Sunday, October 09, 2011

നിരാശ

ഗൂഗിള്‍ ഇമേജ് സേര്‍ച്ചിനോടു പറഞ്ഞു കാറ്റ്, ഇമവെട്ടുന്ന വേഗത്തില്‍ 26,400,000 പടങ്ങള്‍ കൊണ്ടിട്ടു. കാറ്റാടി യന്ത്രങ്ങള്‍ നിരന്നുനിരന്നുനിരന്നു നിന്നാലും കാറ്റാവില്ലല്ലോ?

ഒരു വാക്ക്, ഉദാഹരണത്തിനു നിരാശ, ഞാന്‍ പറയുന്നു, എനിക്ക് നിരാശ തോന്നുന്നു. വെറുതെ, പണ്ടെപ്പോഴോ വായിച്ച വരികളില്‍ നിന്ന് ഇറങ്ങി വന്നൊരു ആന എല്ലാം കുട്ടിച്ചോറാക്കിയ അനുഭവം പോലെ നിരാശ.

നീ കേള്‍ക്കുന്നതല്ല ഞാന്‍ അഴിച്ചുവിട്ട വാക്ക്. അഴിച്ചുവിടുമ്പോള്‍ അതിന് നിന്നെ പോറലേല്പ്പിക്കാനുള്ള കൊക്കും നഖങ്ങളും വളര്‍ന്നിട്ടില്ലായിരുന്നു.

ഞാന്‍ ഒന്നൂടെ പറഞ്ഞു നോക്കട്ടേ, ഒരു തൂവലിനെ ഊതിവിടുന്ന പോലെ? നിരാശ.

9 comments:

കല്യാണിക്കുട്ടി said...

ഞാന്‍ ഒന്നൂടെ പറഞ്ഞു നോക്കട്ടേ, ഒരു തൂവലിനെ ഊതിവിടുന്ന പോലെ? നിരാശ.

nice work...............

ഋതുസഞ്ജന said...

എന്തരോ എന്തോ.. എന്താ ഉദ്ദേശിച്ചത്?

Manoraj said...

ഒന്നും മനസ്സിലായില്ലെനിക്കപ്പഴും ചന്ദനപ്പമ്പരം തേടി നടന്നു ഞാന്‍ :( നിരാശയോടെ തിരികെ പോകുന്നു.

Manoraj said...

അല്ല രേഷ്മ എപ്പോഴാ റോസ് ആയത് :)

Unknown said...

നീ കേള്‍ക്കുന്നതല്ല ഞാന്‍ അഴിച്ചുവിട്ട വാക്ക്. അഴിച്ചുവിടുമ്പോള്‍ അതിന് നിന്നെ പോറലേല്പ്പിക്കാനുള്ള കൊക്കും നഖങ്ങളും വളര്‍ന്നിട്ടില്ലായിരുന്നു..

പലപ്പോഴും സത്യമല്ല..

നല്ല വരികള്‍ :)

Siji vyloppilly said...
This comment has been removed by the author.
Siji vyloppilly said...

:( nirasha..:))

നജൂസ്‌ said...

കേവലമൊരു പുഞ്ചിരികാരണം
ജീവിതത്തെക്കൊതിച്ചുതുടങ്ങി ഞാൻ.

http://ml.wikisource.org/wiki/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82/%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B6

Siji vyloppilly said...

puthiyathu vegam ezhuthu..;.