Friday, January 11, 2008

സാഗരം പോലെ

കിടക്ക വിരിയിലെ ജ്യോമട്രിക് പാറ്റേണുകളില്‍ വിരലോടിച്ച് ഇരിക്കുന്ന അവളെ നോക്കി നില്‍ക്കേ അവളില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി തിരകള്‍ ഉയറ്ന്ന് വന്ന് തങ്ങള്‍ക്കിടയില്‍ ഒരു സാഗരം തീര്‍ക്കുന്നത് അവന്‍ കണ്ടു. നിഗൂഡം. എങ്ങെനെയാണ് അവളിലേക്കെത്തുക, അവന്‍ കുഴങ്ങി.

നല്ല ബെഡ് ഷീറ്റ്. അതും പാതി വിലക്ക്. അടുത്ത തവണ രണ്ടെണ്ണം വാങ്ങി വെക്കണം, അവളോര്‍ത്തു.

അല്ല പിന്നേ.

18 comments:

ഹാരിസ് said...

ഒന്നിനു പിറകെ ഒന്നായി
സിഗരറ്റ് വലിച്ചൂതി
ബാല്‍ക്കണിയില്‍ നില്‍ക്കുന്ന
അവനെ നോക്കി
അവള്‍.

എങ്ങനെ മൌനത്തിന്റെ ഈ
വന്‍‌കരകള്‍ താണ്ടും...?

പുതിയ മാല്‍ബറോ
പഴയ രുചിയില്ലെന്നോര്‍ത്ത്
ബ്രാന്‍ഡ് മാറ്റാന്‍ സമയമായി
എന്നോര്‍ത്ത്
അവന്‍

ദിലീപ് വിശ്വനാഥ് said...

അല്ല പിന്നേ.

നല്ല പോസ്റ്റ്, പോസ്റ്റിനെ വെല്ലുന്ന കമന്റ്.

Inji Pennu said...

ഇതിന്റെ മറ്റൊരു വേര്‍ഷം തമാശ ആയിട്ട് പണ്ട് കിട്ടിയിട്ടുണ്ട്. ഒരു ചെക്കനും പെണ്ണും കാറില്‍ ഇരിക്കുന്നു. അവരുടെ ഇടയിലെ മൌനം പെണ്ണ്ണ്‍ കമ്പ്ലീറ്റ് റൊമാന്റിക്ക് ആയിട്ട് ഒരു അരപേജ് ആലോചിച്ചു കൂട്ടുന്നു. ചെറുക്കന്‍ അതിതുപോലെ ഫുള്‍ഡ് ബോളിനെക്കുറിച്ചോ മറ്റോ ഒരു സെന്റസില്‍ ആലോചിക്കുന്നു.

തിരിച്ചെഴുതേണ്ട കാലമായി അല്ലേ? അല്ല പിന്നേ!

The Prophet Of Frivolity said...

“And stand together yet not too near
together:
For the pillars of the temple stand apart,
And the oak tree and the cypress grow
not in each other's shadow.“

പ്രശ്നം അവിടെ അല്ല. അതിലൊരു നൈസര്‍ഗിഗതയുണ്ട്. അവിടെ സ്വത്വത്തിന്റെ തിരത്തള്ളലില്ല. ഇനിയും ചികഞ്ഞു ചെന്നാല്‍ വല്ലാതെ കുഴക്കുന്ന,പരിണാമത്തിലേതു തന്നെയെന്നു തോന്നിപ്പിക്കുന്ന ഉത്തരമില്ലാത്ത മനുഷ്യാവസ്ഥകളിലേക്കാവും ചെന്നു ചേരുക.അതുകൊണ്ട് നിര്‍ത്താം. തസ്മാതപരിഹാര്യേര്‍ഥം ന ത്വം ശോചിതുമര്‍ഹസി.

Anonymous said...

നല്ല ബെഡ് ഷീറ്റ്.അതും പാതി വിലക്ക്.

നിനക്ക് തെറ്റിയിട്ടൊന്നുമില്ല,അവള്‍ അങ്ങനെയാണ്.ബെഡ്‌ ഷീറ്റിനുമുകളില്‍ അവള്‍ വിരിച്ചിട്ട ആ രണ്ടു വരികള്‍ പോലും ഉണ്ടാകും നിഗൂഡമായ അര്‍ത്ഥങ്ങള്‍.നീ തീരത്തു തന്നെ.

