണ്ട്‌ മന്ത്രം ചൊല്ലിയത്‌ ബാക്ക്‌ ഫയര്‍ ചെയ്തോ? അനക്കമില്ലല്ലോ.
രേഷ്മാ നാട്ടിലും ഓട്ടം മുടക്കണ്ടാട്ടോ. പയ്യോളിക്കടപ്പൊറത്ത്‌ പിലാവുള്ളകണ്ട്‌ തെക്കേപ്പറമ്പിലെ ഉഷ കാണും കമ്പനിക്ക്‌.

mariam said...

കവിതൈ !!