'നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നുതരേണമേ'യെന്നെ പ്രാര്‍ത്ഥനയോടെ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ എല്ലാം തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്- സുന്ദരമായ വിശാലതയിലേക്ക് ക്ഷണിച്ചു കൊണ്ട് തനിയേ തുറക്കുന്ന കൂറ്റന്‍ വാതിലുകള്‍. മുസ്ലീം പള്ളികളില്‍ പൊതുവെ സ്ത്രീകള്‍ക്കായി അടയാളപ്പെടുത്തിയ ഇടുങ്ങിയ ഇടങ്ങളുടെ മടുപ്പില്ലതാക്കാന്‍ മനസ്സ് ഉണ്ടാക്കിയെടുത്ത ചിത്രമാണതെന്ന് തോന്നിയിട്ടുണ്ട്. അഴകാര്‍ന്ന മിനാരങ്ങളും, വലിയ ജനാലകളും മലര്‍ക്കേ തുറന്നിട്ട വാതിലുകളുമുള്ള 'ആണ്‍പള്ളി'കള്‍ക്കു പിറകില്‍, ഒരു പിന്‍ബുദ്ധിയായി പെട്ടെന്ന് തട്ടിക്കൂട്ടിയെടുത്ത ഇടങ്ങളാണ് കേരളത്തില്‍ ഞാന്‍ കണ്ട പെണ്‍പള്ളികള്‍. ചില പള്ളികളില്‍ ഈ ഇടങ്ങള്‍ പ്രത്യേകം മുറി തന്നെയാണ്. ചിലതില്‍ പ്രധാന മുറിയുടെ പിറകിലെ ഒരു കോണ് സ്ക്രീന്‍ വെച്ച് ഭദ്രമായി മറച്ചുണ്ടാക്കിയതും.പ്രസംഗവും പ്രാര്‍ഥ്തനയും ഈ ഇടങ്ങളിലേക്ക് സ്പീക്കറിലൂടെ ഒഴുകിയെത്തും. സ്പീക്കറുണ്ട്, പക്ഷെ മൈക്കില്ല. ലോകത്തിലേക്ക് മലര്‍ക്കേ തുറന്നിട്ട വലിയ ഗേറ്റ് കടന്ന് നേരെ കേറിച്ചെല്ലാവുന്ന ആണ്‍പള്ളികള്‍. പ്രധാന ഗേറ്റില്‍ നിന്ന് (അതായത് ആണ്‍ഗേറ്റ്) പറ്റാവുന്നത്ര അകലത്തില്‍ പാതി ചാരിയൊരു കൊച്ചു ഗേറ്റ്. അത് കടന്ന്, പലപ്പോഴും ഓടക്കരുകിലൂടെ പോകുന്ന ചെറിയ ഇടവഴിയിലൂടെ ചുറ്റിവളഞ്ഞാണ് ആണ്‍പള്ളിയുടെ പിറകില്‍ ലോകത്തില്‍ നിന്ന് അഭയം കണ്ടെത്തിയ പോലെ പതുങ്ങി നില്‍ക്കുന്ന ഈ പെണ്‍പള്ളികളിലേക്കുള്ള പ്രവേശനം.പാദരക്ഷകള്‍ ഇവിടെ അഴിച്ചു വെക്കുക, സ്ത്രീകള്‍ക്കു മാത്രം തുടങ്ങിയ ബോറ്ഡുകള്‍.
