Sunday, November 11, 2012

കൂടെയുള്ളവര്‍



കുരുക്കില്‍ പെട്ട് റ്റ്രാഫിക് ഒന്ന് നിന്നിരുന്നു. കാറിന്റെ ഇടതു ഭാഗത്ത് തൊഴിലാളികളെ നിറച്ച ഒരു തുറന്ന റ്റ്രക്ക് വന്നു നിന്നു. അയാള്‍ അതില്‍ കുന്തിച്ചിരിക്കുകയാണ്. വൃദ്ധനോ യുവാവോ എന്ന് പറയാനാവില്ല - കണ്ണുകള്‍മാത്രം തുറന്നിട്ട് മുഖവും തലയും ചാരനിറ്മുള്ള തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു. ഞങ്ങള്‍ പരസ്പരം നോക്കി- നിമിഷനേരത്തേക്ക് മാത്രം. റ്റ്രാഫിക് നീങ്ങിതുടങ്ങി. ഞങ്ങള്‍ വഴിപിരിഞ്ഞു.  ആ മനുഷ്യനെ ഒരിക്കല്‍കൂടി കണ്ടുമുട്ടുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

മനസ്സിന്റെ ഒരു കോണില്‍ അയാളും ഞാനും ഇപ്പോഴും പരസ്പരം നോക്കിനില്‍ക്കുന്നുണ്ട്. എനിക്കു തീര്‍ത്തും അപരിചിതമല്ലാത്ത ഒരു മരുഭൂവില്‍ വെച്ച് കണ്ണുകള്‍ ദൂരേക്ക് പായിച്ചു അയാള്‍ പറയും ഇത് ഒന്നുമല്ല,മരുഭൂവിന്റെ അകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. ജീവിതം കവിതയുടെ നേരറിയുന്ന നിമിഷം. അറിയാം, എനിക്കകവും ഉണ്ട് അനേകം മരുഭൂമികള്‍.. . എനിക്കയാളോട് റ്റെസ് മേശപ്പുറത്ത് വെക്കാറുള്ള ആ വെള്ള പാത്രത്തെ കുറിച്ച് പറയണം, മരുക്കാറ്റ് ഞങ്ങളുടെ കാലടികളെയും വാക്കുകളെയും തൂത്തുകളയും മുന്‍പ് പറഞ്ഞേതീരൂ.

No comments: