Monday, October 19, 2009

ബെല്ല്

ശാദിയന്റെ ഉമ്മാമ്മാക്ക് എഴുത്തും വായനയും ഹറാമായിരുന്നു. ഒത്ത പുതിയാപ്ല വരുന്നത് വരെ ഉമ്മ കോമേഴ്സ് പഠിച്ചു. അവരവളെ മുന്നോട്ട് ഉയരത്തിലേക്ക് തള്ളികൊണ്ടിരുന്നു, പറന്നു പോകാതിരിക്കാന്‍ അവരവളെ തങ്ങളിലേക്ക് വലിച്ചുകൊണ്ടുമിരുന്നു. ശാദിയ വളര്‍ന്നു, കുടുംബത്തിലെ ആദ്യ എഞ്ചിനീയറായി, വിവാഹിതയായി, മറുനാട്ടിലേക്ക് പറന്നു. പിന്നെ കേള്‍ക്കുന്നത് ശാദിയ ജോലി ഉപേക്ഷിച്ചതാണ്, വീടാണത്രേ ഉത്തമം. ഒരിക്കല്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സംഗീതം പൊഴിക്കുന്ന പഴയ ഡോറ് ബെല്ല് കേട്ടിട്ട് ശാദിയ ചൂടായി "നിങ്ങളൊന്നും ഒരിക്കലും പഠിക്കില്ലേ? വേറെ എത്ര നല്ല ബെല്ലുണ്ട്?".

10 comments:

സന്തോഷ്‌ പല്ലശ്ശന said...

സോറി നിക്ക്‌ തിരിഞ്ഞില്ല..കുമാരേട്ടാ... വല്ലോം മനസ്സിലായൊ... ആ...:):) രേഷ്മാ സോറി.. ചിലപ്പൊ എന്‍റെ കുഴപ്പമാകും

നന്ദന said...

രേഷ്മ ഒരുപാട് മനസ്സിലായി ..വിദ്യാഭ്യാസമുള്ളവരും ഇങ്ങനെ മാളത്തില്‍ ഒളിച്ചാല്‍ നമ്മുടെ സമൂഹം ...പ്രത്യേകിച്ച് സ്ത്രീ സമൂഹം ഒരിക്കലും നന്നാവില്ലട്ടോ..?
നല്ല പോസ്റ്റ്‌ വരികള്‍ക്കിടയിലൂടെ ഒരുപാട് വായിക്കാന്‍ കഴിയുന്നു .....
എന്‍റെ ചിന്ത രേഷ്മയും മാളത്തില്‍ ഒളിച്ചോ ? പോസ്റ്റൊന്നും കാണുന്നില്ല ...എഴുതണം ..
നന്‍മകള്‍ നേരുന്നു
നന്ദന

Anonymous said...

Hello Reshma,

Sorry for writing a comment not relatred to this blog. But we miss your food blog vrey much. please do post some nice Muslim recipes soon and make you food blog active again.

Lubna

Sureshkumar Punjhayil said...

Belladichathu enteyum thalayil thanne...!

manoharam, Ashamsakal...!!!

കരീം മാഷ്‌ said...

ശാദിയക്കെന്തേ പെട്ടന്നിങ്ങനെയൊക്കെ തോന്നാന്‍?

വല്യമ്മായി said...

ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്പുണ്‍റ്റായിട്ടും ശാദിയ ഉള്‍‌വലിഞ്ഞതെന്താണ്?പഴമയിലേക്ക് തിരിച്ച് നടക്കുന്നതെന്താണ്? ഇതു പോലെ ഒരു ശാദിയ മറ്റനേകം ശാദിയമാരെ സൃഷ്ടിക്കുകയല്ലേ ഉള്ളൂ? ഉത്തരം കിട്ടാത്ത ഒരുപാട് സമസ്യകളെ ബാക്കിയാക്കി ഒരു പോസ്റ്റ്

F A R I Z said...

ശാദിയ യുടെ മനസ്സ് അങ്ങിനെ ഒരു പൂതും ബിയെപോലെ പാറിപറക്കട്ടെ.ഒന്നും ഉള്‍ക്കൊള്ളാനാവാതെ.എവിടെയും ഉറക്കാതെ.

വിദ്യാഭ്യാസം ഹറാമായ ഉമ്മയില്‍നിന്നും,വിദ്യാ സമ്പത്ത് സ്വായത്തമാക്കിയ അടുത്ത തലമുറയില
ശാദിയയിലെത്തുമ്പോള്‍,അസ്വസ്ഥമായ മനസ്സുകളെയാണോ ഉദ്ദേശിച്ചത്?

വ്യക്ത മാക്കാമോ?

----ഫാരിസ്‌

simy nazareth said...

:(

reshma said...

സിമിക്കെന്തിനാ സങ്കടായേ?

Muralee Mukundan , ബിലാത്തിപട്ടണം said...

അത് ശരി ,അപ്പോൾ പഠിച്ചാലും കാര്യല്ല ..അല്ലേ