സ്ത്രീകള്‍ക്കു മാത്രമായി ഒരിടം. പുരുഷസാന്നിധ്യം ഉണ്ടാക്കിയേക്കാവുന്ന സങ്കീറ്ണ്ണതകള്‍ ഇല്ലാതെ പ്രാര്‍ത്ഥിക്കാന്‍, സ്വസ്ഥമായിരിക്കാനൊരിടം. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ഇടപഴകലില്‍ നിയന്ത്രണം പാലിച്ചു, സിന( zina) യില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള മുന്‍കരുതല്‍. തോളോടു തോള്‍ ചേറ്‌ത്തു വെച്ച് റബ്ബിനെ സ്തുതിച്ചു പിരിയുമ്പോഴേക്കും ആംഗ്യങ്ങളും വാക്കുകളും ആവശ്യമില്ലാത്ത ഒരു സ്നേഹം ഈ പെണ്ണിടങ്ങളില്‍ നിറയാറുമുണ്ട്. സ്ത്രീകള്‍ക്കു മാത്രമായ ഇടങ്ങളെ എന്തുകൊണ്ടാണ് നമ്മള്‍ ആശ്വാസത്തോടെ സ്വീകരിക്കുന്നത്? ഈയടുത്തൊരു രാത്രിയില്‍ കോഴിക്കോട് ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോയിരുന്നു. ആളുകളും കുറച്ച് എരുമകളും ഹാജരുണ്ട്. എത്ര വ്യത്യസ്ഥമാണ് അവരുടെയൊക്കെ ശരീരഭാഷകള്‍! ആള്‍ക്കൂട്ടത്തില്‍ നിന്ന്കന്ന് സ്വൈര്യമായി വിശ്രമിക്കുന്ന എരുമക്കൂട്ടം, തിരകളെ തോല്പ്പിച്ചു ഇളകിമറിഞ്ഞോടുന്ന കുട്ടികള്‍, ഭാരങ്ങളെല്ലാം തല്‍ക്കാലത്തേക്ക് കാറ്റിനെ ഏല്പ്പിച്ചെന്ന മട്ടില്‍ ചാഞ്ഞും ചെരിഞ്ഞും മലര്‍ന്നും മണലില്‍ കിടക്കുന്ന പുരുഷന്മാര്‍, ഇരുണ്ട വെളിച്ചം മാത്രമുള്ള ആ പൊതുസ്ഥലത്തു പോലും ഒന്നയയാനാവാതെ മുറുകിവലിഞ്ഞിരിക്കുന്ന സ്ത്രീകള്‍. ഒരു നിമിഷം തോന്നി ബീച്ചിലും സ്ത്രീകള്‍ക്കു മാത്രമായി ഒരിടം ഉണ്ടെങ്കില്‍ ഈ സ്ത്രീകളെല്ലാം മുടിഴിയകളെ കാറ്റില്‍ പറക്കാന്‍ വിട്ട് കൊണ്ട് നക്ഷത്രങ്ങളെ വായിച്ചുകിടപ്പുണ്ടാവുമെന്ന്. ഒരു നിമിഷത്തേക്ക് മാത്രം.
പള്ളികളിലെ ഈ വേര്‍തിരിവ് എവിടെയാണ് മുസ്ലീം സ്ത്രീകളെ കൊണ്ടെത്തിക്കുന്നത്?ഒരേ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി വേറ്തിരിക്കപ്പെട്ട ഇടങ്ങളുടെ, അതിലെ സഔകര്യങ്ങളുടെ അസമത്വം പള്ളിയില്‍ വരുന്ന സ്ത്രീ-പുരുഷന്മാരുടെ എണ്ണത്തിലെ വ്യത്യാസം മാത്രമാണോ കാണിക്കുന്നത്? ഇത്ര ശക്തമായ വേര്‍തിരിവ് ഉണ്ടായിരിക്കേ എങ്ങെനെയാണ്‍ സ്ത്രീകള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍, എതിര്‍പ്പ് പ്രകടിപ്പിക്കാന്‍, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍, കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിയുക? എത്ര പള്ളികമ്മിറ്റികളില്‍ സ്ത്രീകള്‍ അധികാരം കൈയ്യാളുന്നുണ്ട്? അല്ലെങ്കില്‍ എത്ര സ്ത്രീകള്‍ അതിനു പ്രാപ്തരാണ്?പൊതുസമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാവാതെ അരികിലൂടെ ജീവിച്ചുപോകുന്ന കൂട്ടങ്ങളായി മലയാളി മുസ്ലീം സ്ത്രീകള്‍ ഒതുങ്ങാന്‍ പള്ളികളിലെ ഈ വേര്‍തിരിവിനും പങ്കുണ്ട്. കാന്തപുരത്തെ പോലുള്ളവരുടെ തൊലിപൊളിക്കുന്ന പ്രസ്താവനകള്‍, വിചിത്ര ഫത്വകള്‍ കേട്ടില്ല, നമ്മെ ബാധിക്കുന്നില്ല എന്ന് നടിക്കാന്‍ പഠിക്കുന്നത് ഈ ഇടങ്ങളില്‍ നിന്നാണോ?ഖലീഫാ ഉമറിന്റെ കാലത്ത്, പള്ളിയിലെ കൂടിയാലോചനയില്‍ സ്ത്രീകള്‍ക്കായുള്ള വിവാഹമൂല്യത്തെ കുറയ്ക്കാനുള്ള ഖലീഫയുടെ തീരുമാനത്തെ എതിര്‍ത്ത ആ സ്ത്രീ ഒരു വശത്തേക്ക് മാത്രം ശബ്ധം സഞ്ചരിക്കുന്ന മറയിലായിരുന്നൊ?