തിരയെണ്ണാന്‍ ഒരാളുകൂടിയായി ;)

sree said...

“സു” സ്റ്റൈലില്‍ രേഷ്മയുടെ അമിട്ട്...:)

സു | Su said...

അവള്‍ എന്നെത്തന്നെയാണ് നോക്കുന്നത്. ഇതുതന്നെ പറ്റിയ അവസരം അവനോര്‍ത്തു. ഉള്ളിലെ പ്രേമം അവളുടെ കാതിലേക്ക് ഒഴിക്കാന്‍.

മൌനം ഘനീഭവിച്ചു നിന്നു. ;)

ഈശ്വരാ...ആ വായനോക്കി തെങ്ങിന്റെ ചുവട്ടില്‍ നിന്നു മാറിയില്ലെങ്കില്‍ ആ ഉണക്ക ഓലയിപ്പോ വീണ് അവന്‍ പുകയാവുമല്ലോ. അവളും ഓര്‍ത്തു. പറയണോ വേണ്ടയോ?

ഇത്രേ ഉള്ളൂ കാര്യം.

രേഷ് വീണ്ടും എഴുതാന്‍ തുടങ്ങിയതില്‍ സന്തോഷം.

ശ്രീ എന്നെയാണോ ഉദ്ദേശിച്ചത്. ;) രേഷ്മ, ശ്രീയുടെ തലയിലേക്ക് അമിട്ടു പൊട്ടിക്കും കേട്ടോ. ;)

:)

umbachy said...

ഷോപ്പിംഗ് മാളില്‍ നിന്നാണോ
അതല്ല
....?
അല്ല പിന്നെ..?

പപ്പൂസ് said...

മൊത്തത്തില്‍ എന്താണിവിടെ സംഭവിക്കുന്നത്? വായിച്ചപ്പോ പപ്പൂസും ഒരു കൊല്ലമായിട്ടുപയോഗിക്കുന്ന ബെഡ്ഷീറ്റ് അലക്കാനിട്ടു. അല്ല പിന്നേ...

ശെഫി said...

ആ ആദ്യത്തെ കമന്റ്‌ ഇഷ്ടായി

simy nazareth said...

പഴയ കുറെ പോസ്റ്റുകള്‍ അടുപ്പിച്ച് വായിച്ചു.

എന്താ എഴുത്ത്. powerful.

മുസാഫിര്‍ said...

ഇതാണ് സ്ത്രീയുടെ നിഗൂഡ്ഡത എന്നൊക്കെ പറയുന്നത് അല്ലെ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അല്ല പിന്നെ...

ബിന്ദു said...

എവിടെയാണിപ്പോള്‍ 50 % സെയില്‍ ഉള്ളതെന്നു അറിയുകയായിരുന്നെങ്കില്‍...

അല്ല പിന്നേ... ;)

സാക്ഷരന്‍ said...

പ്ലെയിന് ഷീറ്റ് മേടിച്ചാമതിയായിരുന്നൂ .. കള്ളികളുള്ള ഷീറ്റാ പറ്റിച്ചത്

Sanal Kumar Sasidharan said...

നല്ല ബെഡ് ഷീറ്റ്
അതും പാതിവിലക്ക്

ഉഗാണ്ട രണ്ടാമന്‍ said...

നല്ല പോസ്റ്റ്, പോസ്റ്റിനെ വെല്ലുന്ന കമന്റ്സ്

Siji vyloppilly said...

ഒരു മണല്‍ത്തരിയില്‍ ഒരു കടലിനെ ഒളിപ്പിച്ചുവെക്കുന്ന എഴുത്തെന്ന് ഞാന്‍ രേഷ്മന്റെ എഴുത്തിനെപ്പറ്റിപ്പറഞ്ഞാല്‍ അതു കുറഞ്ഞു പോകുകയേയുള്ളു.
ഈ ആരാധികയുടെ വക ഒരു ചെമ്പരത്തിപ്പൂവ്‌..(നാട്ടീന്നു വന്നപ്പോ കൊണ്ടോന്നതാാാ...)