Wednesday, July 16, 2008

ഇന്നാളൊരു ദിവസം

ഇന്നാളൊരു ദിവസം ഹോട്ടലിലെ കുളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു സ്ത്രീയെ ഉറ്റുനോക്കി നില്‍ക്കുന്ന രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടു, കണ്ണും പൂട്ടി ഉയര്‍ന്നും താണും പറക്കുന്ന പാട്ടിനെ കാണുന്നതു പോലെയായിരുന്നു അത്.

ചുണ്ടിലേക്കുള്ള വഴിമധ്യേ ഉറഞ്ഞുപോയ കപ്പും പിടിച്ചു നാലാം നിലയിലെ ജനാലക്കരികില്‍ നിന്നവള്‍ നോക്കുമ്പോള്‍ താഴെ കുളത്തില്‍ ജലത്തിലേക്ക് ഒഴിക്കപ്പെട്ടതു പോലെ നീന്തുന്നവള്‍. ഏഴാം നിലയിലെ ജനാലയില്‍ നിന്നാഞ്ഞു നോക്കിയവള്‍ കണ്ടതു ജീവിതം മുഴുവന്‍ ഒരു നിമിഷത്തിലേക്ക് ആവാഹിക്കാനെന്നവണ്ണം നീന്തുന്നവളെയായിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന ഏതെങ്കിലും നേരം ഞങ്ങള്‍ മൂവരും ഈ കാഴ്ച തപ്പിയെടുത്ത് ആ ദിവസത്തെയെങ്ങ് നീന്തികടക്കും, അതു കൊണ്ടു എന്റെ ജനാലയില്‍ നിന്നും നീന്തുന്നവളെയോ നോക്കിനിന്നവരേയോ കാണാന്‍ ഒരു സാധ്യതയുമില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല എന്റെ ചങ്ങായി.

12 comments:

തറവാടി said...

അളവ് കോലുകള്‍.

വല്യമ്മായി said...

അതെ,മുന്‍ വിധികളെല്ലാം സത്യമാവണമെന്നില്ലല്ലോ.

നവരുചിയന്‍ said...

ആക്ച്വലി ... യെ ക്യാ ഹൈ ??? ഒന്നും കത്തില്ല
:(

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കുഞ്ഞന്‍ said...

നിങ്ങളിപ്പോള്‍ ഏതുനിലയിലാണെന്റെ ചങ്ങായി..?

അങ്ങിനെ രക്ഷപ്പെടേണ്ടാ..പറ ഗ്രൌണ്ട് ഫ്ലോറിലല്ലെ..അപ്പോള്‍ ശ്വാസം കിട്ടാതെ പിടയുന്നതു കാണുമ്പോള്‍ ടപ്പേന്ന് ചെല്ലാമല്ലൊ..?

വീക്ഷണം കൊള്ളാം

ഒരു സ്നേഹിതന്‍ said...

നല്ല ചിന്ത...

Unknown said...

കൊള്ളാം മാഷെ

കരീം മാഷ്‌ said...

"പെരിങ്ങോഷ്‌മ"
:)
(ഇതു മറക്കുന്നില്ല)

Mahi said...

കാഴ്ചപ്പാടിലെ വ്യത്യാസങ്ങള്‍

ബഷീർ said...

: )

: ( for word verification

The Prophet Of Frivolity said...

അങ്ങനെയാണെങ്കില്‍ എല്ലാ ദിവസവും ഈ കാഴ്ച ഓര്‍ത്തോണ്ടിരിക്കേണ്ടിവരില്ലേ? നീന്തിത്തന്നെയല്ലേ കടക്കുന്നത് എല്ലാ ദിവസവും? കാ‍ണാന്‍ പറ്റില്ല എന്നുപറഞ്ഞവന്റെ ചെകിട്ടത്തിട്ട് ഒന്നു കൊടുക്കൂ - വിവരദോഷി. സ്വന്തം കാഴ്ചവട്ടമാണ് പ്രപഞ്ചത്തിന്റെ അതിര്‍രേഖയെന്ന് ധരിച്ചുവശപ്പെട്ടവര്‍.

ഇംഗ്ലീഷിലെഴുതിയതിന്റെ മൊഴിമാറ്റം അല്ലേ? അതിനാണ് ഭംഗികൂടുതല്‍.

ജെ പി വെട്ടിയാട്ടില്‍ said...

രേഷ്മ
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ചില വരികളൊക്കെ വായിച്ചു... രസമുള്ള വരികള്‍..


ജെ പി @ തൃശ്ശിവപേരൂര്‍