സിനയില്‍നിന്ന് വിട്ടു നില്‍ക്കാനുള്ള ഖുറ്‌ആനിക നിര്‍ദ്ദേശം പാലിക്കാനായാണ് ഈ വേറ്‌തിരിവെങ്കില്‍ അത് വിവേചനം ആവാതിരിക്കണമെങ്കില്‍ അറിവിലേക്കും, അധികാരത്തിലേക്കുമുള്ള വഴികള്‍ ഇരുഭാഗത്തിനും ഒരു പോലെ എളുപ്പമാവണം.കേരളത്തിലെ പെണ്‍പള്ളികള്‍ മിമ്പറയില്‍ നിന്ന് വരുന്നതെല്ലാം ചോദ്യം കൂടാതെ വിഴുങ്ങാനുള്ള ഇടങ്ങളാണ്,കാഴ്ചക്കും കേള്‍വിക്കുമപ്പുറമുള്ളഇടങ്ങള്‍. മതവിജ്ഞാനവും വ്യാഖ്യാനവുമെല്ലാം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായി നിലനിര്‍ത്തി പോരാന്‍ സഹായിക്കുന്ന വേറ്തിരിവാണ് ഇന്നുള്ളത്. മൂന്നാലു മാസങ്ങള്‍ക്കു മുന്‍പ് മുസ്ലീം വ്യക്തി നിയമബോറ്ഡ് കോഴിക്കോട് യോഗം കൂടിയതിന്റെ പത്രവാര്‍ത്ത വായിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത സമുദായികനേതാക്കളുടെ നീണ്ട ലിസ്റ്റില്‍ സ്ത്രീ സാന്നിധ്യമായി പേരിനൊരു ഖമറുന്നിസാ അന്‍വര്‍ പോലുമില്ലായിരുന്നു. ആ പഴേ വിറ്റടിക്കാന്‍ തോന്നുന്നു, ഹൊവ് മെനി കിലോമീറ്റേഴ്സ് ഫ്രം മയാമി ബീച്ച് റ്റു വാഷിങ്ങ്ട്ടണ്‍ ഡിസി? പള്ളികളുടെ ഘടനയോ നിയമങ്ങളോ മാറിയിട്ടും ഒരു കാര്യവുമില്ല, ഒന്നാണ് തുല്യരാണ് എന്ന് മനസ്സുകള്‍ക്ക് ബോധ്യമാകാത്തിടത്തോളം.
11 comments:
ശരിക്കും ഒരു സംശയം-(മേൽപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധമില്ല)
ആണും പെണ്ണും തുല്യരാണോ?
പ്രവാചകന്റെ കാലത്ത് പുരുഷന് പിന്നില്‍ സ്ത്രീകള്‍ ഒരു മറയും കുടാതെ തന്നെ ആയിരുന്നു നമസ്കരിച്ചിരുന്നത് . പക്ഷെ ഇന്നത്തെ പരോഹിത്യ മതം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് തന്നെ അതി ശക്തമായി എതിര്‍ക്കുമ്പോള്‍ പുരുഷന് പിന്നില്‍ സ്ത്രീകള്‍ മറ കുടാതെ നമസ്കരിച്ചാല്‍ സമുഹം അത് എത്രത്തോളം ഉള്കൊള്ളും ? അതുകൊണ്ടയിര്‍ക്കം പുരുഷന്നു പിന്നില്‍ ഒരേ പള്ളിയില്‍ ഒരു മതിലോ അതെല്ലെങ്കില്‍ ഒരു കര്ട്ടണോ കൊണ്ട് ഒരു മറ ഉണ്ടാക്കുന്നത് .
"പള്ളികളുടെ ഘടനയോ നിയമങ്ങളോ മാറിയിട്ടും ഒരു കാര്യവുമില്ല, ഒന്നാണ് തുല്യരാണ് എന്ന് മനസ്സുകള്‍ക്ക് ബോധ്യമാകാത്തിടത്തോളം. "
സഹോദരി മനസ്സുകളെ സൃഷ്ട്ടിച്ച അള്ളാഹു തന്റെ ഗ്രന്ഥത്തില്‍ പറയുന്നു സ്ത്രീയും പുരുഷനും തുല്യരാണ് പക്ഷെ അത് അല്ലാഹുവിന്റെ മുന്നില്‍ മാത്രം...
