Thursday, June 02, 2011

അമ്മത്തം

വിഴുങ്ങിയിട്ടുണ്ട്. ഞങ്ങള്‍ അതിനെയാണോ അത് ഞങ്ങളെയാണോ എന്ന ചോദ്യം ബാക്കി വെച്ച് അത് ഞങ്ങളെയോ ഞങ്ങള്‍ അതിനെയോ വിഴുങ്ങിയിട്ടുണ്ട്.

അടിച്ചുതകര്‍ത്തു കൊണ്ട് അത് ഞങ്ങള്‍ക്കുള്ളില്‍ ഉടനീളം കുതിക്കുന്നുണ്ട്, മുന്നോട്ട് മുന്നോട്ട് എന്ന് ഞങ്ങളുടെ അതിരുകളെ തള്ളുന്നുണ്ട്, (ഉം, എഴുത്, എഴുത്) തുപ്പിക്കളയാനും ഇറക്കാനുമാകാതെ ഞങ്ങളെ ശ്വാസം മുട്ടിച്ച് സ്തംഭിപ്പിക്കാറുണ്ട്. ശൂന്യതകളെ ഒഴിപ്പിക്കുന്ന ഏതോ അര്‍ത്ഥം തേടി ഞങ്ങള്‍ അതിനകത്ത് പുറത്തേക്കുള്ള വഴി മറന്നു അലയാറുമുണ്ട്. ഞങ്ങള്‍ അതിനെയാണോ അത് ഞങ്ങളെയാണോ എന്ന ചോദ്യം ബാക്കി വെച്ച് അത് ഞങ്ങളെയോ ഞങ്ങള്‍ അതിനെയോ വിഴുങ്ങിയിട്ടുണ്ട്.

6 comments:

Manoraj said...

ഒന്നും മനസ്സിലായില്ല രേഷ്മ :(

reshma said...

സാരമില്ല മനോരാജ്, വിട്ടേക്കൂ, എന്തോ മൂഡിലങ്ങനെ എഴുതിയതാ. പറയാന്‍ മറന്നുപോയി, ഞാനല്ല ആദ്യത്തെ മലയാളം ബ്ലോഗ്ഗര്‍. ജാലകം ബ്ലോഗ് എഴുതിയിരുന്ന പോള്‍(ചിന്ത) ആണെന്നാണു എന്റെ അറിവ്. പിന്നെ വിശ്വപ്രഭ, സിബു....വിശ്വപ്രഭക്ക് അറിയുന്നുണ്ടാവണം ചിത്രം.

വല്യമ്മായി said...

എനിക്ക് മനസ്സിലായി :)

Unknown said...

പാവം ഞാന്‍(ഉം) :(

പക്ഷെ മനസ്സിലായത് പറഞ്ഞാ ചിലപ്പോ ഓടിച്ചിട്ടെന്നെ തല്ലാനിടയുള്ളതിനാലും ഓടാന്‍ ഞാന്‍ തയ്യാറല്ലാത്തതിനാലും പറയൂല്ലാ.. :)

reshma said...

നിശാസുരഭീ :D ഓടണ്ട ബാല്‍ക്കണി / റ്റെറസ് ഉണ്ടോ അവിടെ? രാത്രീല് ഒരു കസേരയും വലിച്ചിട്ടിരി, ഇടത്തേ കാല്‍ വലത്തേകാലിന്മേല്‍ വെക്ക്, വലത്തേ കയ്യില്‍ ഒരു സിഗരറ്റ് എരിയട്ടേ, ഇടത്തേകൈയ്യില്‍ ഒരു കൂളിങ്ഗ്ലാസ് കറങ്ങട്ടേ, നോട്ടം അനന്തതേന്റെ അപ്പര്‍ത്തേക്കും പോട്ടെ. അങ്ങനെ കുറച്ച് നേരം ഇരുന്നാ ഈ പോസ്റ്റിന്റേന്നല്ല പ്രപഞ്ചത്തിന്റെ തന്നെ ഗുട്ടന്‍സ് തെളിയും, ല്ലേ വല്യമ്മായീ?;)

ചേച്ചിപ്പെണ്ണ്‍ said...

അമ്മത്തം എന്നത് അമ്മമാര്‍ക്ക് മാത്രം മനസ്സിലാവുന്ന ഒന്ന് , മനോ .. :))