പള്ളികളുടെ ഘടനയോ നിയമങ്ങളോ മാറാം പക്ഷെ സ്ത്രീയെ സ്തൃഷ്ട്ടിച്ച ശാരിരിക ഘാടന മാറുമോ ? അവളുടെ ഉത്തരവാദിത്തങ്ങള്‍ മാറുമോ ? അത് പുരുഷന്റെത് പൊലെയനോ ? അല്ല അല്ല എങ്കില്‍ സ്ത്രിയും പുരുഷനും തുല്യരല്ലതന്നെ.
എന്തിനാണിങ്ങനെ ജന്മത്താല്‍ ബന്ധനസ്ഥനയാക്കുന്ന മതത്തിന്റെ നുകം പേറുന്നതു്? ഇസ്ലാം ഒരിക്കലും രക്ഷയുടെ വഴിയല്ല - അത് അടിമത്വത്തിന്റെ വഴിയാവുന്നു - അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ചുമരിച്ച ക്രൂരനായ ഒരു വൃദ്ധന്റെ ജല്‍പനങ്ങളാവുന്നു അതിനാധാരം.
ക്രിസ്തുവിനെ അറിയൂ - നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുവാനും, ഒരു കന്നത്ത് അടിവീഴുമ്പോള്‍ മറു കന്നം കാട്ടിക്കൊടുക്കുവാനും സ്നേഹിക്കുവാനുള്ള ധൈര്യം മാത്രം മതി. ചാവേറുകള്‍ക്കും കൊല്ലാനും കൊല്ലിക്കാനുമുള്ള ഭാഷയ്ക്ക് പകരം പരസ്പര സ്നേഹം ഘോഷിക്കുന്ന ക്രിസ്തുവിനെ മനസ്സായെങ്കിലും സ്വീകരിച്ചു കൂടേ സോദരീ?
രണ്ട് ഡമ്മി താഴേക്കിട്ട് നോക്കിയാലോ മറിയം?ഞാനും സീരിയസ്സാ.
shmeer, identical അല്ല equalആണെന്നു പറഞ്ഞാല്‍ കുറച്ചൂടെ വ്യക്തമാവോ? ആ ജെന്‍ഡര്‍ വ്യത്യാസങ്ങള്‍ ഒന്നും തള്ളിക്കളയാതെ തന്നെ ഇരുഭാഗത്തിനും നീതി ലഭിച്ചൂടെ? ഒരു തുടക്കായിട്ട് ഇപ്പറഞ്ഞ പെണ്‍പള്ളികളിലും ഒരു മൈക്ക്?
അനോണിഗഡി, രണ്ടപ്പം കൊണ്ട് രണ്ടായിരം പേരെ ഊട്ടിയവനെ സ്നേഹിക്കാന്‍ ക്ഷണക്കത്ത് വേണോ?:)അതല്ല, പോണ വഴിക്ക് മറ്റേ പാര്‍ട്ടിക്കിട്ടൊരു കൊട്ട് ആണ് നയമെങ്കില്‍ താങ്കള്‍ വിളിച്ച നമ്പര്‍ പരിധിക്കു പുറത്താണ്.
സ്ത്രീ-പുരുഷ തുല്യത പ്രാര്‍ത്ഥനാലയങ്ങളില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നാണ് ചിന്തിക്കുന്നത്.
കൃസ്തുമതത്തെയും ഹിന്ദുമതത്തിലെ പറംബന്‍ സ്വാതന്ത്ര്യത്തേയും കണ്ടതുകൊണ്ട് ഇസ്ലാം മത വിശ്വാസികളിലെ സ്ത്രീത്വത്തിനുണ്ടാകുന്ന ഒരു അസൂയയാണിതിനു കാരണമെന്നു തോന്നുന്നു.
പണ്ട് കാളവണ്ടിയുണ്ടായിരുന്നു.അതില്‍ രണ്ടു കാളകളെയോ പോത്തിനേയോ ആണ് നുകത്തില്‍ കെട്ടിയിട്ട് ഭാരം വലിപ്പിക്കാന്‍ ഉപയോഗിക്കുക. ഇവരുടെ ഭാര്യമാരായ പശുവിനേയും,എരുമയേയും കാളവണ്ടിയില്‍ കെട്ടാറില്ല. നന്നായി ഭക്ഷണം കഴിച്ച് പാലു ചുരത്താനുള്ള നിയോഗമാണ് ഉടമ അവര്‍ക്ക് കല്‍പ്പിച്ചു നല്‍കുന്നത്. ഇതിലൊരു തുല്യതക്കുവേണ്ടിയാണോ സഹോദരി ആഗ്രഹിച്ചിരിക്കുക? ആകരുത് !
മറ്റു മതങ്ങളെപ്പോലെ
ഇസ്ലാം മതത്തിന്റെ ഉടമ സംങ്കല്‍പ്പം
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മാത്രം സാംസ്ക്കാരികമായി വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നേ ചിത്രകാരനു തോന്നിയിട്ടുള്ളു.
പിന്നെ, പര്‍ദ്ദയിട്ടും പെണ്ണിനെ ആരും കാണാതെ തടവിലിട്ടും മത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആധി പിടിച്ചു നടക്കുന്ന ഇസ്ലാം മതം അതിന്റെ പ്രാകൃത സംസ്ക്കാരം ലോകത്തിനുമുന്നില്‍ കാണിച്ചു നാണം കെടുന്നു.
ആ നാണം തിരിച്ചറിയുന്നത് അന്യ മതസ്തരിലെ ജന ജീവിതത്തെക്കുറിച്ച് ജ്ഞാനമുള്ള മുസ്ലീം സ്ത്രീകളെ ലജ്ജിപ്പിക്കുന്നു എന്നതുതന്നെ ഭാഗ്യമാണ്. കാരണം അവരുടെ മക്കളിലൂടെ മാത്രമേ ഇസ്ലാമില്‍ മനുഷ്യ സന്തതികള്‍ പിറക്കു. ഈ തരത്തില്‍ ചിന്തകള്‍
വികസിക്കട്ടെ. നല്ല ആണുങ്ങളുടെ സംരക്ഷണയോടെ ഈ ചിന്തകള്‍ വളര്‍ത്തുംബോള്‍ കാന്തപുരത്തെ പ്രാകൃത മൊല്ലാക്കമാര്‍ കാലത്തിന്റെ തിരശീലക്കു പിന്നിലേക്ക് ഓടിമറയുന്നതു കാണാനാകും.
സ്ത്രീയിലൂടെ മാത്രമേ ഒരു സമൂഹം സാംസ്ക്കാരികമായി വളരു എന്ന സത്യം പറയട്ടെ. സ്ത്രീയും പുരുഷനും തുല്യമാണെന്ന്
സ്ത്രീ-പുരുഷ ധര്‍മ്മത്തേയും മനസ്സിനേയും പ്രകൃതിയേയും അറിയാത്ത ഒരു ബാലിശ ശാഠ്യം മാത്രവും !
ആദരങ്ങളോടെ...
കൊറേ കടല്ക്കിഴവന്മാരുടെ കയ്യിലാ രേഷ് ചരടൊക്കെ. നന്നാവാന്‍ എളുപ്പമല്ല. മുടിഞ്ഞ വിവരദോഷം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന ഒരുപാടുപേര്‍ പുതിയ തലമുറയിലും. എളുപ്പല്ല.
ചെലപ്പോ ഇതൊക്കെ സാധിക്കുമ്പോഴേക്കും മതം തന്നെ പ്രാധാന്യം നഷ്ടപ്പെട്ടു, ഒരു നേര്‍ത്ത സാമുഹിക പ്രതിഭാസമാവാനും മതി.
best writing but,
you fully misunderstood the laws we got by qur an and sunnah ; how female be same to male as qur an says,"وللرجال مثل حظ الأنثيين"
Dear Reshma
Good one. Couple of points.
1. Even, out side kerala, the setup is almost similar.
2. Have you ever been to Madina Munawara. Check out how ladies visit the "Rawla Shareef"
3. Surprising factor is that the factions of Muslims in kerala who allows the womens to Masjid (jamaath and Mujahid) are the most conservative on the other aspects of womens rights.
4.I hope you would have kept an eye on the recent discussion of Niqab
Note : I may not show this post to my wife as it may cause loosing some personal comforts to me..
Keep writing. Pls add me a on the update list. Thanks to Rafeeq for forwarding the link
മൈലാഞ്ചി പെണ്ണ് ഇവിടേയും രോഷം കൊള്ളുന്നത് കണ്ടു . പള്ളികളികളില്‍ പുരുഷനെയും,സ്ത്രീയെയും കൂട്ടിയിരുതി പ്രാര്‍ത്ഥന ആവണമെന്നാണോ ഉദ്ദേശിക്കുന്നത്?
പള്ളി എന്നത് കൂട്ടായി ഒത്തുചേര്‍ന്നു പ്രാര്‍ത്ഥന നടത്താനുള്ള ഒരിടം.പള്ളിയില്‍ പോയെ നമസ്കരിക്കാവു എന്നില്ല.അങ്ങിനെയുള്ള നമസ്കാരത്തിന് പ്രത്യേകമായ ആനുകൂല്യവും നല്‍കുന്നില്ല.
ബാങ്ക്വ വിളി കേട്ടാല്‍, അടുത്തുള്ള പള്ളിയില്‍ എത്തിച്ചേര്‍ന്നു നമസ്കാരം നിര്‍വഹിക്കാന്‍ കഴിയുമെങ്കില്‍ അത് ഉത്തമം.
ബാങ്കുവിളി കേട്ടാലും ഇല്ല എങ്കിലും , നമസ്കാരത്തിന് സമയ മായി എന്നുറ പ്പായാല്‍ ,ഈ ഭൂമിയിലെ എവിടെവെച്ചും ഒരു മുസ്ലിമിന് നമസ്കരിക്കാം.ഏതു സാഹചര്യത്തിലായാലും അല്ലാഹു അതിനൊക്കെ വളരെ വലിയ വിട്ടു വീഴ്ചകള്‍ നല്‍കിയിട്ടുണ്ടല്ലോ.
എന്നിരിക്കെ ഇയാള്‍ക്ക് പള്ളിയില്‍ പോയെ നമസ്കരിക്കാവു എന്നു നിര്‍ബന്ധം പിടിക്കേണ്ട തില്ല.ഇനി അങ്ങിനെ തന്നെ തീരുമാനിച്ചാലും പുരുഷന്മാരോടോത്തു ചേര്‍ന്ന് നമസ്കരിക്കണം എന്ന നിര്‍ബന്ധം എന്തിനു?.
സാധാരണ നിലക്ക് മുസ്ലിം പള്ളികളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം തുലോം കുറവായിരിക്കും.
അതുകൊണ്ടാണ് സ്ത്രീകള്‍ക്കായി ചെറിയ ഇരിപ്പി ടവും സൌകര്യങ്ങളും ഒരുക്കാന്‍ കാരണം
എന്തിനാണിയാള്‍ രോഷം കൊള്ളൂ ന്നതെന്ന് വ്യക്തമല്ല.ഇയാള്‍ ഒന്നും നിര്‍ദ്ദേശിച്ചും കണ്ടില്ല.
ഒന്ന് മാത്രം മനസ്സിലായി .
ഒരുപാടു പാറിപ്പറക്കാന്‍ മോഹമുള്ള ഒരു പൂ തുംബിയാണ് ഇയാളെന്ന്
മനസ്സിലെ മോഹങ്ങളും, പ്രതിഷേധങ്ങളും പുറത്തുവരട്ടെ. ഇനിയും എഴുതുമല്ലോ
----ഫാരിസ്
നിരവധി വേലിക്കെട്ടുകളും നിയമങ്ങളും തീര്‍ത്തു, സ്ത്രീകളെ അടിമകളാക്കി മാറ്റി , ആ നിയമങ്ങളെയെല്ലാം സ്ത്രീകളുടെ സംരക്ഷനതിനാനെന്നു പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു , ഈ മതം.. ഈ സത്യം ഇങ്ങനെ ജനിച്ച നാള്‍ മുതല്‍ അടിമകളായി കഴിയുന്ന സ്ത്രീകള്‍ മനസ്സിലാക്കുന്നില്ലല്ലോ എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ വസ്തുത... മാറി ചിന്തിക്കുന്ന ഒരാള്‍ ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി... എല്ലാ ഭാവുകങ്ങളും.. തുടര്‍ന്നും എഴുതൂ... ഉയരങ്ങള്‍ നേരുന്നു..
Post a Comment